📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 30 >>

1 ശമൂവേൽ 30:1
ദാവീദും അവന്‍റെ ആളുകളും മൂന്നാം ദിവസം സിക്ളാഗില്‍ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കെദേശവും സിക്ളാഗും ആക്രമിച്ചു സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:2
അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 30:3
ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 30:4
അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:5
യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്‍ക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ ദാവീദിന്‍റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:6
ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ ഓ‍രോരുത്തന്‍റെ ഹൃദയം താന്താന്‍റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്‍റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 30:7
ദാവീദ് അഹീമേലെക്കിന്‍റെ മകനായ അബ്യാഥാര്‍പുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:8
എന്നാറെ ദാവീദ് യഹോവയോടു: ഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
1 ശമൂവേൽ 30:9
അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോര്‍തോട്ടിങ്കല്‍ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 30:10
ബെസോര്‍തോടു കടപ്പാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേ‍ര്‍ പുറകില്‍ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടര്‍ന്നുചെന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:11
അവര്‍ വയലില്‍വെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന്‍ തിന്നു; അവന്നു കുടിപ്പാന്‍ വെള്ളവും കൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 30:12
അവര്‍ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന്നു ഉയിര്‍വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:13
ദാവീദ് അവനോടു: നീ ആരുടെ ആള്‍ ? എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നു അവന്‍ : ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍ ; ഒരു അമാലേക്യന്‍റെ ഭൃത്യന്‍ . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്‍റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:14
ഞങ്ങള്‍ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്‍റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങള്‍ തീവെച്ചു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:15
ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവന്‍ : നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കയ്യില്‍ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തില്‍ എന്നോടു സത്യം ചെയ്താല്‍ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:16
അങ്ങനെ അവന്‍ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ അവര്‍ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 30:17
ദാവീദ് അവരെ സന്ധ്യ മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാര്‍ അല്ലാതെ അവരില്‍ ഒരുത്തനും ഒഴിഞ്ഞുപോയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 30:18
അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്‍റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 30:19
അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 30:20
ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്‍ക്കാലികള്‍ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്‍റെ കൊള്ള എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:21
ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്‍തോട്ടിങ്കല്‍ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല്‍ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്‍റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 30:22
എന്നാല്‍ ദാവീദിനോടു കൂടെ പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായ ഏവരും: ഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍ ഓ‍രോരുത്തന്‍റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:23
അപ്പോള്‍ ദാവീദ്: എന്‍റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യില്‍ ഏല്പിക്കയും ചെയ്ത യഹോവ[46] നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങള്‍ ഇങ്ങനെ ചെയ്യരുതു.(Add Ref)|(Add Notes)
1 ശമൂവേൽ 30:24
ഈ കാര്യത്തില്‍ നിങ്ങളുടെ വാക്കു ആര്‍ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്‍റെ ഓഹരിയും സാമാനങ്ങള്‍ക്കരികെ താമസിക്കുന്നവന്‍റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:25
അന്നുമുതല്‍ കാര്യം അങ്ങനെ തന്നേ നടപ്പായി; അവന്‍ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 30:26
ദാവീദ് സിക്ളാഗില്‍ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാര്‍ക്കും കൊള്ളയില്‍ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നു നിങ്ങള്‍ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 30:27
ബേഥേലില്‍ ഉള്ളവര്‍ക്കും തെക്കെ രാമോത്തിലുള്ളവര്‍ക്കും യത്ഥീരില്‍ ഉള്ളവര്‍ക്കും(Add Ref)|(Add Notes)
1 ശമൂവേൽ 30:28
അരോവേരില്‍ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും(Add Ref)|(Add Notes)
1 ശമൂവേൽ 30:29
രാഖാലിലുള്ളവര്‍ക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും(Add Ref)|(Add Notes)
1 ശമൂവേൽ 30:30
ഹൊര്‍മ്മയിലുള്ളവര്‍ക്കും കോര്‍ -ആശാനില്‍ ഉള്ളവര്‍ക്കും അഥാക്കിലുള്ളവര്‍ക്കും ഹെബ്രോനിലുള്ളവര്‍ക്കും ദാവീദും അവന്‍റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 30:31
(Not Available)(Add Ref)|(Add Notes)