📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 26 >>

1 ശമൂവേൽ 26:1
അനന്തരം സീഫ്യര്‍ ഗിബെയയില്‍ ശൌലിന്‍റെ അടുക്കല്‍ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:2
ശൌല്‍ എഴുന്നേറ്റു ദാവീദിനെ തിരയുവാന്‍ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലില്‍നിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:3
ശൌല്‍ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില്‍ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയില്‍ പാര്‍ത്തു, ശൌല്‍ തന്നേ തേടി മരുഭൂമിയില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 26:4
അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌല്‍ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:5
ദാവീദ് എഴുന്നേറ്റു ശൌല്‍ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്‍റെ സേനാപതിയായ നേരിന്‍റെ മകന്‍ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല്‍ കൈനിലയുടെ നടുവില്‍ കിടന്നുറങ്ങി; പടജ്ജനം അവന്‍റെ ചുറ്റും പാളയമിറങ്ങിയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:6
ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്‍റെ സഹോദരനുമായ അബീശായിയോടും: പാളയത്തില്‍ ശൌലിന്‍റെ അടുക്കലേക്കു ആര്‍ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:7
ഇങ്ങനെ ദാവീദും അബീശായിയും രാത്രിയില്‍ പടജ്ജനത്തിന്‍റെ അടുക്കല്‍ ചെന്നു; ശൌല്‍ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്‍റെ കുന്തം അവന്‍റെ തലെക്കല്‍ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:8
അബീശായി ദാവീദിനോടു: ദൈവം നിന്‍റെ ശത്രുവിനെ ഇന്നു നിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:9
ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്‍റെ മേല്‍ കൈ വെച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:10
യഹോവയാണ, യഹോവ[46] അവനെ സംഹരിക്കും; അല്ലെങ്കില്‍ അവന്‍ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കില്‍ അവന്‍ പടെക്കു ചെന്നു നശിക്കും;(Add Ref)|(Add Notes)
1 ശമൂവേൽ 26:11
ഞാന്‍ യഹോവയുടെ അഭിഷിക്തന്‍റെമേല്‍ കൈ വെപ്പാന്‍ യഹോവ[46] സംഗതിവരുത്തരുതേ; എങ്കിലും അവന്‍റെ തലെക്കല്‍ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:12
ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്‍റെ തലെക്കല്‍നിന്നു എടുത്തു അവര്‍ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവര്‍ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാല്‍ ഗാഢനിദ്ര അവരുടെമേല്‍ വീണിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:13
ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളില്‍ നിന്നു; അവര്‍ക്കും മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:14
ദാവീദ് ജനത്തോടും നേരിന്‍റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേര്‍ : രാജസന്നിധിയില്‍ ക്കുകുന്ന നീ ആര്‍ എന്നു അങ്ങോട്ടു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 26:15
ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷന്‍ അല്ലയോ? യിസ്രായേലില്‍ നിനക്കു തുല്യന്‍ ആരുള്ളു? അങ്ങനെയിരിക്കെ നിന്‍റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്‍റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍ ജനത്തില്‍ ഒരുത്തന്‍ അവിടെ വന്നിരുന്നുവല്ലോ.(Add Ref)|(Add Notes)
1 ശമൂവേൽ 26:16
നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാല്‍ യഹോവയാണ നിങ്ങള്‍ മരണയോഗ്യര്‍ ആകുന്നു. രാജാവിന്‍റെ കുന്തവും അവന്‍റെ തലെക്കല്‍ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.(Add Ref)|(Add Notes)
1 ശമൂവേൽ 26:17
അപ്പോള്‍ ശൌല്‍ ദാവീദിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു: എന്‍റെ മകനെ, ദാവീദേ, ഇതു നിന്‍റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്‍റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:18
യജമാനന്‍ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയന്‍ എന്തു ചെയ്തു? അടിയന്‍റെ പക്കല്‍ എന്തു ദോഷം ഉള്ളു?(Add Ref)|(Add Notes)
1 ശമൂവേൽ 26:19
ആകയാല്‍ യജമാനനായ രാജാവു അടിയന്‍റെ വാക്കു കേള്‍ക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കില്‍ അവന്‍ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര്‍ എങ്കിലോ അവര്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകുംവണ്ണം അവര്‍ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 26:20
എന്‍റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന്‍ പര്‍വ്വതങ്ങളില്‍ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്‍രാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:21
അതിന്നു ശൌല്‍ : ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്‍റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്‍റെ ജീവന്‍ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്വം പ്രവര്‍ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 26:22
ദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരില്‍ ഒരുത്തന്‍ വന്നു കൊണ്ടുപോകട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 26:23
യഹോവ[46] ഓ‍രോരുത്തന്നു അവനവന്‍റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ[46] ഇന്നു നിന്നെ എന്‍റെ കയ്യില്‍ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്‍റെ മേല്‍ കൈവെപ്പാന്‍ എനിക്കു മനസ്സായില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 26:24
എന്നാല്‍ നിന്‍റെ ജീവന്‍ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്‍റെ ജീവന്‍ യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 26:25
അപ്പോള്‍ ശൌല്‍ ദാവീദിനോടു: എന്‍റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; നീ കൃതാര്‍ത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ വഴിക്കു പോയി; ശൌലും തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)