📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 35

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 35 >>

പുറപ്പാട് 35:1
അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങള്‍ ചെയ്‍വാന്‍ യഹോവ[46] കല്പിച്ച വചനങ്ങള്‍ ആവിതു:(Add Ref)|(Add Notes)
പുറപ്പാട് 35:2
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 35:3
ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.(Add Ref)|(Add Notes)
പുറപ്പാട് 35:4
മോശെ പിന്നെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു: യഹോവ[46] കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
പുറപ്പാട് 35:5
നിങ്ങളുടെ ഇടയില്‍ നിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിന്‍ . നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.(Add Ref)|(Add Notes)
പുറപ്പാട് 35:6
പൊന്നു, വെള്ളി, താമ്രം, നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പഞ്ഞിനൂല്‍ , കോലാട്ടുരോമം,(Add Ref)|(Add Notes)
പുറപ്പാട് 35:7
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍ , ഖദിരമരം,(Add Ref)|(Add Notes)
പുറപ്പാട് 35:8
വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,(Add Ref)|(Add Notes)
പുറപ്പാട് 35:9
ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 35:10
നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ[46] കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 35:11
തിരുനിവാസം, അതിന്‍റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍ , പലകകള്‍ , അന്താഴങ്ങള്‍(Add Ref)|(Add Notes)
പുറപ്പാട് 35:12
തൂണുകള്‍ , ചുവടുകള്‍ , പെട്ടകം, അതിന്‍റെ തണ്ടുകള്‍ , കൃപാസനം, മറയുടെ തിരശ്ശീല,(Add Ref)|(Add Notes)
പുറപ്പാട് 35:13
മേശ, അതിന്‍റെ തണ്ടുകള്‍ , ഉപകരണങ്ങള്‍ ഒക്കെയും, കാഴ്ചയപ്പം,(Add Ref)|(Add Notes)
പുറപ്പാട് 35:14
വെളിച്ചത്തിന്നു നിലവിളക്കു അതിന്‍റെ ഉപകരണങ്ങള്‍ , അതിന്‍റെ ദീപങ്ങള്‍ , വിളക്കിന്നു എണ്ണ,(Add Ref)|(Add Notes)
പുറപ്പാട് 35:15
ധൂപപീഠം, അതിന്‍റെ തണ്ടുകള്‍ , അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്‍റെ മറശ്ശീല,(Add Ref)|(Add Notes)
പുറപ്പാട് 35:16
ഹോമയാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകള്‍ , അതിന്‍റെ ഉപകരണങ്ങള്‍ ഒക്കെയും, തൊട്ടി, അതിന്‍റെ കാല്‍ .(Add Ref)|(Add Notes)
പുറപ്പാട് 35:17
പ്രാകാരത്തിന്‍റെ മറശ്ശീലകള്‍ , അതിന്‍റെ തൂണുകള്‍ , ചുവടുകള്‍ , പ്രാകാര വാതിലിന്‍റെ മറ,(Add Ref)|(Add Notes)
പുറപ്പാട് 35:18
തിരുനിവാസത്തിന്‍റെ കുറ്റികള്‍ , പ്രാകാരത്തിന്‍റെ കുറ്റികള്‍ .(Add Ref)|(Add Notes)
പുറപ്പാട് 35:19
അവയുടെ കയറുകള്‍ , വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍ , പുരോഹിതനായ അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 35:20
അപ്പോള്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും മോശെയുടെ മുമ്പില്‍ നിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
പുറപ്പാട് 35:21
ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്‍റെ പ്രവൃത്തിക്കും അതിന്‍റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:22
പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവെക്കു പൊന്‍ വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:23
നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പഞ്ഞിനൂല്‍ , കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ , തഹശൂതോല്‍ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടു വന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:24
വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതുകൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:25
സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:26
സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.(Add Ref)|(Add Notes)
പുറപ്പാട് 35:27
പ്രമാണികള്‍ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും(Add Ref)|(Add Notes)
പുറപ്പാട് 35:28
വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവും എണ്ണയും കൊണ്ടു വന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:29
മോശെ മുഖാന്തരം യഹോവ[46] കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളില്‍ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:30
എന്നാല്‍ മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞതു: നോക്കുവിന്‍ ; യഹോവ[46] യെഹൂദാ ഗോത്രത്തില്‍ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേ‍ര്‍ചൊല്ലി വിളിച്ചിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:31
കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും(Add Ref)|(Add Notes)
പുറപ്പാട് 35:32
രത്നം വെട്ടി പതിപ്പാനും മരത്തില്‍ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും(Add Ref)|(Add Notes)
പുറപ്പാട് 35:33
അവന്‍ ദിവ്യാത്മാവിനാല്‍ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:34
അവന്‍റെ മനസ്സിലും ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്‍റെ മകനായ ഒഹൊലീയാബിന്‍റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍ അവന്‍ തോന്നിച്ചിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 35:35
കൊത്തുപണിക്കാരന്‍റെയും കൌശലപ്പണിക്കാരന്‍റെയും നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പഞ്ഞിനൂല്‍ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്‍റെയും നെയ്ത്തുകാരന്‍റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സില്‍ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.(Add Ref)|(Add Notes)