പുറപ്പാട് 23:1
വ്യാജവര്‍ത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:2
ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തില് സാക്‍ഷ്യം പറയരുതു:(Add Ref)|(Add Notes)
പുറപ്പാട് 23:3
ദരിദ്രന്‍റെ വ്യവഹാരത്തില്‍ അവനോടു പക്ഷം കാണിക്കരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:4
നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാല്‍ അതിനെ അവന്‍റെ അടുക്കല്‍ തിരികെ കൊണ്ടുപോകേണം.(Add Ref)|(Add Notes)
പുറപ്പാട് 23:5
നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ചുമടിന്‍ കീഴെ കിടക്കുന്നതു കണ്ടാല്‍ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവന്നു സഹായം ചെയ്യേണം.(Add Ref)|(Add Notes)
പുറപ്പാട് 23:6
നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്‍റെ വ്യവഹാരത്തില്‍ അവന്‍റെ ന്യായം മറിച്ചുകളയരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:7
കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 23:8
സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:9
പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 23:10
ആറു സംവത്സരം നിന്‍റെ നിലം വിതെച്ചു വിളവു എടുത്തുകൊള്‍ക.(Add Ref)|(Add Notes)
പുറപ്പാട് 23:11
ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്‍റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്‍റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.(Add Ref)|(Add Notes)
പുറപ്പാട് 23:12
ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 23:13
ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന്‍ ; അന്യ ദൈവങ്ങളുടെ നാമം കീര്‍ത്തിക്കരുതു; അതു നിന്‍റെ വായില്‍നിന്നു കേള്‍ക്കയും അരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:14
സംവത്സരത്തില്‍ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 23:15
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നതു. എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:16
വയലില്‍ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയില്‍ വയലില്‍ നിന്നു നിന്‍റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുനാളും ആചരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 23:17
സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്‍റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.(Add Ref)|(Add Notes)
പുറപ്പാട് 23:18
എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു; എന്‍റെ യാഗ മേദസ്സ് ഉഷ:കാലംവരെ ഇരിക്കയുമരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:19
നിന്‍റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. ആട്ടിന്‍ കുട്ടിയെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:20
ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 23:21
നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു.(Add Ref)|(Add Notes)
പുറപ്പാട് 23:22
എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.(Add Ref)|(Add Notes)
പുറപ്പാട് 23:23
എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യര്‍ , ഹിത്യര്‍ , പെരിസ്യര്‍ , കനാന്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.(Add Ref)|(Add Notes)
പുറപ്പാട് 23:24
അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികള്‍ പോലെ പ്രവര്‍ത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.(Add Ref)|(Add Notes)
പുറപ്പാട് 23:25
നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിന്‍ ; എന്നാല്‍ അവന്‍ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന്‍ രോഗങ്ങളെ നിന്‍റെ നടുവില്‍നിന്നു അകറ്റിക്കളയും.(Add Ref)|(Add Notes)
പുറപ്പാട് 23:26
ഗര്‍ഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്തു ഉണ്ടാകയില്ല; നിന്‍റെ ആയുഷ്കാലം ഞാന്‍ പൂര്‍ത്തിയാക്കും.(Add Ref)|(Add Notes)
പുറപ്പാട് 23:27
എന്‍റെ ഭീതിയെ ഞാന്‍ നിന്‍റെ മുമ്പില്‍ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പില്‍നിന്നു ഓടിക്കയും ചെയ്യും.(Add Ref)|(Add Notes)
പുറപ്പാട് 23:28
നിന്‍റെ മുമ്പില്‍നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.(Add Ref)|(Add Notes)
പുറപ്പാട് 23:29
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്‍റെ മുമ്പില്‍ നിന്നു ഓടിച്ചുകളകയില്ല.(Add Ref)|(Add Notes)
പുറപ്പാട് 23:30
നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ, കുറേശ്ശ നിന്‍റെ മുമ്പില്‍ നിന്നു ഓടിച്ചുകളയും.(Add Ref)|(Add Notes)
പുറപ്പാട് 23:31
ഞാന്‍ നിന്‍റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പില്‍ നിന്നു ഓടിച്ചുകളയേണം.(Add Ref)|(Add Notes)
പുറപ്പാട് 23:32
അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.(Add Ref)|(Add Notes)
പുറപ്പാട് 23:33
നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര്‍ നിന്‍റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല്‍ അതു നിനക്കു കണിയായി തീരും.(Add Ref)|(Add Notes)