📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 26 >>

പുറപ്പാട് 26:1
തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്‍, നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്‍ക്കേണം, നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:2
ഓ‍രോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഓ‍രോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:3
അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:4
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:5
ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുംനേരെ ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:6
പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:7
തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.(Add Ref)|(Add Notes)
പുറപ്പാട് 26:8
ഓ‍രോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഓ‍രോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:9
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്‍റെ മുന്‍ വശത്തു മടക്കി ഇടേണം.(Add Ref)|(Add Notes)
പുറപ്പാട് 26:10
ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:11
താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.(Add Ref)|(Add Notes)
പുറപ്പാട് 26:12
മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്‍റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:13
മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്‍റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:14
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്‍റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:15
തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:16
ഓ‍രോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:17
ഓ‍രോ പലകെക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്‍റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:18
തിരുനിവാസത്തിന്നു പലകകള്‍ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.(Add Ref)|(Add Notes)
പുറപ്പാട് 26:19
ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:20
തിരുനിവാസത്തിന്‍റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,(Add Ref)|(Add Notes)
പുറപ്പാട് 26:21
മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:22
തിരുനിവാസത്തിന്‍റെ പിന്‍ വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:23
തിരുനിവാസത്തിന്‍റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:24
ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:25
ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.(Add Ref)|(Add Notes)
പുറപ്പാട് 26:26
ഖദിരമരംകൊണ്ടു അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്‍റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം(Add Ref)|(Add Notes)
പുറപ്പാട് 26:27
തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.(Add Ref)|(Add Notes)
പുറപ്പാട് 26:28
നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:29
പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങള്‍ പൊന്നുകൊണ്ടു പൊതിയേണം.(Add Ref)|(Add Notes)
പുറപ്പാട് 26:30
അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.(Add Ref)|(Add Notes)
പുറപ്പാട് 26:31
നീലനൂല്‍, ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിഅതിനെ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:32
പൊന്നു പൊതിഞ്ഞതും പൊന്‍ കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം.(Add Ref)|(Add Notes)
പുറപ്പാട് 26:33
കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:34
അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:35
തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്‍റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:36
നീല നൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്‍റെ വാതിലിന്നു ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 26:37
മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവേക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാര്‍പ്പിക്കേണം.(Add Ref)|(Add Notes)