📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 20 >>

1 ശമൂവേൽ 20:1
ദാവീദ് രാമയിലെ നയ്യോത്തില്‍നിന്നു ഓടി യോനാഥാന്‍റെ അടുക്കല്‍ ചെന്നു: ഞാന്‍ എന്തു ചെയ്തു? എന്‍റെ കുറ്റം എന്തു? നിന്‍റെ അപ്പന്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന്‍ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:2
അവന്‍ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്‍റെ അപ്പന്‍ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാന്‍ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:3
ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്‍റെ അപ്പന്‍ നല്ലവണ്ണം അറികയാല്‍ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍ ഇതു ഗ്രഹിക്കരുതു എന്നു അവന്‍ വിചാരിക്കുന്നു; എന്നാല്‍ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:4
അപ്പോള്‍ യോനാഥാന്‍ ദാവീദിനോടു: നിന്‍റെ ആഗ്രഹം എന്തു? ഞാന്‍ അതു ചെയ്തുതരും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:5
ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാള്‍ വൈകുന്നേരംവരെ വയലില്‍ ഒളിച്ചിരിപ്പാന്‍ എനിക്കു അനുവാദം തരേണം.(Add Ref)|(Add Notes)
1 ശമൂവേൽ 20:6
നിന്‍റെ അപ്പന്‍ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാല്‍ : ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്‍റെ കുലത്തിന്നെല്ലാം അവിടെ വര്‍ഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 20:7
കൊള്ളാമെന്നു അവന്‍ പറഞ്ഞാല്‍ അടിയന്നു ശുഭം; അല്ല, കോപിച്ചാല്‍ : അവന്‍ ദോഷം നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.(Add Ref)|(Add Notes)
1 ശമൂവേൽ 20:8
എന്നാല്‍ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നില്‍ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്‍റെ അടുക്കല്‍ എന്നെ കൊണ്ടുപോകുവാന്‍ എന്തൊരാവശ്യം?(Add Ref)|(Add Notes)
1 ശമൂവേൽ 20:9
അതിന്നു യോനാഥാന്‍ : അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്‍റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാല്‍ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:10
ദാവീദ് യോനാഥാനോടു: നിന്‍റെ അപ്പന്‍ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര്‍ എന്നെ അറിയിക്കും എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:11
യോനാഥാന്‍ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര്‍ ഇരുവരും വയലിലേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 20:12
പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്‍റെ അപ്പന്‍റെ അന്തര്‍ഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല്‍ ഞാന്‍ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?(Add Ref)|(Add Notes)
1 ശമൂവേൽ 20:13
എന്നാല്‍ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്‍റെ അപ്പന്‍റെ ഭാവമെങ്കില്‍ ഞാന്‍ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാല്‍ യഹോവ[46] യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ[46] എന്‍റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 20:14
ഞാന്‍ ഇനി ജീവനോടിരിക്കയാകുന്നു എങ്കില്‍ ഞാന്‍ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;(Add Ref)|(Add Notes)
1 ശമൂവേൽ 20:15
എന്‍റെ ഗൃഹത്തോടും നിന്‍റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ[46] ദാവീദിന്‍റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തില്‍നിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.(Add Ref)|(Add Notes)
1 ശമൂവേൽ 20:16
ഇങ്ങനെ യോനാഥാന്‍ ദാവീദിന്‍റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്‍റെ ശത്രുക്കളോടു യഹോവ[46] ചോദിച്ചുകൊള്ളും.(Add Ref)|(Add Notes)
1 ശമൂവേൽ 20:17
യോനാഥാന്‍ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാല്‍ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:18
പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്‍റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോള്‍ നീ ഇല്ലെന്നു കാണും.(Add Ref)|(Add Notes)
1 ശമൂവേൽ 20:19
മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തില്‍ ഇറങ്ങിവന്നു ഏസെല്‍കല്ലിന്‍റെ അരികെ താമസിക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 20:20
അപ്പോള്‍ ഞാന്‍ അതിന്‍റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തില്‍ മൂന്നു അമ്പു എയ്യും.(Add Ref)|(Add Notes)
1 ശമൂവേൽ 20:21
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകള്‍ നിന്‍റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാന്‍ ബാല്യക്കാരനോടു പറഞ്ഞാല്‍ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 20:22
എന്നാല്‍ ഞാന്‍ ബാല്യക്കാരനോടു: അമ്പു നിന്‍റെ അപ്പുറത്തു അതാ എന്നു പറഞ്ഞാല്‍ നിന്‍റെ വഴിക്കു പൊയ്ക്കൊള്‍ക; യഹോവ[46] നിന്നെ പറഞ്ഞയച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 20:23
ഞാനും നീയും തമ്മില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ[46] എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.(Add Ref)|(Add Notes)
1 ശമൂവേൽ 20:24
ഇങ്ങനെ ദാവീദ് വയലില്‍ ഒളിച്ചു; അമാവാസ്യയായപ്പോള്‍ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 20:25
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്‍റെ ആസനത്തിന്മേല്‍ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റുനിന്നു. അബ്നേര്‍ ശൌലിന്‍റെ അരികെ ഇരുന്നു; ദാവീദിന്‍റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 20:26
അന്നു ശൌല്‍ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന്‍ വിചാരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:27
അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്‍റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല്‍ തന്‍റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകന്‍ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:28
യോനാഥാന്‍ ശൌലിനോടു: ദാവീദ് ബേത്ത്ളേഹെമില്‍ പോകുവാന്‍ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:(Add Ref)|(Add Notes)
1 ശമൂവേൽ 20:29
ഞങ്ങളുടെ കുലത്തിന്നു പട്ടണത്തില്‍ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്‍റെ ജ്യേഷ്ഠന്‍ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാല്‍ നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ ഞാന്‍ എന്‍റെ സഹോദരന്മാരെ ചെന്നുകാണ്മാന്‍ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന്‍ രാജാവിന്‍റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:30
അപ്പോള്‍ ശൌലിന്‍റെ കോപം യോനാഥാന്‍റെ നേരെ ജ്വലിച്ചു; അവന്‍ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്‍റെ സ്വന്തലജ്ജെക്കും നിന്‍റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?(Add Ref)|(Add Notes)
1 ശമൂവേൽ 20:31
യിശ്ശായിയുടെ മകന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്‍റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്‍റെ അടുക്കല്‍ വരുത്തുക; അവന്‍ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:32
യോനാഥാന്‍ തന്‍റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവന്‍ എന്തു ചെയ്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 20:33
അപ്പോള്‍ ശൌല്‍ അവനെ കൊല്ലുവാന്‍ അവന്‍റെ നേരെ കുന്തം ചാടി; അതിനാല്‍ തന്‍റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:34
യോനാഥാന്‍ അതികോപത്തോടെ പന്തിഭോജനത്തില്‍നിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാള്‍ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്‍റെ അപ്പന്‍ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവന്‍ വ്യസനിച്ചിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 20:35
പിറ്റെന്നാള്‍ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാന്‍ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 20:36
അവന്‍ തന്‍റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാന്‍ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന്‍ ഓടുമ്പോള്‍ അവന്‍റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 20:37
യോനാഥാന്‍ എയ്ത അമ്പു വീണേടത്തു ബാല്യക്കാരന്‍ എത്തിയപ്പോള്‍ യോനാഥാന്‍ ബാല്യക്കാരനോടു: അമ്പു നിന്‍റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:38
പിന്നെയും യോനാഥാന്‍ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നില്‍ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്‍റെ ബാല്യക്കാരന്‍ അമ്പുകളെ പെറുക്കി യജമാനന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 20:39
എന്നാല്‍ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന്‍ കാര്യം ഒന്നും അറിഞ്ഞില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 20:40
പിന്നെ യോനാഥാന്‍ തന്‍റെ ആയുധങ്ങളെ ബാല്യക്കാരന്‍റെ പക്കല്‍ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 20:41
ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 20:42
യോനാഥാന്‍ ദാവീദിനോടു: യഹോവ[46] എനിക്കും നിനക്കും എന്‍റെ സന്തതിക്കും നിന്‍റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.(Add Ref)|(Add Notes)