📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 40

പുറപ്പാട് 40:1
അനന്തരം യഹോവ[46] മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍:(Add Ref)|(Add Notes)
പുറപ്പാട് 40:2
ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:3
സാക്‍ഷ്യപെട്ടകം അതില്‍ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:4
മേശ കോണ്ടുവന്നു അതിന്‍റെ സാധനങ്ങള്‍ ക്രമത്തില്‍ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്‍റെ ദീപം കൊളുത്തേണം.(Add Ref)|(Add Notes)
പുറപ്പാട് 40:5
ധൂപത്തിന്നുള്ള പൊമ്പീഠം (സാക്‍ഷ്യപെട്ടകത്തിന്നു മുമ്പില്‍ വെച്ചു തിരുനിവാസവാതിലിന്‍റെ മിറശ്ശീല തൂക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:6
സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന്നു മുമ്പില്‍ ഹോമയാഗപീഠം വെക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:7
സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:8
ചുറ്റും പ്രാകാരം നിവിര്‍ത്തു പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:9
അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്‍റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;(Add Ref)|(Add Notes)
പുറപ്പാട് 40:10
ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങള്‍ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:11
തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:12
അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.(Add Ref)|(Add Notes)
പുറപ്പാട് 40:13
അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:14
അവന്‍റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,(Add Ref)|(Add Notes)
പുറപ്പാട് 40:15
എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
പുറപ്പാട് 40:16
മോശെ അങ്ങനെ ചെയ്തു; യഹോവ[46] തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന്‍ ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 40:17
ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്‍ത്തു.(Add Ref)|(Add Notes)
പുറപ്പാട് 40:18
മോശെ തിരുനിവാസം നിവിര്‍ക്കുംകയും അതിന്‍റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 40:19
അവന്‍ മൂടുവിരി തിരുനിവാസത്തിന്മേല്‍ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:20
അവന് സാക്‍ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 40:21
പെട്ടകം തിരുനിവാസത്തില്‍ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്‍ഷ്യപെട്ടകം മറെച്ചു; യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:22
സമാഗമനക്കുടാരത്തില്‍ തിരുനിവാസത്തിന്‍റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 40:23
അതിന്മേല്‍ യഹോവയുടെ സന്നിധിയില്‍ അപ്പം അടുക്കിവെച്ചു; യഹോവ[46] മോശെയോടു കല്പിച്ചതു പോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:24
സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്‍റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;(Add Ref)|(Add Notes)
പുറപ്പാട് 40:25
യഹോവ[46] മോശെയോടു കല്പിച്ചതു പോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:26
സമാഗമനക്കുടാരത്തില്‍ തിരശ്ശീലയുടെ മുന്‍ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല്‍ സുഗന്ധ ധൂപവര്‍ഗ്ഗം ധൂപിക്കയും ചെയ്തു;(Add Ref)|(Add Notes)
പുറപ്പാട് 40:27
യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:28
അവന്‍ തിരുനിവാസത്തിന്‍റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.(Add Ref)|(Add Notes)
പുറപ്പാട് 40:29
ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന്നു മുന്‍ വശത്തു വെക്കയും അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ[46] മോശെയോടു കല്പിച്ചതു പോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:30
സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ അവന്‍ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില്‍ വെള്ളം ഒഴിക്കയും ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 40:31
മോശെയും അഹരോനും അവന്‍റെ പുത്രന്മാരും അതില്‍ കയ്യും കാലും കഴുകി.(Add Ref)|(Add Notes)
പുറപ്പാട് 40:32
അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോഴും യാഗപീഠത്തിങ്കല്‍ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ[46] മോശെയോടു കല്പിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 40:33
അവന്‍ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 40:34
അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.(Add Ref)|(Add Notes)
പുറപ്പാട് 40:35
മേഘം സമാഗമനക്കുടാരത്തിന്മേല്‍ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.(Add Ref)|(Add Notes)
പുറപ്പാട് 40:36
യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്‍നിന്നു ഉയരുമ്പോള്‍ യാത്ര പുറപ്പെടും.(Add Ref)|(Add Notes)
പുറപ്പാട് 40:37
മേഘം ഉയരാതിരുന്നാല്‍ അതു ഉയരുംനാള്‍വരെ അവര്‍ യാത്രപുറപ്പെടാതിരിക്കും.(Add Ref)|(Add Notes)
പുറപ്പാട് 40:38
യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകല്‍ സമയത്തു തിരുനിവാസത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിസമയത്തു അതില്‍ അഗ്നിയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)