📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 5 >>

1 ശമൂവേൽ 5:1
ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്തു അതിനെ ഏബെന്‍ -ഏസെരില്‍നിന്നു അസ്തോദിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 5:2
ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്തു ദാഗോന്‍റെ ക്ഷേത്രത്തില്‍ കൊണ്ടുചെന്നു ദാഗോന്‍റെ അരികെ വെച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 5:3
പിറ്റെന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്‍റെ സ്ഥാനത്തു നിര്‍ത്തി.(Add Ref)|(Add Notes)
1 ശമൂവേൽ 5:4
പിറ്റെന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും ഉമ്മരപ്പടിമേല്‍ മുറിഞ്ഞുകിടന്നു; ദാഗോന്‍റെ ഉടല്‍മാത്രം ശേഷിച്ചിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 5:5
അതുകൊണ്ടു ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തില്‍ കടക്കുന്നവരും അസ്തോദില്‍ ദാഗോന്‍റെ ഉമ്മരപ്പടിമേല്‍ ഇന്നും ചവിട്ടുമാറില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 5:6
എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 5:7
അങ്ങനെ ഭവിച്ചതു അസ്തോദ്യര്‍ കണ്ടിട്ടു: യിസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ ഇരിക്കരുതു; അവന്‍റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്‍റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 5:8
അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍ : യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപേകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 5:9
അവര്‍ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 5:10
അതുകൊണ്ടു അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്‍റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍ : നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 5:11
അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്‍റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്‍റെ കൈ അവിടെയും അതിഭാരമായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 5:12
മരിക്കാതിരുന്നവര്‍ മൂലരോഗത്താല്‍ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തില്‍ കയറി.(Add Ref)|(Add Notes)