📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 14 >>

1 ശമൂവേൽ 14:1
ഒരു ദിവസം ശൌലിന്‍റെ മകന്‍ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.(Add Ref)|(Add Notes)
1 ശമൂവേൽ 14:2
ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേ‍ര്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 14:3
ശീലോവില്‍ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്‍റെ മകനായ ഈഖാബോദിന്‍റെ സഹോദരനായ അഹീതൂബിന്‍റെ മകന്‍ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാന്‍ പോയതു ജനം അറിഞ്ഞില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:4
യോനാഥാന്‍ ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരെ ചെല്ലുവാന്‍ നോക്കിയ വഴിയില്‍ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓ‍രോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേ‍ര്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 14:5
ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:6
യോനാഥാന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്‍റെ നേരെ ചെല്ലാം; പക്ഷെ യഹോവ[46] നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:7
ആയുധവാഹകന്‍ അവനോടു: നിന്‍റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊള്‍ക; നിന്‍റെ ഇഷ്ടംപോലെ ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:8
അതിന്നു യോനാഥാന്‍ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവര്‍ക്കും നമ്മെത്തന്നെ കാണിക്കാം;(Add Ref)|(Add Notes)
1 ശമൂവേൽ 14:9
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവോളം നില്പിന്‍ എന്നു അവര്‍ പറഞ്ഞാല്‍ നാം അവരുടെ അടുക്കല്‍ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്‍ക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 14:10
ഇങ്ങോട്ടു കയറിവരുവിന്‍ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ[46] അവരെ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 14:11
ഇങ്ങനെ അവര്‍ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോള്‍ : ഇതാ, എബ്രായര്‍ ഒളിച്ചിരുന്ന പൊത്തുകളില്‍നിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:12
പട്ടാളക്കാര്‍ യോനാഥാനോടും അവന്‍റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിന്‍ ; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന്‍ തന്‍റെ ആയുധവാഹകനോടു: എന്‍റെ പിന്നാലെ കയറിവരിക; യഹോവ[46] അവരെ യിസ്രായേലിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:13
അങ്ങനെ യോനാഥാനും അവന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥന്‍റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവന്‍റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:14
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തില്‍ ഒരു കാണിനിലത്തിന്‍റെ പാതി നീളത്തിന്നകം ഇരുപതുപേ‍ര്‍ വീണു.(Add Ref)|(Add Notes)
1 ശമൂവേൽ 14:15
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.(Add Ref)|(Add Notes)
1 ശമൂവേൽ 14:16
അപ്പോള്‍ ബെന്യാമീനിലെ ഗിബെയയില്‍നിന്നു ശൌലിന്‍റെ കാവല്‍ക്കാര്‍ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 14:17
ശൌല്‍ കൂടെയുള്ള ജനത്തോടു: എണ്ണിനോക്കി നമ്മില്‍നിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്‍റെ ആയുധവാഹകനും ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:18
ശൌല്‍ അഹീയാവിനോടു: ദൈവത്തിന്‍റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്‍റെ പെട്ടകം ആ കാലത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:19
ശൌല്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേലക്കുമേല്‍ വര്‍ദ്ധിച്ചുവന്നു. അപ്പോള്‍ ശൌല്‍ പുരോഹിതനോടു: നിന്‍റെ കൈ വലിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:20
ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 14:21
മുമ്പെ ഫെലിസ്ത്യരോടു ചേര്‍ന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തില്‍വന്നിരുന്ന എബ്രായരും ശൌലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:22
അങ്ങനെ തന്നേ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയില്‍ ചേര്‍ന്നു അവരെ പിന്തുടര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:23
അങ്ങനെ യഹോവ[46] അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെന്‍ വരെ പരന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:24
സന്ധ്യെക്കു മുമ്പും ഞാന്‍ എന്‍റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ശൌല്‍ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല്‍ യിസ്രായേല്യര്‍ അന്നു വിഷമത്തിലായി; ജനത്തില്‍ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:25
ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേന്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:26
ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്‍റെ കൈ വായിലേക്കു കൊണ്ടുപോയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:27
യോനാഥാനോ തന്‍റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്‍ക്കാതിരുന്നതിനാല്‍ വടിയുടെ അറ്റം നീട്ടി ഒരു തേന്‍ കട്ടയില്‍ കുത്തി അതു എടുത്തു തന്‍റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്‍റെ കണ്ണു തെളിഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:28
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ : ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്‍റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:29
അതിന്നു യോനാഥാന്‍ : എന്‍റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ടു എന്‍റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?(Add Ref)|(Add Notes)
1 ശമൂവേൽ 14:30
ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയില്‍നിന്നു അവര്‍ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:31
അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 14:32
ആകയാല്‍ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:33
ജനം രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ : നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്‍റെ അടുക്കല്‍ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:34
പിന്നെയും ശൌല്‍ : നിങ്ങള്‍ ജനത്തിന്‍റെ ഇടയില്‍ എല്ലാടവും ചെന്നു അവരോടു ഓ‍രോരുത്തന്‍ താന്താന്‍റെ കാളയെയും ആടിനെയും എന്‍റെ അടുക്കല്‍ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊള്‍വിന്‍ ; രക്തത്തോടെ തിന്നുന്നതിനാല്‍ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിന്‍ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 14:35
ശൌല്‍ യഹോവെക്കു ഒരു യാഗപീഠം പണിതു; അതു അവന്‍ യഹോവെക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:36
അനന്തരം ശൌല്‍ : നാം രാത്രിയില്‍ തന്നേ ഫെലിസ്ത്യരെ പിന്തുടര്‍ന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരില്‍ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊള്‍ക എന്നു അവര്‍ പറഞ്ഞപ്പോള്‍ : നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:37
അങ്ങനെ ശൌല്‍ ദൈവത്തോടു: ഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്‍റെ കയ്യില്‍ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാല്‍ അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:38
അപ്പോള്‍ ശൌല്‍ : ജനത്തിന്‍റെ പ്രധാനികള്‍ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തില്‍ എന്നു അന്വേഷിച്ചറിവിന്‍ ;(Add Ref)|(Add Notes)
1 ശമൂവേൽ 14:39
യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്‍റെ മകന്‍ യോനാഥാനില്‍ തന്നേ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല്‍ അവനോടു ഉത്തരം പറവാന്‍ സര്‍വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:40
അവന്‍ എല്ലായിസ്രായേലിനോടും: നിങ്ങള്‍ ഒരു ഭാഗത്തു നില്പിന്‍ ; ഞാനും എന്‍റെ മകനായ യോനാഥാനും മറുഭാഗത്തു നില്‍ക്കാം എന്നു പറഞ്ഞു. നിന്‍റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൌലിനോടു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:41
അങ്ങനെ ശൌല്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയോടു: നേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 14:42
പിന്നെ ശൌല്‍ : എനിക്കും എന്‍റെ മകനായ യോനാഥാന്നും ചീട്ടിടുവിന്‍ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.(Add Ref)|(Add Notes)
1 ശമൂവേൽ 14:43
ശൌല്‍ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന്‍ അവനോടു: ഞാന്‍ എന്‍റെ വടിയുടെ അറ്റംകൊണ്ടു അല്പം തേന്‍ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:44
അതിന്നു ശൌല്‍ : ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 14:45
എന്നാല്‍ ജനം ശൌലിനോടു: യിസ്രായേലില്‍ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന്‍ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്‍റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന്‍ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന്‍ മരിക്കേണ്ടിവന്നതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 14:46
ശൌല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 14:47
ശൌല്‍ യിസ്രായേലില്‍ രാജത്വം ഏറ്റശേഷം മോവാബ്യര്‍ , അമ്മോന്യര്‍ , എദോമ്യര്‍ , സോബാരാജാക്കന്മാര്‍ , ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 14:48
അവന്‍ ശൌര്യം പ്രവര്‍ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 14:49
എന്നാല്‍ ശൌലിന്‍റെ പുത്രന്മാര്‍ യോനാഥാന്‍ , യിശ്വി, മല്‍ക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്‍റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖാള്‍ എന്നും പേരായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:50
ശൌലിന്‍റെ ഭാര്യെക്കു അഹീനോവം എന്നു പേ‍ര്‍ ആയിരുന്നു; അവള്‍ അഹീമാസിന്‍റെ മകള്‍ . അവന്‍റെ സേനാധിപതിക്കു അബ്നേര്‍ എന്നു പേ‍ര്‍ , അവന്‍ ശൌലിന്‍റെ ഇളയപ്പനായ നേരിന്‍റെ മകന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:51
ശൌലിന്‍റെ അപ്പനായ കീശും അബ്നേരിന്‍റെ അപ്പനായ നേരും അബീയേലിന്‍റെ മക്കള്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 14:52
ശൌലിന്‍റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാല്‍ ശൌല്‍ യാതൊരു വീരനെയോ ശൂരനെയോ കണ്ടാല്‍ അവനെ തന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.(Add Ref)|(Add Notes)