📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 8 >>

1 ശമൂവേൽ 8:1
ശമൂവേല്‍ വൃദ്ധനായപ്പോള്‍ തന്‍റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 8:2
അവന്‍റെ ആദ്യജാതന്നു യോവേല്‍ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേ‍ര്‍ , അവര്‍ ബേര്‍-ശേബയില്‍ ന്യായപാലനം ചെയ്തുപോന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 8:3
അവന്‍റെ പുത്രന്മാര്‍ അവന്‍റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 8:4
ആകയാല്‍ യിസ്രായേല്‍മൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമയില്‍ ശമൂവേലിന്‍റെ അടുക്കല്‍ വന്നു, അവനോടു:(Add Ref)|(Add Notes)
1 ശമൂവേൽ 8:5
നീ വൃദ്ധനായിരിക്കുന്നു; നിന്‍റെ പുത്രന്മാര്‍ നിന്‍റെ വഴിയില്‍ നടക്കുന്നില്ല; ആകയാല്‍ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 8:6
ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവര്‍ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേല്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 8:7
യഹോവ[46] ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ : ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്ക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.(Add Ref)|(Add Notes)
1 ശമൂവേൽ 8:8
ഞാന്‍ അവരെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെ അവര്‍ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 8:9
ആകയാല്‍ അവരുടെ അപേക്ഷ കേള്‍ക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം അവരോടു അറിയിക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 8:10
അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേല്‍ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
1 ശമൂവേൽ 8:11
നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം ഇതായിരിക്കും: അവന്‍ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്‍റെ രഥങ്ങള്‍ക്കു മുമ്പെ അവര്‍ ഓടേണ്ടിയും വരും.(Add Ref)|(Add Notes)
1 ശമൂവേൽ 8:12
അവന്‍ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്‍റെ നിലം കൃഷി ചെയ്‍വാനും തന്‍റെ വിള കൊയ്‍വാനും തന്‍റെ പടക്കോപ്പും തേര്‍കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 8:13
അവന്‍ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 8:14
അവന്‍ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്‍റെ ഭൃത്യന്മാര്‍ക്കും കൊടുക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 8:15
അവന്‍ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്‍റെ ഷണ്ഡന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും കൊടുക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 8:16
അവന്‍ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്‍റെ വേലെക്കു ആക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 8:17
അവന്‍ നിങ്ങളുടെ ആടുകളില്‍ പത്തിലൊന്നു എടുക്കും; നിങ്ങള്‍ അവന്നു ദാസന്മാരായ്തീരും.(Add Ref)|(Add Notes)
1 ശമൂവേൽ 8:18
നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്‍റെ നിമിത്തം നിങ്ങള്‍ അന്നു നിലവിളിക്കും; എന്നാല്‍ യഹോവ[46] അന്നു ഉത്തരമരുളുകയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 8:19
എന്നാല്‍ ശമൂവേലിന്‍റെ വാക്കു കൈക്കൊള്‍വാന്‍ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങള്‍ക്കു ഒരു രാജാവു വേണം(Add Ref)|(Add Notes)
1 ശമൂവേൽ 8:20
മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങള്‍ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 8:21
ശമൂവേല്‍ ജനത്തിന്‍റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 8:22
യഹോവ[46] ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവര്‍ക്കും ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേല്‍ യിസ്രായേല്യരോടു: നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)