പുറപ്പാട് 2:1
എന്നാല്‍ ലേവികുടുംബത്തിലെ ഒരു പുരുഷന്‍ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:2
അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവന്‍ സൌന്ദര്യമുള്ളവന്‍ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:3
അവനെ പിന്നെ ഒളിച്ചുവെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:4
അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു.(Add Ref)|(Add Notes)
പുറപ്പാട് 2:5
അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:6
അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 2:7
അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:8
ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 2:9
ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി.(Add Ref)|(Add Notes)
പുറപ്പാട് 2:10
പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി: ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു.(Add Ref)|(Add Notes)
പുറപ്പാട് 2:11
ആ കാലത്തു മോശെ മുതിര്‍ന്നശേഷം അവന്‍ തന്‍റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്‍റെ സഹോദരന്മാരില്‍ ഒരു എബ്രായനെ ഒരു മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
പുറപ്പാട് 2:12
അവന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോള്‍ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലില്‍ മറവുചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 2:13
പിറ്റേ ദിവസവും അവന്‍ ചെന്നപ്പോള്‍ രണ്ടു എബ്രായ പുരുഷന്മാര്‍ തമ്മില്‍ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്‍റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:14
അതിന്നു അവന്‍ : നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന്‍ ആര്‍ ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള്‍ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:15
ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്‍റെ സന്നിധിയില്‍നിന്നു ഓടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 2:16
മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ വന്നു അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:17
എന്നാല്‍ ഇടയന്മാര്‍ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:18
അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 2:19
ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 2:20
അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 2:21
മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു.(Add Ref)|(Add Notes)
പുറപ്പാട് 2:22
അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു.(Add Ref)|(Add Notes)
പുറപ്പാട് 2:23
ഏറെ നാള്‍ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്‍മക്കള്‍ അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില്‍ എത്തി.(Add Ref)|(Add Notes)
പുറപ്പാട് 2:24
ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓര്‍ത്തു.(Add Ref)|(Add Notes)
പുറപ്പാട് 2:25
ദൈവം യിസ്രായേല്‍മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.(Add Ref)|(Add Notes)