പുറപ്പാട് 25:1
യഹോവ[46] മോശെയോടു കല്പിച്ചതു എന്തെന്നാല്‍ ;(Add Ref)|(Add Notes)
പുറപ്പാട് 25:2
എനിക്കു വഴിപാടു കൊണ്ടു വരുവാന്‍ യിസ്രായേല്‍മക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.(Add Ref)|(Add Notes)
പുറപ്പാട് 25:3
അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂല്‍ , ധൂമ്രനൂല്‍ .(Add Ref)|(Add Notes)
പുറപ്പാട് 25:4
ചുവപ്പുനൂല്‍ , പഞ്ഞിനൂല്‍ , കോലാട്ടുരോമം,(Add Ref)|(Add Notes)
പുറപ്പാട് 25:5
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ , തഹശൂതോല്‍ , ഖദിരമരം;(Add Ref)|(Add Notes)
പുറപ്പാട് 25:6
വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,(Add Ref)|(Add Notes)
പുറപ്പാട് 25:7
ഏഫോദിന്നും മാര്‍പദക്കത്തിന്നും പതിപ്പാന്‍ ഗോമേദകക്കല്ലു, രത്നങ്ങള്‍ എന്നിവ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 25:8
ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:9
തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:10
ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.(Add Ref)|(Add Notes)
പുറപ്പാട് 25:11
അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെ മേല്‍ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:12
അതിന്നു നാലു പൊന്‍ വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:13
ഖദിരമരംകൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.(Add Ref)|(Add Notes)
പുറപ്പാട് 25:14
തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം.(Add Ref)|(Add Notes)
പുറപ്പാട് 25:15
തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം; അവയെ അതില്‍ നിന്നു ഊരരുതു.(Add Ref)|(Add Notes)
പുറപ്പാട് 25:16
ഞാന്‍ തരുവാനിരിക്കുന്ന സാക്‍ഷ്യം പെട്ടകത്തില്‍ വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:17
തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:18
പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്‍റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:19
ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്‍നിന്നുള്ളവയായി അതിന്‍റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:20
കെരൂബുകള്‍ മേലോട്ടു ചിറകുവിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:21
കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാന്‍ തരുവാനിരിക്കുന്ന സാക്‍ഷ്യം പെട്ടകത്തിനകത്തു വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:22
അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല്‍ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.(Add Ref)|(Add Notes)
പുറപ്പാട് 25:23
ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:24
അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:25
ചുറ്റും അതിന്നു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:26
അതിന്നു നാലു പൊന്‍ വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്‍റെയും പാര്‍ശ്വങ്ങളില്‍ താറെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:27
മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വേണ്ടി വളയം ചട്ടത്തിന്നു ചേര്‍ന്നിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:28
തണ്ടുകള്‍ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:29
അതിന്‍റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:30
മേശമേല്‍ നിത്യം കാഴ്ചയപ്പം എന്‍റെ മുമ്പാകെ വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:31
തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍ നിന്നു തന്നേ ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:32
നിലവിളക്കിന്‍റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്‍റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്‍റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെടേണം.(Add Ref)|(Add Notes)
പുറപ്പാട് 25:33
ഒരു ശാഖയില്‍ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കില്‍നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.(Add Ref)|(Add Notes)
പുറപ്പാട് 25:34
വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:35
അതില്‍നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കില്‍ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.(Add Ref)|(Add Notes)
പുറപ്പാട് 25:36
അവയുടെ മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:37
അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.(Add Ref)|(Add Notes)
പുറപ്പാട് 25:38
അതിന്‍റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:39
അതും ഈ ഉപകരണങ്ങള്‍ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 25:40
പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.(Add Ref)|(Add Notes)