📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 31

1 ശമൂവേൽ 31:1
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഓടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.(Add Ref)|(Add Notes)
1 ശമൂവേൽ 31:2
ഫെലിസ്ത്യര്‍ ശൌലിനെയും അവന്‍റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്‍റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 31:3
എന്നാല്‍ പട ശൌലിന്‍റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.(Add Ref)|(Add Notes)
1 ശമൂവേൽ 31:4
ശൌല്‍ തന്‍റെ ആയുധവാഹകനോടു: ഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്‍റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.(Add Ref)|(Add Notes)
1 ശമൂവേൽ 31:5
ശൌല്‍ മരിച്ചു എന്നു അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്‍റെ വാളിന്മേല്‍ വീണു അവനോടുകൂടെ മരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 31:6
ഇങ്ങനെ ശൌലും അവന്‍റെ മൂന്നു പുത്രന്മാരും അവന്‍റെ ആയുധവാഹകനും അവന്‍റെ ആളുകള്‍ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍ ഓടിപ്പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 31:7
ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യര്‍വന്നു അവിടെ പാര്‍ക്കയും ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 31:8
പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 31:9
അവര്‍ അവന്‍റെ തലവെട്ടി, അവന്‍റെ ആയുധവര്‍ഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 31:10
അവന്‍റെ ആയുധവര്‍ഗ്ഗം അവര്‍ അസ്തോരെത്തിന്‍റെ ക്ഷേത്രത്തില്‍വെച്ചു; അവന്‍റെ ഉടല്‍ അവര്‍ ബേത്ത്-ശാന്‍റെ ചുവരിന്മേല്‍ തൂക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 31:11
എന്നാല്‍ ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികള്‍ കേട്ടപ്പോള്‍(Add Ref)|(Add Notes)
1 ശമൂവേൽ 31:12
ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്‍റെ ചുവരില്‍നിന്നു ശൌലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശില്‍ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 31:13
അവരുടെ അസ്ഥികളെ അവര്‍ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്‍റെ ചുവട്ടില്‍ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.(Add Ref)|(Add Notes)