📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 22 >>

പുറപ്പാട് 22:1
ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വിലക്കുകയാകട്ടെ ചെയ്താല്‍ അവന്‍ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:2
കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.(Add Ref)|(Add Notes)
പുറപ്പാട് 22:3
എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്‍റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:4
മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്‍റെ കൈവശം കണ്ടുപിടിച്ചാല്‍ അവന്‍ ഇരട്ടി പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:5
ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്‍റെ വയലില്‍ മേയുകയാകട്ടെ ചെയ്താല്‍ അവന്‍ തന്‍റെ വയലിലുള്ളതില്‍ ഉത്തമമായതും തന്‍റെ മുന്തിരിത്തോട്ടത്തിലുള്ളതില്‍ ഉത്തമമായതും പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:6
തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കില്‍ തീ കത്തിച്ചവന്‍ പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:7
ഒരുത്തന്‍ കൂട്ടകാരന്‍റെ പറ്റില്‍ പണമോ വല്ല സാധനമോ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു അവന്‍റെ വീട്ടില്‍നിന്നു കളവുപോയാല്‍ കള്ളനെ പിടികിട്ടി എന്നുവരികില്‍ അവന്‍ ഇരട്ടിപകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:8
കള്ളനെ പിടികിട്ടാതിരുന്നാല്‍ ആ വീട്ടുകാരന്‍ കൂട്ടുകാരന്‍റെ വസ്തുവിന്മേല്‍ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാന്‍ അവനെ ദൈവ സന്നിധിയില്‍ കൊണ്ടുപോകേണം.(Add Ref)|(Add Notes)
പുറപ്പാട് 22:9
കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാല്‍ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയില്‍ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:10
ഒരുത്തന്‍ കൂട്ടുകാരന്‍റെ പക്കല്‍ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താല്‍(Add Ref)|(Add Notes)
പുറപ്പാട് 22:11
കൂട്ടുകാരന്‍റെ വസ്തുവിന്മേല്‍ അവന്‍ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.(Add Ref)|(Add Notes)
പുറപ്പാട് 22:12
എന്നാല്‍ അതു അവന്‍റെ പക്കല്‍ നിന്നു കളവുപോയി എന്നു വരികില്‍ അവന്‍ അതിന്‍റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:13
അതു കടിച്ചു കീറിപ്പോയെങ്കില്‍ അവന്‍ അതിന്നു സാക്‍ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവന്‍ പകരം കൊടുക്കേണ്ടാ.(Add Ref)|(Add Notes)
പുറപ്പാട് 22:14
ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താല്‍ അവന്‍ പകരം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:15
ഉടമസ്ഥന്‍ അരികെ ഉണ്ടായിരുന്നാല്‍ അവന്‍ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കില്‍ അതിന്നു കൂലിയുണ്ടല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 22:16
വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ചു അവളോടു കൂടെ ശയിച്ചാല്‍ അവന്‍ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:17
അവളെ അവന്നു കൊടുപ്പാന്‍ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കില്‍ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:18
ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.(Add Ref)|(Add Notes)
പുറപ്പാട് 22:19
മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:20
യഹോവേക്കു മാത്രമല്ലാതെ വേറെ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:21
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങള്‍ മിസ്രയീം ദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 22:22
വിധവയെയും അനാഥനെയും നിങ്ങള്‍ ക്ലേശിപ്പിക്കരുതു.(Add Ref)|(Add Notes)
പുറപ്പാട് 22:23
അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവര്‍ എന്നോടു നിലവിളിക്കയും ചെയ്താല്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും;(Add Ref)|(Add Notes)
പുറപ്പാട് 22:24
എന്‍റെ കോപവും ജ്വലിക്കും; ഞാന്‍ വാള്‍കൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകള്‍ വിധവമാരും നിങ്ങളുടെ പൈതങ്ങള്‍ അനാഥരുമായി തീരും.(Add Ref)|(Add Notes)
പുറപ്പാട് 22:25
എന്‍റെ ജനത്തില്‍ നിന്‍റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താല്‍ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.(Add Ref)|(Add Notes)
പുറപ്പാട് 22:26
നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാല്‍ സൂര്യന്‍ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 22:27
അതുമാത്രമല്ലോ അവന്‍റെ പുതപ്പു; അതുമാത്രമല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവന്‍ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവന്‍ എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപയുള്ളവനല്ലോ.(Add Ref)|(Add Notes)
പുറപ്പാട് 22:28
നീ ദൈവത്തെ ദുഷിക്കരുതു; നിന്‍റെ ജനത്തിന്‍റെ അധിപതിയെ ശപിക്കയുമരുതു.(Add Ref)|(Add Notes)
പുറപ്പാട് 22:29
നിന്‍റെ വിളവും ദ്രാവകവര്‍ഗ്ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുതു; നിന്‍റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു തരേണം.(Add Ref)|(Add Notes)
പുറപ്പാട് 22:30
നിന്‍റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.(Add Ref)|(Add Notes)
പുറപ്പാട് 22:31
നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്കു ഇട്ടുകളയേണം.(Add Ref)|(Add Notes)