പുറപ്പാട് 21:1
അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു:(Add Ref)|(Add Notes)
പുറപ്പാട് 21:2
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.(Add Ref)|(Add Notes)
പുറപ്പാട് 21:3
ഏകനായി വന്നു എങ്കില്‍ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില്‍ ഭാര്യയും അവനോടുകൂടെ പോകട്ടെ.(Add Ref)|(Add Notes)
പുറപ്പാട് 21:4
അവന്‍റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.(Add Ref)|(Add Notes)
പുറപ്പാട് 21:5
എന്നാല്‍ ദാസന്‍ : ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തു പറഞ്ഞാല്‍(Add Ref)|(Add Notes)
പുറപ്പാട് 21:6
യജമാനന്‍ അവനെ ദൈവസന്നിധിയില്‍ കൂട്ടിക്കൊണ്ടു ചെന്നു കതകിന്‍റെയോ കട്ടളക്കാലിന്‍റെയോ അടുക്കല്‍ നിറുത്തീട്ടു സൂചികൊണ്ടു അവന്‍റെ കാതു കുത്തി തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവന്നു ദാസനായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:7
ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാര്‍ പോകുന്നതു പോലെ പോകരുതു.(Add Ref)|(Add Notes)
പുറപ്പാട് 21:8
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല്‍ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന്‍ അവന്നു അധികാരമില്ല.(Add Ref)|(Add Notes)
പുറപ്പാട് 21:9
അവന്‍ അവളെ തന്‍റെ പുത്രന്നു നിയമിച്ചു എങ്കില്‍ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.(Add Ref)|(Add Notes)
പുറപ്പാട് 21:10
അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.(Add Ref)|(Add Notes)
പുറപ്പാട് 21:11
ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാല്‍ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:12
ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:13
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്‍റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.(Add Ref)|(Add Notes)
പുറപ്പാട് 21:14
എന്നാല്‍ ഒരുത്തല്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില്‍ അവന്‍ മരിക്കേണ്ടതിന്നു നീ അവനെ എന്‍റെ യാഗപീഠത്തിങ്കല്‍ നിന്നും പിടിച്ചു കൊണ്ടുപോകേണം.(Add Ref)|(Add Notes)
പുറപ്പാട് 21:15
തന്‍റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:16
ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്‍ക്കയാകട്ടെ അവന്‍റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:17
തന്‍റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:18
മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഒരുത്തന്‍ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാല്‍ അവന്‍ മരിച്ചുപോകാതെ കിടപ്പിലാകയും(Add Ref)|(Add Notes)
പുറപ്പാട് 21:19
പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയില്‍ നടക്കയും ചെയ്താല്‍ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവന്‍ അവന്‍റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:20
ഒരുത്തന്‍ തന്‍റെ ദാസനെയോ ദാസിയെയോ തല്‍ക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാല്‍ അവനെ നിശ്ചയമായി ശിക്ഷിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:21
എങ്കിലും അവന്‍ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാല്‍ അവനെ ശിക്ഷിക്കരുതു; അവന്‍ അവന്‍റെ മുതലല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 21:22
മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല്‍ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില്‍ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുമ്പോലെ അവന്‍ കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:23
മറ്റു ദോഷം വന്നിട്ടുണ്ടെങ്കില്‍ ജീവന്നു പകരം ജീവന്‍ കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:24
കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാല്‍;(Add Ref)|(Add Notes)
പുറപ്പാട് 21:25
പൊള്ളലിന്നു പകരം പൊള്ളല്‍; മുറിവിന്നു പകരം മുറിവു; തിണര്‍പ്പിന്നു പകരം തിണര്‍പ്പു.(Add Ref)|(Add Notes)
പുറപ്പാട് 21:26
ഒരുത്തന്‍ അടിച്ചു തന്‍റെ ദാസന്‍റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാല്‍ അവന്‍ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:27
അവന്‍ തന്‍റെ ദാസന്‍റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകര്‍ത്താല്‍ അവന്‍ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:28
ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്‍റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍ .(Add Ref)|(Add Notes)
പുറപ്പാട് 21:29
എന്നാല്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന്‍ അതു അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല്‍ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്‍റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:30
ഉദ്ധാരണ ദ്രവ്യം അവന്‍റെ മോല്‍ ചുമത്തിയാല്‍ തന്‍റെ ജീവന്‍റെ വീണ്ടെടുപ്പിന്നായി തന്‍റെ മേല്‍ ചുമത്തിയതു ഒക്കെയും അവന്‍ കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:31
അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.(Add Ref)|(Add Notes)
പുറപ്പാട് 21:32
കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല്‍ അവന്‍ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല്‍ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.(Add Ref)|(Add Notes)
പുറപ്പാട് 21:33
ഒരുത്തന്‍ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതില്‍ ഒരു കാളയോ കഴുതയോ വീണാല്‍ .(Add Ref)|(Add Notes)
പുറപ്പാട് 21:34
കുഴിയുടെ ഉടമസ്ഥന്‍ വലികൊടുത്തു അതിന്‍റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:35
ഒരുത്തന്‍റെ കാള മറ്റൊരുത്തന്‍റെ കാളയെ കുത്തീട്ടു അതു ചത്തുപോയാല്‍ അവര്‍ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്‍റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 21:36
അല്ലെങ്കില്‍ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതിരുന്നു എങ്കില്‍ അവന്‍ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാല്‍ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.(Add Ref)|(Add Notes)