പുറപ്പാട് 5:1
അതിന്‍റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] കല്പിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:2
അതിന്നു ഫറവോന്‍ : യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:3
അതിന്നു അവര്‍: എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:4
മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:5
ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:6
അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍:(Add Ref)|(Add Notes)
പുറപ്പാട് 5:7
ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ.(Add Ref)|(Add Notes)
പുറപ്പാട് 5:8
എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നു: ഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.(Add Ref)|(Add Notes)
പുറപ്പാട് 5:9
അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ;(Add Ref)|(Add Notes)
പുറപ്പാട് 5:10
അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു. അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല,(Add Ref)|(Add Notes)
പുറപ്പാട് 5:11
നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:12
അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.(Add Ref)|(Add Notes)
പുറപ്പാട് 5:13
ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചു: വൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:14
ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 5:15
അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?(Add Ref)|(Add Notes)
പുറപ്പാട് 5:16
അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:17
അതിന്നു അവന്‍ : മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍ ; അതുകൊണ്ടു: ഞങ്ങള്‍ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.(Add Ref)|(Add Notes)
പുറപ്പാട് 5:18
പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 5:19
ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു.(Add Ref)|(Add Notes)
പുറപ്പാട് 5:20
അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയില്‍ നില്ക്കുന്നതു കണ്ടു,(Add Ref)|(Add Notes)
പുറപ്പാട് 5:21
അവരോടു നിങ്ങള്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കയ്യില്‍ വാള്‍ കൊടുത്തതുകൊണ്ടു യഹോവ[46] നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 5:22
അപ്പോള്‍ മോശെ യഹോവയുടെ അടുക്കല്‍ ചെന്നു: കര്‍ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?(Add Ref)|(Add Notes)
പുറപ്പാട് 5:23
ഞാന്‍ നിന്‍റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)