📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 33 >>

പുറപ്പാട് 33:1
അനന്തരം യഹോവ[46] മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,(Add Ref)|(Add Notes)
പുറപ്പാട് 33:2
പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍ . ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍ , അമോര്‍യ്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും.(Add Ref)|(Add Notes)
പുറപ്പാട് 33:3
വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 33:4
ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും തന്‍റെ ആഭരണം ധരിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 33:5
നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്‍റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്‍റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ[46] മോശെയോടു കല്പിച്ചിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 33:6
അങ്ങനെ ഹോരേബ് പര്‍വ്വതത്തിങ്കല്‍ തുടങ്ങി യിസ്രായേല്‍മക്കള്‍ ആഭരണം ധരിച്ചില്ല.(Add Ref)|(Add Notes)
പുറപ്പാട് 33:7
മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തില്‍നിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേ‍ര്‍ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.(Add Ref)|(Add Notes)
പുറപ്പാട് 33:8
മോശെ കൂടാരത്തിലേക്കു പോകുമ്പോള്‍ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തന്‍ താന്താന്‍റെ കൂടാരവാതില്‍ക്കല്‍ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 33:9
മോശെ കൂടാരത്തില്‍ കടക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി കൂടാരവാതില്‍ക്കല്‍ നില്‍ക്കയും യഹോവ[46] മോശെയോടു സംസാരിക്കയും ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 33:10
ജനം എല്ലാം കൂടാരവാതില്‍ക്കല്‍ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓ‍രോരുത്തന്‍ താന്താന്‍റെ കൂടാരവാതില്‍ക്കല്‍വെച്ചു നമസ്കരിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 33:11
ഒരുത്തന്‍ തന്‍റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ[46] മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവന്‍ പാളയത്തിലേക്കു മടങ്ങിവന്നു; അവന്‍റെ ശുശ്രൂഷക്കാരനായ നൂന്‍റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 33:12
മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാല്‍: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാല്‍: ഞാന്‍ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 33:13
ആകയാല്‍ എന്നോടു കൃപയുണ്ടെങ്കില്‍ നിന്‍റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാന്‍ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്‍റെ ജനം എന്നു ഓര്‍ക്കേണമേ.(Add Ref)|(Add Notes)
പുറപ്പാട് 33:14
അതിന്നു അവന്‍ : എന്‍റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നലകും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 33:15
അവന്‍ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കില്‍ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.(Add Ref)|(Add Notes)
പുറപ്പാട് 33:16
എന്നോടും നിന്‍റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാല്‍ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്‍റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 33:17
യഹോവ[46] മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാന്‍ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന്‍ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 33:18
അപ്പോള്‍ അവന്‍ : നിന്‍റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 33:19
അതിന്നു അവന്‍ : ഞാന്‍ എന്‍റെ മഹിമ ഒക്കെയും നിന്‍റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്‍റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 33:20
നിനക്കു എന്‍റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 33:21
ഇതാ, എന്‍റെ അടുക്കല്‍ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേല്‍ നീ നില്‍ക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 33:22
എന്‍റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്‍റെ കൈകൊണ്ടു നിന്നെ മറെക്കും.(Add Ref)|(Add Notes)
പുറപ്പാട് 33:23
പിന്നെ എന്‍റെ കൈ നീക്കും; നീ എന്‍റെ പിന്‍ ഭാഗം കാണും; എന്‍റെ മുഖമോ കാണാവതല്ല എന്നും യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)