📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 9 >>

പുറപ്പാട് 9:1
യഹോവ[46] പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്‍റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍: എബ്രായരുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക.(Add Ref)|(Add Notes)
പുറപ്പാട് 9:2
വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍ .(Add Ref)|(Add Notes)
പുറപ്പാട് 9:3
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും.(Add Ref)|(Add Notes)
പുറപ്പാട് 9:4
യഹോവ[46] യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വെക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:5
നാളെ യഹോവ[46] ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:6
അങ്ങനെ പിറ്റേ ദിവസം യഹോവ[46] ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:7
ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:8
പിന്നെ യഹോവ[46] മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീര്‍ കൈനിറച്ചു വാരുവിന്‍ ; മോശെ അതു ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.(Add Ref)|(Add Notes)
പുറപ്പാട് 9:9
അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 9:10
അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:11
പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:12
എന്നാല്‍ യഹോവ[46] മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:13
അപ്പോള്‍ യഹോവ[46] മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്‍റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍ : എബ്രായരുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക.(Add Ref)|(Add Notes)
പുറപ്പാട് 9:14
സര്‍വ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാന്‍ എന്‍റെ ബാധകളൊക്കെയും നിന്‍റെ മേലും നിന്‍റെ ഭൃത്യന്മാരുടെ മേലും നിന്‍റെ ജനത്തിന്മേലും അയക്കും.(Add Ref)|(Add Notes)
പുറപ്പാട് 9:15
ഇപ്പോള്‍ തന്നേ ഞാന്‍ എന്‍റെ കൈ നീട്ടി നിന്നെയും നിന്‍റെ ജനത്തെയും മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയുമായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:16
എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്‍റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:17
എന്‍റെ ജനത്തെ അയക്കാതിരിപ്പാന്‍ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിര്‍ത്തുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:18
മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.(Add Ref)|(Add Notes)
പുറപ്പാട് 9:19
അതുകൊണ്ടു ഇപ്പോള്‍ ആളയച്ചു നിന്‍റെ മൃഗങ്ങളെയും വയലില്‍ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടില്‍ വരുത്താതെ വയലില്‍ കാണുന്ന സകലമനുഷ്യന്‍റെയും മൃഗത്തിന്‍റെയും മേല്‍ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.(Add Ref)|(Add Notes)
പുറപ്പാട് 9:20
ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 9:21
എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടേച്ചു.(Add Ref)|(Add Notes)
പുറപ്പാട് 9:22
പിന്നെ യഹോവ[46] മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 9:23
മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ[46] ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ[46] മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 9:24
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:25
മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 9:26
യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:27
അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ[46] നീതിയുള്ളവന്‍ ; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍ .(Add Ref)|(Add Notes)
പുറപ്പാട് 9:28
യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 9:29
മോശെ അവനോടു: ഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:30
എന്നാല്‍ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 9:31
അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 9:32
എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:33
മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 9:34
എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.(Add Ref)|(Add Notes)
പുറപ്പാട് 9:35
യഹോവ[46] മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.(Add Ref)|(Add Notes)