📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

1 ശമൂവേൽ : അധ്യായം 1 >>

1 ശമൂവേൽ 1:1
എഫ്രയീം[47] മലനാട്ടിലെ രാമാഥയീം-സോഫീമില്‍ എല്‍ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്‍റെ മകനായ തോഹൂവിന്‍റെ മകന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:2
എല്‍ക്കാനെക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്‍ക്കു പെനിന്നാ എന്നും പേ‍ര്‍ ; പെനിന്നെക്കു മക്കള്‍ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കള്‍ ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:3
അവന്‍ ശീലോവില്‍ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്‍റെ പട്ടണത്തില്‍നിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:4
എല്‍ക്കാനാ യാഗം കഴിക്കുമ്പോള്‍ ഒക്കെയും തന്‍റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരികൊടുക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 1:5
ഹന്നെക്കോ അവന്‍ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാല്‍ യഹോവ[46] അവളുടെ ഗര്‍ഭം അടെച്ചിരിന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:6
യഹോവ[46] അവളുടെ ഗര്‍ഭം അടെച്ചിരുന്നതിനാല്‍ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന്‍ തക്കവണ്ണം വളരെ മുഷിപ്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 1:7
അവള്‍ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള്‍ അങ്ങനെ ചെയ്തുപോന്നു. അവള്‍ അവളെ മുഷിപ്പിച്ചതുകൊണ്ടു അവള്‍ കരഞ്ഞു പട്ടിണി കിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:8
അവളുടെ ഭര്‍ത്താവായ എല്‍ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ നന്നല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:9
അവര്‍ ശീലോവില്‍വെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്‍റെ വാതില്‍ക്കല്‍ ആസനത്തില്‍ ഇരിക്കയായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:10
അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു വളരെ കരഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:11
അവള്‍ ഒരു നേര്‍ച്ചനേര്‍ന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്‍റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താല്‍ അടിയന്‍ അവനെ അവന്‍റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്‍റെ തലയില്‍ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:12
ഇങ്ങനെ അവള്‍ യഹോവയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 1:13
ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല്‍ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു; ആകയാല്‍ അവള്‍ക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 1:14
ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:15
അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയത്രേ ചെയ്തതു.(Add Ref)|(Add Notes)
1 ശമൂവേൽ 1:16
അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയന്‍ സങ്കടത്തിന്‍റെയും വ്യസനത്തിന്‍റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.(Add Ref)|(Add Notes)
1 ശമൂവേൽ 1:17
അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊള്‍ക; യിസ്രായേലിന്‍റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന്‍ നിനക്കു നലകുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:18
അടിയന്നു തൃക്കണ്ണില്‍ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്‍റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 1:19
അനന്തരം അവര്‍ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍ നമസ്കരിച്ചശേഷം രാമയില്‍ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍ എല്‍ക്കാനാ തന്‍റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ[46] അവളെ ഓര്‍ത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 1:20
ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന്‍ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല്‍ എന്നു പേരിട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 1:21
പിന്നെ എല്‍ക്കാനാ എന്ന പുരുഷനും അവന്‍റെ കുടുംബമൊക്കെയും യഹോവെക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 1:22
എന്നാല്‍ ഹന്നാ കൂടെപോയില്ല; അവള്‍ ഭര്‍ത്താവിനോടു: ശിശുവിന്‍റെ മുലകുടി മാറട്ടെ; പിന്നെ അവന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു അവിടെ എന്നു പാര്‍ക്കേണ്ടതിന്നു ഞാന്‍ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 1:23
അവളുടെ ഭര്‍ത്താവായ എല്‍ക്കാനാ അവളോടു: നിന്‍റെ ഇഷ്ടംപോലെയാകട്ടെ; അവന്‍റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ[46] തന്‍റെ വചനം നിവര്‍ത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവള്‍ വീട്ടില്‍ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 1:24
അവന്നു മുലകുടി മാറിയശേഷം അവള്‍ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവില്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:25
അവര്‍ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കല്‍ കൊണ്ടുചെന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:26
അവള്‍ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്‍ത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന്‍ ആകുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:27
ഈ ബാലന്നായിട്ടു ഞാന്‍ പ്രാര്‍ത്ഥിച്ചു; ഞാന്‍ യഹോവയോടു കഴിച്ച അപേക്ഷ യഹോവ[46] എനിക്കു നല്കിയിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 1:28
അതുകൊണ്ടു ഞാന്‍ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവര്‍ അവിടെ യഹോവയെ നമസ്കരിച്ചു.(Add Ref)|(Add Notes)