📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 17 >>

1 ശമൂവേൽ 17:1
അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന്‍ യെഹൂദെക്കുള്ള സോഖോവില്‍ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 17:2
ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയില്‍ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;(Add Ref)|(Add Notes)
1 ശമൂവേൽ 17:3
ഫെലിസ്ത്യര്‍ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യര്‍ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:4
അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:5
അവന്നു തലയില്‍ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെല്‍ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:6
അവന്നു താമ്രംകൊണ്ടുള്ള കാല്‍ചട്ടയും ചുമലില്‍ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:7
അവന്‍റെ കുന്തത്തിന്‍റെ തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്‍റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്‍റെ മുമ്പെ നടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:8
അവന്‍ നിന്നു യിസ്രായേല്‍ നിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങള്‍ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൌലിന്‍റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍ ; അവന്‍ എന്‍റെ അടുക്കല്‍ ഇറങ്ങിവരട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 17:9
അവന്‍ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍ പ്രാപ്തനായാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 17:10
ഫെലിസ്ത്യന്‍ പിന്നെയും: ഞാന്‍ ഇന്നു യിസ്രായേല്‍ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മില്‍ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:11
ഫെലിസ്ത്യന്‍റെ ഈ വാക്കുകള്‍ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 17:12
എന്നാല്‍ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്‍റെ മകന്‍ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൌലിന്‍റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:13
യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ടു ശൌലിന്‍റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ ഏലീയാബും അവന്‍റെ അനുജന്‍ അബീനാദാബും മൂന്നാമത്തെവന്‍ ശമ്മയും ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:14
ദാവീദോ എല്ലാവരിലും ഇളയവന്‍ ; മൂത്തവര്‍ മൂവരും ശൌലിന്‍റെ കൂടെ പോയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:15
ദാവിദ് ശൌലിന്‍റെ അടുക്കല്‍ നിന്നു തന്‍റെ അപ്പന്‍റെ ആടുകളെ മേയിപ്പാന്‍ ബേത്ത്ളേഹെമില്‍ പോയിവരിക പതിവായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:16
ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:17
യിശ്ശായി തന്‍റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില്‍ നിന്‍റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം കൊണ്ടുചെന്നു കൊടുക്ക.(Add Ref)|(Add Notes)
1 ശമൂവേൽ 17:18
ഈ പാല്‍ക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്‍റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.(Add Ref)|(Add Notes)
1 ശമൂവേൽ 17:19
ശൌലും അവരും യിസ്രായേല്യര്‍ ഒക്കെയും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 17:20
അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്‍ക്കാരന്‍റെ പക്കല്‍ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയില്‍ എത്തിയപ്പോള്‍ സൈന്യം പടെക്കു ആര്‍ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:21
യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുംനേരെ അണിനിരന്നുനിന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:22
ദാവീദ് തന്‍റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്‍റെ പക്കല്‍ ഏല്പിച്ചുംവെച്ചു അണിയില്‍ ഓടിച്ചെന്നു തന്‍റെ സഹോദരന്മാരോടു കുശലം ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:23
അവന്‍ അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോള്‍ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ ഫെലിസ്ത്യരുടെ നിരകളില്‍നിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകള്‍തന്നേ പറയുന്നതു ദാവീദ് കേട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 17:24
അവനെ കണ്ടപ്പോള്‍ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്‍റെ മുമ്പില്‍നിന്നു ഓടി.(Add Ref)|(Add Notes)
1 ശമൂവേൽ 17:25
എന്നാറെ യിസ്രായേല്യര്‍ : വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്‍റെ മകളെ അവന്നു കൊടുക്കുകയും അവന്‍റെ പിതൃഭവനത്തിന്നു യിസ്രായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:26
അപ്പോള്‍ ദാവീദ് തന്‍റെ അടുക്കല്‍ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:27
അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:28
അവരോടു അവന്‍ സംസാരിക്കുന്നതു അവന്‍റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍ വിട്ടേച്ചുപോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:29
അതിന്നു ദാവീദ്: ഞാന്‍ ഇപ്പോള്‍ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:30
അവന്‍ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:31
ദാവീദ് പറഞ്ഞ വാക്കുകള്‍ പരസ്യമായപ്പോള്‍ ശൌലിന്നും അറിവു കിട്ടി; അവന്‍ അവനെ വിളിച്ചുവരുത്തി.(Add Ref)|(Add Notes)
1 ശമൂവേൽ 17:32
ദാവീദ് ശൌലിനോടു: ഇവന്‍റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:33
ശൌല്‍ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:34
ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയന്‍ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു സിംഹവും ഒരിക്കല്‍ ഒരു കരടിയും വന്നു കൂട്ടത്തില്‍ നിന്നു ആട്ടിന്‍ കുട്ടിയെ പിടിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:35
ഞാന്‍ പിന്തുടര്‍ന്നു അതിനെ അടിച്ചു അതിന്‍റെ വായില്‍നിന്നു ആട്ടിന്‍ കുട്ടിയെ വിടുവിച്ചു, അതു എന്‍റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:36
ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില്‍ ഒന്നിനെപ്പോലെ ആകും.(Add Ref)|(Add Notes)
1 ശമൂവേൽ 17:37
ദാവീദ് പിന്നെയും: സിംഹത്തിന്‍റെ കയ്യില്‍നിന്നും കരടിയുടെ കയ്യില്‍നിന്നും എന്നെ രക്ഷിച്ച യഹോവ[46] ഈ ഫെലിസ്ത്യന്‍റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോടു: ചെല്ലുക; യഹോവ[46] നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:38
ശൌല്‍ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്‍റെ തലയില്‍ താമ്രശിരസ്ത്രംവെച്ചു; തന്‍റെ കവചവും അവനെ ഇടുവിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:39
പടയങ്കിമേല്‍ അവന്‍റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാല്‍ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാന്‍ ശീലിച്ചിട്ടില്ലായ്കയാല്‍ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:40
പിന്നെ അവന്‍ തന്‍റെ വടി എടുത്തു, തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില്‍ ഇട്ടു, കയ്യില്‍ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 17:41
ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പെ നടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:42
ഫെലിസ്ത്യന്‍ നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:43
ഫെലിസ്ത്യന്‍ ദാവീദിനോടു: നീ വടികളുമായി എന്‍റെ നേരെ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:44
ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്‍റെ നേരെ വരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:46
യഹോവ[46] ഇന്നു നിന്നെ എന്‍റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.(Add Ref)|(Add Notes)
1 ശമൂവേൽ 17:47
യഹോവ[46] വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവന്‍ നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.(Add Ref)|(Add Notes)
1 ശമൂവേൽ 17:48
പിന്നെ ഫെലിസ്ത്യന്‍ ദാവീദിനോടു എതിര്‍പ്പാന്‍ നേരിട്ടടുത്തപ്പോള്‍ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിര്‍പ്പാന്‍ അണിക്കു നേരെ ഓടി.(Add Ref)|(Add Notes)
1 ശമൂവേൽ 17:49
ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്‍റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്‍റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;(Add Ref)|(Add Notes)
1 ശമൂവേൽ 17:50
അവന്‍ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍ ദാവീദിന്‍റെ കയ്യില്‍ വാള്‍ ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:51
ആകയാല്‍ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്‍റെ പുറത്തു കയറിനിന്നു അവന്‍റെ വാള്‍ ഉറയില്‍നിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്‍റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ടു ഓടിപ്പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 17:52
യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടു ഗത്തും എക്രോന്‍ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിന്നുള്ള വഴിയില്‍ ഗത്തും എക്രോനുംവരെ വീണുകിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:53
ഇങ്ങനെ യിസ്രായേല്‍മക്കള്‍ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 17:54
എന്നാല്‍ ദാവീദ് ഫെലിസ്ത്യന്‍റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്‍റെ ആയുധവര്‍ഗ്ഗമോ തന്‍റെ കൂടാരത്തില്‍ സൂക്ഷിച്ചുവെച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:55
ദാവീദ് ഫെലിസ്ത്യന്‍റെ നേരെ ചെല്ലുന്നതു ശൌല്‍ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന്നു അബ്നേര്‍ : രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 17:56
ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 17:57
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍ അബ്നേര്‍ അവനെ കൂട്ടി ശൌലിന്‍റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്‍റെ തലയും അവന്‍റെ കയ്യില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 17:58
ശൌല്‍ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്ത്ളേഹെമ്യനായ നിന്‍റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)