📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 21 >>

1 ശമൂവേൽ 21:1
ദാവീദ് നോബില്‍ പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കല്‍ ചെന്നു; അഹീമേലെക്‍ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 21:2
ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാന്‍ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്‍റെ ബാല്യക്കാര്‍ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ ചട്ടം കെട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 21:3
ആകയാല്‍ നിന്‍റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില്‍ തല്‍ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:4
അതിന്നു പുരോഹിതന്‍ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര്‍ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില്‍ തരാമെന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:5
ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പേള്‍ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:6
അങ്ങനെ പുരോഹിതന്‍ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 21:7
എന്നാല്‍ അന്നു ശൌലിന്‍റെ ഭൃത്യന്മാരില്‍ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയില്‍ അടെച്ചിട്ടിരുന്നു; അവന്‍ ശൌലിന്‍റെ ഇടയന്മാര്‍ക്കും പ്രമാണി ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 21:8
ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്‍റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്‍റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന്‍ എന്‍റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:9
അപ്പോള്‍ പുരോഹിതന്‍ : ഏലാ താഴ്വരയില്‍വെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാള്‍ ഏഫോദിന്‍റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍ എടുത്തുകൊള്‍ക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:10
പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്‍റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്‍റെ അടുക്കല്‍ ഓടിച്ചെന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 21:11
എന്നാല്‍ ആഖീശിന്‍റെ ഭൃത്യന്മാര്‍ അവനോടു: ഇവന്‍ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര്‍ നൃത്തങ്ങളില്‍ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 21:12
ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 21:13
അവരുടെ മുമ്പാകെ തന്‍റെ പ്രകൃതി മാറ്റി, അവരുടെ കൈകളില്‍ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്‍റെ കതകുകളില്‍ വരെച്ചു താടിമേല്‍ തുപ്പല്‍ ഒലിപ്പിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 21:14
ആഖീശ് തന്‍റെ ഭൃത്യന്മാരോടു: ഈ മനുഷ്യന്‍ ഭ്രാന്തന്‍ എന്നു നിങ്ങള്‍ കാണുന്നില്ലയോ? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നതു എന്തിന്നു?(Add Ref)|(Add Notes)
1 ശമൂവേൽ 21:15
എന്‍റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്‍റെ അരമനയിലോ ഇവന്‍ വരേണ്ടതു എന്നു പറഞ്ഞു.(Add Ref)|(Add Notes)