1 ശമൂവേൽ 24:1
ശൌല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോള്‍ ദാവീദ് ഏന്‍ -ഗെദിമരുഭൂമിയില്‍ ഉണ്ടെന്നു അവന്നു അറിവു കിട്ടി.(Add Ref)|(Add Notes)
1 ശമൂവേൽ 24:2
അപ്പോള്‍ ശൌല്‍ എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാന്‍ കാട്ടാട്ടിന്‍ പാറകളില്‍ ചെന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:3
അവന്‍ വഴിയരികെയുള്ള ആട്ടിന്‍ തൊഴുത്തിങ്കല്‍ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ കാല്‍മടക്കത്തിന്നു അതില്‍ കടന്നു; എന്നാല്‍ ദാവീദും അവന്‍റെ ആളുകളും ഗുഹയുടെ ഉള്ളില്‍ പാര്‍ത്തിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:4
ദാവീദിന്‍റെ ആളുകള്‍ അവനോടു: ഞാന്‍ നിന്‍റെ ശത്രുവിനെ നിന്‍റെ കയ്യില്‍ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ[46] നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് എഴുന്നേറ്റു ശൌലിന്‍റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 24:5
ശൌലിന്‍റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതില്‍ ദാവീദിന്‍റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 24:6
അവന്‍ തന്‍റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന്‍റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ[46] എനിക്കു ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 24:7
ഇങ്ങനെ ദാവീദ് തന്‍റെ ആളുകളെ ശാസിച്ചു അമര്‍ത്തി; ശൌലിനെ ദ്രോഹിപ്പാന്‍ അവരെ അനുവദിച്ചതുമില്ല. ശൌല്‍ ഗുഹയില്‍നിന്നു എഴുന്നേറ്റു തന്‍റെ വഴിക്കുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 24:8
ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നു പുറത്തിറങ്ങി ശൌലിനോടു: എന്‍റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 24:9
ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാല്‍ : ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേള്‍ക്കുന്നതു എന്തു?(Add Ref)|(Add Notes)
1 ശമൂവേൽ 24:10
യഹോവ[46] ഇന്നു ഗുഹയില്‍വെച്ചു നിന്നെ എന്‍റെ കയ്യില്‍ ഏല്പിച്ചിരുന്നു എന്നു നിന്‍റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്‍റെ യജമാനന്‍റെ നേരെ ഞാന്‍ കയ്യെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 24:11
എന്‍റെ പിതാവേ, കാണ്‍ക, എന്‍റെ കയ്യില്‍ നിന്‍റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍ക; നിന്‍റെ മേലങ്കിയുടെ അറ്റം ഞാന്‍ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല്‍ എന്‍റെ കയ്യില്‍ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍ തേടിനടക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:12
യഹോവ[46] എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ[46] എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാല്‍ എന്‍റെ കൈ നിന്‍റെമേല്‍ വീഴുകയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 24:13
ദുഷ്ടത ദുഷ്ടനില്‍നിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്‍ പറയുന്നതു; എന്നാല്‍ എന്‍റെ കൈ നിന്‍റെമേല്‍ വീഴുകയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 24:14
ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?(Add Ref)|(Add Notes)
1 ശമൂവേൽ 24:15
ആകയാല്‍ യഹോവ[46] ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്‍റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്‍റെ കയ്യില്‍ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 24:16
ദാവീദ് ശൌലിനോടു ഈ വാക്കുകള്‍ സംസാരിച്ചു തീര്‍ന്നശേഷം ശൌല്‍ : എന്‍റെ മകനേ, ദാവീദേ, ഇതു നിന്‍റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 24:17
പിന്നെ അവന്‍ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാള്‍ നീതിമാന്‍ ; ഞാന്‍ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:18
യഹോവ[46] എന്നെ നിന്‍റെ കയ്യില്‍ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാല്‍ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:19
ശത്രുവിനെ കണ്ടുകിട്ടിയാല്‍ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ[46] നിനക്കു നന്മ പകരം ചെയ്യട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 24:20
എന്നാല്‍ നീ രാജാവാകും; യിസ്രായേല്‍രാജത്വം നിന്‍റെ കയ്യില്‍ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 24:21
ആകയാല്‍ നീ എന്‍റെ ശേഷം എന്‍റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്‍റെ പേര്‍ എന്‍റെ പിതൃഭവനത്തില്‍ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില്‍ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.(Add Ref)|(Add Notes)
1 ശമൂവേൽ 24:22
അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌല്‍ അരമനയിലേക്കു പോയി; ദാവീദും അവന്‍റെ ആളുകളും ദുര്‍ഗ്ഗത്തിലേക്കും പോയി.(Add Ref)|(Add Notes)