📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 23 >>

1 ശമൂവേൽ 23:1
അനന്തരം ഫെലിസ്ത്യര്‍ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവര്‍ കളങ്ങളില്‍ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.(Add Ref)|(Add Notes)
1 ശമൂവേൽ 23:2
ദാവീദ് യഹോവയോടു; ഞാന്‍ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ[46] ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 23:3
എന്നാല്‍ ദാവീദിന്‍റെ ആളുകള്‍ അവനോടു: നാം ഇവിടെ യെഹൂദയില്‍ തന്നേ ഭയപ്പെട്ടു പാര്‍ക്കുന്നുവല്ലോ; പിന്നെ കെയീലയില്‍ ഫെലിസ്ത്യരുടെ സൈന്യത്തിന്‍റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:4
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ[46] അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 23:5
അങ്ങനെ ദാവീദും അവന്‍റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 23:6
അഹീമേലെക്കിന്‍റെ മകനായ അബ്യാഥാര്‍ കെയീലയില്‍ ദാവീദിന്‍റെ അടുക്കല്‍ ഓടിവന്നപ്പോള്‍ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:7
ദാവീദ് കെയീലയില്‍ വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തില്‍ കടന്നിരിക്കകൊണ്ടു അവന്‍ കുടുങ്ങിയിരിക്കുന്നു എന്നു ശൌല്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:8
പിന്നെ ശൌല്‍ ദാവീദിനേയും അവന്‍റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാന്‍ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.(Add Ref)|(Add Notes)
1 ശമൂവേൽ 23:9
ശൌല്‍ തന്‍റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:10
പിന്നെ ദാവീദ്: യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ശൌല്‍ കെയീലയിലേക്കു വന്നു എന്‍റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്നു അടിയന്‍ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:11
കെയീലപൌരന്മാര്‍ എന്നെ അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 23:12
ദാവീദ് പിന്നെയും: കെയീലപൌരന്മാര്‍ എന്നെയും എന്‍റെ ആളുകളെയും ശൌലിന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 23:13
അപ്പോള്‍ ദാവീദും അറുനൂറുപേരോളം ഉള്ള അവന്‍റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൌല്‍ അറിഞ്ഞപ്പോള്‍ അവന്‍ യാത്ര നിര്‍ത്തിവെച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 23:14
ദാവീദ് മരുഭൂമിയിലെ ദുര്‍ഗ്ഗങ്ങളില്‍ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടില്‍ പാര്‍ത്തു; ഇക്കാലത്തൊക്കെയും ശൌല്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്‍റെ കയ്യില്‍ ഏല്പിച്ചില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 23:15
തന്‍റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടില്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:16
അനന്തരം ശൌലിന്‍റെ മകനായ യോനാഥാന്‍ പുറപ്പെട്ടു ആ കാട്ടില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു അവനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,(Add Ref)|(Add Notes)
1 ശമൂവേൽ 23:17
എന്‍റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാന്‍ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്‍റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:18
ഇങ്ങനെ അവര്‍ തമ്മില്‍ യഹോവയുടെ സന്നിധിയില്‍ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടില്‍ താമസിക്കയും യോനാഥാന്‍ വീട്ടിലേക്കു പോകയും ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 23:19
അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്‍റെ അടുക്കല്‍ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുര്‍ഗ്ഗങ്ങളില്‍ ഒളിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:20
ആകയാല്‍ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്‍റെ കയ്യില്‍ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:21
അതിന്നു ശൌല്‍ പറഞ്ഞതു: നിങ്ങള്‍ക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങള്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 23:22
നിങ്ങള്‍ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്‍റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളില്‍ അവനെ കണ്ടവര്‍ ആരെല്ലാമെന്നും അറിഞ്ഞുകൊള്‍വിന്‍ ; അവന്‍ വലിയ ഉപായി ആകുന്നു എന്നു ഞാന്‍ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:23
ആകയാല്‍ അവന്‍ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിന്‍ ; ഞാന്‍ നിങ്ങളോടുകൂടെ പോരും; അവന്‍ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികില്‍ ഞാന്‍ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 23:24
അങ്ങനെ അവര്‍ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാല്‍ ദാവീദും അവന്‍റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോന്‍ മരുവില്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:25
ശൌലും അവന്‍റെ പടജ്ജനവും അവനെ തിരയുവാന്‍ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ മാവോന്‍ മരുവിലെ സേലയില്‍ ചെന്നു താമസിച്ചു. ശൌല്‍ അതു കേട്ടപ്പോള്‍ മാവോന്‍ മരുവില്‍ ദാവീദിനെ പിന്തുടര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 23:26
ശൌല്‍ പര്‍വ്വതത്തിന്‍റെ ഇപ്പുറത്തും ദാവീദും ആളുകളും പര്‍വ്വതത്തിന്‍റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാന്‍ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്‍റെ ആളുകളെയും വളഞ്ഞുപിടിപ്പാന്‍ അടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 23:27
അപ്പോള്‍ ശൌലിന്‍റെ അടുക്കല്‍ ഒരു ദൂതന്‍ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യര്‍ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 23:28
ഉടനെ ശൌല്‍ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാല്‍ ആ സ്ഥലത്തിന്നു സേലഹമ്മാഹ്ളെക്കോത്ത് എന്നു പേരായി.(Add Ref)|(Add Notes)
1 ശമൂവേൽ 23:29
ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏന്‍ -ഗെദിയിലെ ദുര്‍ഗ്ഗങ്ങളില്‍ ചെന്നു പാര്‍ത്തു.(Add Ref)|(Add Notes)