📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 39 >>

പുറപ്പാട് 39:1
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ അവര്‍ നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:2
പൊന്നു, നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:3
നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പഞ്ഞിനൂല്‍ എന്നിവയുടെ ഇടയില്‍ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവര്‍ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:4
അവര്‍ അതിന്നു തമ്മില്‍ ഇണെച്ചിരിക്കുന്ന ചുമല്‍ക്കണ്ടങ്ങള്‍ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 39:5
അതു കെട്ടി മുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ[46] മോശെയോടു കല്പിച്ചതുപോലെ അതില്‍ നിന്നു തന്നേ, അതിന്‍റെ പണിപോലെ പൊന്നു, നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 39:6
മുദ്രക്കൊത്തായിട്ടു യിസ്രായേല്‍മക്കളുടെപേ‍ര്‍ കൊത്തിയ ഗോമേദകക്കല്ലുകളെ അവര്‍ പൊന്തടങ്ങളില്‍ പതിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:7
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ അവന്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഏഫോദിന്‍റെ ചുമക്കണ്ടങ്ങളിന്മേല്‍ ഓര്‍മ്മക്കല്ലുകള്‍ വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:8
അവന്‍ ഏഫോദിന്‍റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ . പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:9
അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.(Add Ref)|(Add Notes)
പുറപ്പാട് 39:10
അവര്‍ അതില്‍ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.(Add Ref)|(Add Notes)
പുറപ്പാട് 39:11
രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,(Add Ref)|(Add Notes)
പുറപ്പാട് 39:12
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.(Add Ref)|(Add Notes)
പുറപ്പാട് 39:13
നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തില്‍ പൊന്നില്‍ പതിച്ചിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 39:14
ഈ കല്ലുകള്‍ യിസ്രായേല്‍മക്കളുടെ പേരുകളോടുകൂടെ അവരുടെ പേ‍ര്‍പോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഓ‍രോന്നിന്‍റെ പേ‍ര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 39:15
പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:16
പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്‍റെ രണ്ടു അറ്റത്തും വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:17
പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര്‍ പതക്കത്തിന്‍റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.(Add Ref)|(Add Notes)
പുറപ്പാട് 39:18
രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവര്‍ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്‍റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ മുന്‍ ഭാഗത്തു വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:19
അവര്‍ പൊന്നു കൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പില്‍ വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:20
അവര്‍ വേറെ രണ്ടു പൊന്‍ കണ്ണി ഉണ്ടാക്കി ഏഫോദിന്‍റെ മുന്‍ ഭാഗത്തു രണ്ടു ചുമല്‍ക്കണ്ടങ്ങളില്‍ താഴെ അതിന്‍റെ ഇണെപ്പിന്നരികെ എഫോദിന്‍റെ നടുക്കെട്ടിന്നു മേലായി വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:21
പതക്കം ഏഫോദിന്‍റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവര്‍ അതു കണ്ണികളാല്‍ ഏഫോദിന്‍റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.(Add Ref)|(Add Notes)
പുറപ്പാട് 39:22
അവന്‍ ഏഫോദിന്‍റെ അങ്കി മുഴുവനും നീലനൂല്‍കൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:23
അങ്കിയുടെ നടുവില്‍ കവചത്തിന്‍റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:24
അങ്കിയുടെ വിളുമ്പില്‍ നീലനൂല്‍ ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ , എന്നിവ കൊണ്ടു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:25
തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികള്‍ അങ്കിയുടെ വിളുമ്പില്‍ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയില്‍ വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:26
ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 39:27
അഹരോന്നും പുത്രന്മാര്‍ക്കും പഞ്ഞിനൂല്‍കൊണ്ടു നെയ്ത്തുപണിയായ അങ്കിയും(Add Ref)|(Add Notes)
പുറപ്പാട് 39:28
പഞ്ഞിനൂല്‍കൊണ്ടു മുടിയും പഞ്ഞിനൂല്‍കൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു കാല്‍ച്ചട്ടയും(Add Ref)|(Add Notes)
പുറപ്പാട് 39:29
പിരിച്ച പഞ്ഞിനൂല്‍ , നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍പണിയായ നടുക്കെട്ടും യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 39:30
അവര്‍ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതില്‍ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.(Add Ref)|(Add Notes)
പുറപ്പാട് 39:31
അതു മുടിമേല്‍ കെട്ടേണ്ടതിന്നു അതില്‍ നീലനൂല്‍നാട കോര്‍ത്തു: യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 39:32
ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്‍റെ പണി ഒക്കെയും തീര്‍ന്നു; യഹോവ[46] മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു. അങ്ങനെ തന്നേ അവര്‍ ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 39:33
അവര്‍ തിരുനിവാസം മോശെയുടെ അടുക്കല്‍ കൊണ്ടുവന്നു; കൂടാരവും അതിന്‍റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,(Add Ref)|(Add Notes)
പുറപ്പാട് 39:34
അന്താഴം, തൂണ്‍ . ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടുള്ള പുറമൂടി, തഹശൂതോല്‍കൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,(Add Ref)|(Add Notes)
പുറപ്പാട് 39:35
സാക്‍ഷ്യപെട്ടകം, അതിന്‍റെ തണ്ടു,(Add Ref)|(Add Notes)
പുറപ്പാട് 39:36
കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങളൊക്കെയും,(Add Ref)|(Add Notes)
പുറപ്പാട് 39:37
കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങള്‍ , അതിന്‍റെ ഉപകരണങ്ങളൊക്കെയും,(Add Ref)|(Add Notes)
പുറപ്പാട് 39:38
വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവര്‍ഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,(Add Ref)|(Add Notes)
പുറപ്പാട് 39:39
താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടു, അതിന്‍റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്‍റെ കാല്‍,(Add Ref)|(Add Notes)
പുറപ്പാട് 39:40
പ്രാകാരത്തിന്‍റെ മറശ്ശീല, തൂണ്‍ . അതിന്‍റെ ചുവടു, പ്രാകാരവാതിലിന്‍റെ മറശ്ശീല, അതിന്‍റെ കയറു, കുറ്റി, സമാഗമനക്കുടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,(Add Ref)|(Add Notes)
പുറപ്പാട് 39:41
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്‍റെ വിശുദ്ധവസ്ത്രം, അവന്‍റെ പുത്രന്മാരുടെ വസ്ത്രം(Add Ref)|(Add Notes)
പുറപ്പാട് 39:42
ഇങ്ങനെ യഹോവ[46] മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ എല്ലാപണിയും തീര്‍ത്തു.(Add Ref)|(Add Notes)
പുറപ്പാട് 39:43
മോശെ പണി ഒക്കെയും നോക്കി, യഹോവ[46] കല്പിച്ചതുപോലെ തന്നേ അവര്‍ അതു ചെയ്തു തീര്‍ത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)