📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 3 >>

പുറപ്പാട് 3:1
മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോവിന്‍റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:2
അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്‍റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.(Add Ref)|(Add Notes)
പുറപ്പാട് 3:3
മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാന്‍ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 3:4
നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ[46] കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്‍റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ : ഇതാ, ഞാന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 3:5
അപ്പോള്‍ അവന്‍ : ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 3:6
ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.(Add Ref)|(Add Notes)
പുറപ്പാട് 3:7
യഹോവ[46] അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:8
അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍ ഹിത്യര്‍ , അമോര്‍യ്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:9
യിസ്രായേല്‍മക്കളുടെ നിലവിളി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു; മിസ്രയീമ്യര്‍ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന്‍ കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:10
ആകയാല്‍ വരിക; നീ എന്‍റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കല്‍ അയക്കും.(Add Ref)|(Add Notes)
പുറപ്പാട് 3:11
മോശെ ദൈവത്തോടു: ഫറവോന്‍റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 3:12
അതിന്നു അവന്‍ : ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്‍നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 3:13
മോശെ ദൈവത്തോടു: ഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 3:14
അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 3:15
ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍ : നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:16
നീ ചെന്നു യിസ്രായേല്‍മൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാന്‍ നിങ്ങളെയും മിസ്രയീമില്‍ അവര്‍ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:17
മിസ്രയീമിലെ കഷ്ടതയില്‍നിന്നു കനാന്യര്‍ , ഹിത്യര്‍ , അമോര്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.(Add Ref)|(Add Notes)
പുറപ്പാട് 3:18
എന്നാല്‍ അവര്‍ നിന്‍റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേല്‍ മൂപ്പന്മാരും മിസ്രയീംരാജാവിന്‍റെ അടുക്കല്‍ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ[46] ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍ .(Add Ref)|(Add Notes)
പുറപ്പാട് 3:19
എന്നാല്‍ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന്‍ സമ്മതിക്കയില്ല എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
പുറപ്പാട് 3:20
അതുകൊണ്ടു ഞാന്‍ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവില്‍ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്‍റെ ശേഷം അവന്‍ നിങ്ങളെ വിട്ടയക്കും.(Add Ref)|(Add Notes)
പുറപ്പാട് 3:21
ഞാന്‍ മിസ്രയീമ്യര്‍ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.(Add Ref)|(Add Notes)
പുറപ്പാട് 3:22
ഓ‍രോ സ്ത്രീ താന്താന്‍റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.(Add Ref)|(Add Notes)