📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 13 >>

പുറപ്പാട് 13:1
യഹോവ[46] പിന്നെയും മോശെയോടു:(Add Ref)|(Add Notes)
പുറപ്പാട് 13:2
യിസ്രായേല്‍മക്കളുടെ ഇടയില്‍ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;(Add Ref)|(Add Notes)
പുറപ്പാട് 13:3
അപ്പോള്‍ മോശെ ജനത്തോടു പറഞ്ഞതു: നിങ്ങള്‍ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓ‍ര്‍ത്തു കൊള്‍വിന്‍ ; യഹോവ[46] ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.(Add Ref)|(Add Notes)
പുറപ്പാട് 13:4
ആബീബ് മാസം ഈ തിയ്യതി നിങ്ങള്‍ പുറപ്പെട്ടു പോന്നു.(Add Ref)|(Add Notes)
പുറപ്പാട് 13:5
എന്നാല്‍ കനാന്യര്‍ , ഹിത്യര്‍ , അമോര്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിവരുടെ ദേശമായി യഹോവ[46] നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തില്‍ ഈ കര്‍മ്മം ആചരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 13:6
ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവേക്കു ഒരു ഉത്സവം ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 13:7
ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്‍റെ പക്കല്‍ പുളിപ്പുള്ള അപ്പം കാണരുതു; നിന്‍റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.(Add Ref)|(Add Notes)
പുറപ്പാട് 13:8
ഞാന്‍ മിസ്രയീമില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവ[46] എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തില്‍ നിന്‍റെ മകനോടു അറിയിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 13:9
യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായില്‍ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്‍റെ കയ്യിന്മേല്‍ അടയാളമായും നിന്‍റെ കണ്ണുകളുടെ നടുവില്‍ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ[46] നിന്നെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതു.(Add Ref)|(Add Notes)
പുറപ്പാട് 13:10
അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 13:11
യഹോവ[46] നിന്നോടും നിന്‍റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്നു അതു നിനക്കു തരുമ്പോള്‍(Add Ref)|(Add Notes)
പുറപ്പാട് 13:12
കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂല്‍പിറവിയെ ഒക്കെയും നീ യഹോവെക്കായി വേര്‍തിരിക്കേണം; ആണൊക്കെയും യഹോവക്കുള്ളതാകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 13:13
എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരില്‍ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.(Add Ref)|(Add Notes)
പുറപ്പാട് 13:14
എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്‍റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍ : യഹോവ[46] ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;(Add Ref)|(Add Notes)
പുറപ്പാട് 13:15
ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോള്‍ യഹോവ[46] മിസ്രയീംദേശത്തു മനുഷ്യന്‍റെ കടിഞ്ഞൂല്‍മുതല്‍ മൃഗത്തിന്‍റെ കടിഞ്ഞൂല്‍വരെയുള്ള കടിഞ്ഞൂല്‍പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാന്‍ യഹോവേക്കു യാഗം അര്‍പ്പിക്കുന്നു; എന്നാല്‍ എന്‍റെ മക്കളില്‍ കടിഞ്ഞൂലിനെ ഒക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.(Add Ref)|(Add Notes)
പുറപ്പാട് 13:16
അതു നിന്‍റെ കയ്യിന്മേല്‍ അടയാളമായും നിന്‍റെ കണ്ണുകളുടെ നടുവില്‍ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ[46] ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.(Add Ref)|(Add Notes)
പുറപ്പാട് 13:17
ഫറവോന്‍ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നു വരികിലും ജനം യുദ്ധം കാണുമ്പോള്‍ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;(Add Ref)|(Add Notes)
പുറപ്പാട് 13:18
ചെങ്കടലരികെയുള്ള മരുഭൂമിയില്‍കൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.(Add Ref)|(Add Notes)
പുറപ്പാട് 13:19
മോശെ യോസേഫിന്‍റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദര്‍ശിക്കും നിശ്ചയം; അപ്പോള്‍ എന്‍റെ അസ്ഥികളും നിങ്ങള്‍ ഇവിടെനിന്നു എടുത്തുകൊണ്ടുപോകേണമെന്നു പറഞ്ഞു അവന്‍ യിസ്രായേല്‍മക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 13:20
അവര്‍ സുക്കോത്തില്‍ നിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
പുറപ്പാട് 13:21
അവര്‍ പകലും രാവും യാത്രചെയ്‍വാന്‍ തക്കവണ്ണം അവര്‍ക്കും വഴികാണിക്കേണ്ടതിന്നു പകല്‍ മേഘസ്തംഭത്തിലും അവര്‍ക്കും വെളിച്ചം[50] കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ[46] അവര്‍ക്കും മുമ്പായി പൊയ്ക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 13:22
പകല്‍ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്‍റെ മുമ്പില്‍ നിന്നു മാറിയതുമില്ല.(Add Ref)|(Add Notes)