📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 28 >>

1 ശമൂവേൽ 28:1
ആ കാലത്തു ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോടു: നീയും നിന്‍റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:2
എന്നാറെ ദാവീദ് ആഖീശിനോടു: അടിയന്‍ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതു കെണ്ടു ഞാന്‍ നിന്നെ എപ്പോഴും എന്‍റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:3
എന്നാല്‍ ശമൂവേല്‍ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്‍റെ സ്വന്തപട്ടണമായ രാമയില്‍ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 28:4
എന്നാല്‍ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമില്‍ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്‍ബോവയില്‍ പാളയം ഇറങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 28:5
ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്‍റെ ഹൃദയം ഏറ്റവും വിറെച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 28:6
ശൌല്‍ യഹോവയോടു ചോദിച്ചാറെ യഹോവ[46] അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 28:7
അപ്പോള്‍ ശൌല്‍ തന്‍റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍ ; ഞാന്‍ അവളുടെ അടുക്കല്‍ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്‍റെ ഭൃത്യന്മാര്‍ അവനോടു: ഏന്‍ -ദോരില്‍ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:8
ശൌല്‍ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയില്‍ ആ സ്ത്രീയുടെ അടുക്കല്‍ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്‍ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:9
സ്ത്രീ അവനോടു: ശൌല്‍ ചെയ്തിട്ടുള്ളതു, അവന്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന്‍ നീ എന്‍റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:10
യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്‍ യഹോവയുടെ നാമത്തില്‍ അവളോടു സത്യം ചെയ്തു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:11
ഞാന്‍ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:12
സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌല്‍ ആകുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:13
രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:14
അവന്‍ അവളോടു: അവന്‍റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്‍ : ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല്‍ എന്നറിഞ്ഞു ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 28:15
ശമൂവേല്‍ ശൌലിനോടു: നീ എന്നെ വിളിച്ചതിനാല്‍ എന്‍റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്‍ : ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന്‍ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന്‍ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:16
അതിന്നു ശമൂവേല്‍ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീര്‍ന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?(Add Ref)|(Add Notes)
1 ശമൂവേൽ 28:17
യഹോവ[46] എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്‍ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ[46] നിന്‍റെ കയ്യില്‍നിന്നു പറിച്ചെടുത്തു നിന്‍റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 28:18
നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്‍റെമേല്‍ അവന്‍റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ[46] ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 28:19
യഹോവ[46] നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കും; നാളെ നീയും നിന്‍റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേല്‍പാളയത്തെ യഹോവ[46] ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 28:20
പെട്ടെന്നു ശൌല്‍ നെടുനീളത്തില്‍ നിലത്തു വീണു ശമൂവേലിന്‍റെ വാക്കുകള്‍ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനില്‍ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവന്‍ അവന്‍ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 28:21
അപ്പോള്‍ ആ സ്ത്രീ ശൌലിന്‍റെ അടുക്കല്‍ വന്നു, അവന്‍ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയന്‍ നിന്‍റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 ശമൂവേൽ 28:22
ആകയാല്‍ അടിയന്‍റെ വാക്കു നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്‍റെ മുമ്പില്‍ വെക്കട്ടെ; നീ തിന്നേണം; എന്നാല്‍ നിന്‍റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 28:23
അതിന്നു അവന്‍ : വേണ്ടാ, ഞാന്‍ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്‍റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേല്‍ ഇരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 28:24
സ്ത്രീയുടെ വീട്ടില്‍ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവള്‍ ക്ഷണത്തില്‍ അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 28:25
അവള്‍ അതു ശൌലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പില്‍ വെച്ചു. അവര്‍ തിന്നു എഴുന്നേറ്റു രാത്രിയില്‍ തന്നേ പോയി.(Add Ref)|(Add Notes)