📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 17 >>

പുറപ്പാട് 17:1
അനന്തരം യിസ്രായേല്‍മക്കളുടെ സംഘം എല്ലാം സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളില്‍ രെഫീദീമില്‍ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 17:2
അതുകൊണ്ടു ജനം മോശെയോടു: ഞങ്ങള്‍ക്കു കുടിപ്പാന്‍ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങള്‍ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 17:3
ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 17:4
മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാന്‍ എന്തു ചെയ്യേണ്ടു? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 17:5
യഹോവ[46] മോശെയോടു: യിസ്രായേല്‍മൂപ്പന്മാരില്‍ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യില്‍ എടുത്തു ജനത്തിന്‍റെ മുമ്പാകെ കടന്നുപോക.(Add Ref)|(Add Notes)
പുറപ്പാട് 17:6
ഞാന്‍ ഹോരേബില്‍ നിന്‍റെ മുമ്പാകെ പാറയുടെ മേല്‍ നിലക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേല്‍മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 17:7
യിസ്രായേല്‍മക്കളുടെ കലഹം നിമിത്തവും യഹോവ[46] ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.(Add Ref)|(Add Notes)
പുറപ്പാട് 17:8
രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 17:9
അപ്പോള്‍ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്‍ മുകളില്‍ ദൈവത്തിന്‍റെ വടി കയ്യില്‍ പിടിച്ചും കൊണ്ടു നിലക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 17:10
മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാല്‍ മോശെയും അഹരോനും ഹൂരും കുന്നിന്‍ മുകളില്‍ കയറി.(Add Ref)|(Add Notes)
പുറപ്പാട് 17:11
മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേല്‍ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക്‍ ജയിക്കും.(Add Ref)|(Add Notes)
പുറപ്പാട് 17:12
എന്നാല്‍ മോശെയുടെ കൈ ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ലു എടുത്തുവെച്ചു, അവന്‍ അതിന്മേല്‍ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്നു അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.(Add Ref)|(Add Notes)
പുറപ്പാട് 17:13
യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാളിന്‍റെ വായ്ത്തലയാല്‍ തോല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 17:14
യഹോവ[46] മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്‍റെ ഓര്‍മ്മ ആകാശത്തിന്‍റെ കീഴില്‍നിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 17:15
പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ[46] നിസ്സി (യഹോവ[46] എന്‍റെ കൊടി) എന്നു പേരിട്ടു.(Add Ref)|(Add Notes)
പുറപ്പാട് 17:16
യഹോവയുടെ സീംഹാസനത്താണ യഹോവേക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)