1 ശമൂവേൽ 2:1
അനന്തരം ഹന്നാ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍ : എന്‍റെ ഹൃദയം യഹോവയില്‍ ആനന്ദിക്കുന്നു; എന്‍റെ കൊമ്പു യഹോവയാല്‍ ഉയര്‍ന്നിരിക്കുന്നു; എന്‍റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്‍റെ രക്ഷയില്‍ ഞാന്‍ സന്തോഷിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:2
യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.(Add Ref)|(Add Notes)
1 ശമൂവേൽ 2:3
ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായില്‍നിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ[46] ജ്ഞാനമുള്ള ദൈവം; അവന്‍ പ്രവൃത്തികളെ തൂക്കിനോക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:4
വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:5
സമ്പന്നര്‍ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവര്‍ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:6
യഹോവ[46] കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;(Add Ref)|(Add Notes)
1 ശമൂവേൽ 2:7
യഹോവ[46] ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:8
അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:9
തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍ കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തില്‍ മിണ്ടാതെയാകുന്നു; സ്വശക്തിയാല്‍ ഒരുത്തനും ജയിക്കയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 2:10
യഹോവയോടു എതിര്‍ക്കുംന്നവന്‍ തകര്‍ന്നുപോകുന്നു; അവന്‍ ആകാശത്തുനിന്നു അവരുടെമേല്‍ ഇടി വെട്ടിക്കുന്നു. യഹോവ[46] ഭൂസീമാവാസികളെ വിധിക്കുന്നു; തന്‍റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്‍റെ അഭിഷിക്തന്‍റെ കൊമ്പു ഉയര്‍ത്തുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:11
പിന്നെ എല്‍ക്കാനാ രാമയില്‍ തന്‍റെ വീട്ടിലേക്കു പോയി. ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പില്‍ യഹോവെക്കു ശുശ്രൂഷചെയ്തു പോന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:12
എന്നാല്‍ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഓര്‍ക്കാത്തവരും ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:13
ഈ പുരോഹിതന്മാര്‍ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാല്‍ : വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്‍റെ ബാല്യക്കാരന്‍ കയ്യില്‍ മുപ്പല്ലിയുമായി വന്നു(Add Ref)|(Add Notes)
1 ശമൂവേൽ 2:14
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില്‍ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവില്‍ വരുന്ന എല്ലായിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.(Add Ref)|(Add Notes)
1 ശമൂവേൽ 2:15
മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്‍റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന്‍ വാങ്ങുകയില്ല എന്നു പറയും.(Add Ref)|(Add Notes)
1 ശമൂവേൽ 2:16
മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്‍റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍ക എന്നു അവനോടു പറഞ്ഞാല്‍ അവന്‍ അവനോടു: അല്ല, ഇപ്പോള്‍ തന്നേ തരേണം; അല്ലെങ്കില്‍ ഞാന്‍ ബലാല്‍ക്കാരേണ എടുക്കും എന്നു പറയും.(Add Ref)|(Add Notes)
1 ശമൂവേൽ 2:17
ഇങ്ങനെ ആ യൌവനക്കാര്‍ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയില്‍ ഏറ്റവും വലിയതായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:18
ശമൂവേല്‍ എന്ന ബാലനോ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുപോന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:19
അവന്‍റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്‍റെ ഭര്‍ത്താവിനോടുകൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവന്നു കൊണ്ടുവന്നു കൊടുക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 2:20
എന്നാല്‍ ഏലി എല്‍ക്കാനയെയും അവന്‍റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ[46] അവളില്‍ നിന്നു നിനക്കു സന്തതിയെ നലകുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍ തങ്ങളുടെ വീട്ടിലേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 2:21
യഹോവ[46] ഹന്നയെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്‍ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നുവന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:22
ഏലി വൃദ്ധനായാറെ അവന്‍റെ പുത്രന്മാര്‍ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന്‍ കേട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 2:23
അവന്‍ അവരോടു: നിങ്ങള്‍ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാന്‍ കേള്‍ക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:24
അങ്ങനെ അരുതു, എന്‍റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.(Add Ref)|(Add Notes)
1 ശമൂവേൽ 2:25
മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താല്‍ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ[46] നിശ്ചയിച്ചതുകൊണ്ടു അവര്‍ അപ്പന്‍റെ വാക്കു കൂട്ടാക്കിയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 2:26
ശമൂവേല്‍ബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:27
അനന്തരം ഒരു ദൈവപുരുഷന്‍ ഏലിയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പിതൃഭവനം മിസ്രയീമില്‍ ഫറവോന്‍റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടു നിശ്ചയം.(Add Ref)|(Add Notes)
1 ശമൂവേൽ 2:28
എന്‍റെ യാഗപീഠത്തിന്മേല്‍ കയറുവാനും ധൂപം കാട്ടുവാനും എന്‍റെ സന്നിധിയില്‍ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്‍റെ സകലഗോത്രത്തില്‍നിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്‍മക്കളുടെ സകലദഹനയാഗങ്ങളെയും ഞാന്‍ നിന്‍റെ പിതൃഭവനത്തിന്നു കൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 2:29
തിരുനിവാസത്തില്‍ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്‍റെ ജനമായ യിസ്രായേലിന്‍റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്‍റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?(Add Ref)|(Add Notes)
1 ശമൂവേൽ 2:30
ആകയാല്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭവനവും നിന്‍റെ പിതൃഭവനവും എന്‍റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ[46] അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.(Add Ref)|(Add Notes)
1 ശമൂവേൽ 2:31
നിന്‍റെ ഭവനത്തില്‍ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന്‍ നിന്‍റെ ഭുജവും നിന്‍റെ പിതൃഭവനത്തിന്‍റെ ഭുജവും തകര്‍ത്തുകളയുന്ന നാളുകള്‍ ഇതാ വരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 2:32
യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തില്‍ ഒരു പ്രതിയോഗിയെ കാണും; നിന്‍റെ ഭവനത്തില്‍ ഒരുനാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 2:33
നിന്‍റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ നിന്‍റെ ഭവനത്തില്‍ ഒരുത്തനെ എന്‍റെ യാഗപീഠത്തില്‍ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്‍റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തില്‍ മരിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 2:34
നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവര്‍ ഇരുവരും ഒരു ദിവസത്തില്‍ തന്നേ മരിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 2:35
എന്നാല്‍ എന്‍റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാന്‍ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാന്‍ സ്ഥിരമായോരു ഭവനം പണിയും; അവന്‍ എന്‍റെ അഭിഷിക്തന്‍റെ മുമ്പാകെ നിത്യം പരിചരിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 2:36
നിന്‍റെ ഭവനത്തില്‍ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കല്‍ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാന്‍ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്‍റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.(Add Ref)|(Add Notes)