പുറപ്പാട് 7:1
യഹോവ[46] മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്‍റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.(Add Ref)|(Add Notes)
പുറപ്പാട് 7:2
ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം.(Add Ref)|(Add Notes)
പുറപ്പാട് 7:3
എന്നാല്‍ ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.(Add Ref)|(Add Notes)
പുറപ്പാട് 7:4
ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്‍റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.(Add Ref)|(Add Notes)
പുറപ്പാട് 7:5
അങ്ങനെ ഞാന്‍ എന്‍റെ കൈ മിസ്രയീമിന്മേല്‍ നീട്ടി, യിസ്രായേല്‍ മക്കളെ അവരുടെ ഇടയില്‍നിന്നു പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ യഹോവ[46] എന്നു മിസ്രയീമ്യര്‍ അറിയും.(Add Ref)|(Add Notes)
പുറപ്പാട് 7:6
മോശെയും അഹരോനും യഹോവ[46] തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെ തന്നേ ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 7:7
അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എണ്പതു വയസ്സും അഹരോന്നു എണ്പത്തുമൂന്നു വയസ്സും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 7:8
യഹോവ[46] മോശെയോടും അഹരോനോടും:(Add Ref)|(Add Notes)
പുറപ്പാട് 7:9
ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടു: നിന്‍റെ വടി എടുത്തു ഫറവോന്‍റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 7:10
അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍ ചെന്നു യഹോവ[46] തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്‍റെ വടി ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.(Add Ref)|(Add Notes)
പുറപ്പാട് 7:11
അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 7:12
അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 7:13
ഫറവോന്‍റെ ഹൃദയമോ, യഹോവ[46] അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 7:14
അപ്പോള്‍ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു: ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.(Add Ref)|(Add Notes)
പുറപ്പാട് 7:15
രാവിലെ നീ ഫറവോന്‍റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്‍റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.(Add Ref)|(Add Notes)
പുറപ്പാട് 7:16
അവനോടു പറയേണ്ടതു എന്തെന്നാല്‍: മരുഭൂമിയില്‍ എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ[46] എന്നെ നിന്‍റെ അടുക്കല്‍ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.(Add Ref)|(Add Notes)
പുറപ്പാട് 7:17
ഞാന്‍ യഹോവ[46] എന്നു നീ ഇതിനാല്‍ അറിയും എന്നിങ്ങനെ യഹോവ[46] കല്പിക്കുന്നു; ഇതാ, എന്‍റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തില്‍ അടിക്കും; അതു രക്തമായ്തീരും;(Add Ref)|(Add Notes)
പുറപ്പാട് 7:18
നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പന്‍ മിസ്രയീമ്യര്‍ക്കും അറെപ്പു തോന്നും.(Add Ref)|(Add Notes)
പുറപ്പാട് 7:19
യഹോവ[46] പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍: നിന്‍റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 7:20
മോശെയും അഹരോനും യഹോവ[46] കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഔങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു.(Add Ref)|(Add Notes)
പുറപ്പാട് 7:21
നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 7:22
മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ[46] അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 7:23
ഫറവോന്‍ തിരിഞ്ഞു തന്‍റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല.(Add Ref)|(Add Notes)
പുറപ്പാട് 7:24
നദിയിലെ വെള്ളം കുടിപ്പാന്‍ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര്‍ എല്ലാവരും കുടിപ്പാന്‍ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഔലി കുഴിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 7:25
(Not Available)(Add Ref)|(Add Notes)