📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 9 >>

1 ശമൂവേൽ 9:1
ബെന്യാമീന്‍ ഗോത്രത്തില്‍ കീശ് എന്നു പേരുള്ള ഒരു ധനികന്‍ ഉണ്ടായിരുന്നു; അവന്‍ ബെന്യാമീന്യനായ അഫീഹിന്‍റെ മകനായ ബെഖോറത്തിന്‍റെ മകനായ സെറോറിന്‍റെ മകനായ അബീയേലിന്‍റെ മകന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 9:2
അവന്നു ശൌല്‍ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രായേല്‍മക്കളില്‍ അവനെക്കാള്‍ കോമളനായ പുരുഷന്‍ ഇല്ലായിരുന്നു; അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 9:3
ശൌലിന്‍റെ അപ്പനായ കീശിന്‍റെ കഴുതകള്‍ കാണാതെപോയിരുന്നു. കീശ് തന്‍റെ മകനായ ശൌലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:4
അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന്‍ ബെന്യാമീന്‍ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 9:5
സൂഫ് ദേശത്തു എത്തിയപ്പോള്‍ ശൌല്‍ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍ അപ്പന്‍ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:6
അതിന്നു അവന്‍ : ഈ പട്ടണത്തില്‍ ഒരു ദൈവപുരുഷന്‍ ഉണ്ടു; അവന്‍ മാന്യന്‍ ആകുന്നു; അവന്‍ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന്‍ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:7
ശൌല്‍ തന്‍റെ ഭൃത്യനോടു: നാം പോകുന്നു എങ്കില്‍ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:8
ഭൃത്യന്‍ ശൌലിനോടു: എന്‍റെ കയ്യില്‍ കാല്‍ശേക്കെല്‍ വെള്ളിയുണ്ടു; ഇതു ഞാന്‍ ദൈവപുരുഷന്നു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--(Add Ref)|(Add Notes)
1 ശമൂവേൽ 9:9
പണ്ടു യിസ്രായേലില്‍ ഒരുത്തന്‍ ദൈവത്തോടു ചോദിപ്പാന്‍ പോകുമ്പോള്‍ : വരുവിന്‍ ; നാം ദര്‍ശകന്‍റെ അടുക്കല്‍ പോക എന്നു പറയും; ഇപ്പോള്‍ പ്രവാചകന്‍ എന്നു പറയുന്നവനെ അന്നു ദര്‍ശകന്‍ എന്നു പറഞ്ഞുവന്നു.--(Add Ref)|(Add Notes)
1 ശമൂവേൽ 9:10
ശൌല്‍ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവപുരുഷന്‍ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 9:11
അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളംകോരുവാന്‍ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദര്‍ശകന്‍ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:12
അവര്‍ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പില്‍ ; വേഗം ചെല്ലുവിന്‍ ; ഇന്നു പൂജാഗിരിയില്‍ ജനത്തിന്‍റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവന്‍ ഇന്നു പട്ടണത്തില്‍ വന്നിട്ടുണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 9:13
നിങ്ങള്‍ പട്ടണത്തില്‍ കടന്ന ഉടനെ അവന്‍ പൂജാഗിരിയില്‍ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്‍റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍ ; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:14
അങ്ങനെ അവര്‍ പട്ടണത്തില്‍ ചെന്നു; പട്ടണത്തില്‍ കടന്നപ്പോള്‍ ഇതാ, ശമൂവേല്‍ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 9:15
എന്നാല്‍ ശൌല്‍ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ[46] അതു ശമൂവേലിന്നു വെളിപ്പെടുത്തി:(Add Ref)|(Add Notes)
1 ശമൂവേൽ 9:16
നാളെ ഇന്നേരത്തു ബെന്യാമീന്‍ ദേശക്കാരനായ ഒരാളെ ഞാന്‍ നിന്‍റെ അടുക്കല്‍ അയക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു രക്ഷിക്കും. എന്‍റെ ജനത്തിന്‍റെ നിലവിളി എന്‍റെ അടുക്കല്‍ എത്തിയിരിക്കകൊണ്ടു ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 9:17
ശമൂവേല്‍ ശൌലിനെ കണ്ടപ്പോള്‍ യഹോവ[46] അവനോടു: ഞാന്‍ നിന്നോടു അരുളിച്ചെയ്ത ആള്‍ ഇതാ; ഇവനാകുന്നു എന്‍റെ ജനത്തെ ഭരിപ്പാനുള്ളവന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:18
അന്നേരം ശൌല്‍ പടിവാതില്‍ക്കല്‍ ശമൂവേലിന്‍റെ അടുക്കല്‍ എത്തി: ദര്‍ശകന്‍റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:19
ശമൂവേല്‍ ശൌലിനോടു: ദര്‍ശകന്‍ ഞാന്‍ തന്നേ; എന്‍റെ കൂടെ പൂജാഗിരിക്കു പോരുവിന്‍ ; നിങ്ങള്‍ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന്‍ നിന്നെ യാത്രയയക്കാം; നിന്‍റെ ഹൃദയത്തില്‍ ഉള്ളതൊക്കെയും പറഞ്ഞുതരാം.(Add Ref)|(Add Notes)
1 ശമൂവേൽ 9:20
മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാല്‍ യിസ്രായേലിന്‍റെ ആഗ്രഹമൊക്കെയും ആരുടെമേല്‍ ? നിന്‍റെമേലും നിന്‍റെ സര്‍വ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:21
അതിന്നു ശൌല്‍ : ഞാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്‍ ഗോത്രത്തിലുള്ളവനും എന്‍റെ കുടുംബം ബെന്യാമീന്‍ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:22
പിന്നെ ശമൂവേല്‍ ശൌലിനെയും അവന്‍റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയില്‍ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയില്‍ അവര്‍ക്കും പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം മുപ്പതുപേ‍ര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 9:23
ശമൂവേല്‍ വെപ്പുകാരനോടു: നിന്‍റെ പക്കല്‍ വെച്ചുകൊള്‍ക എന്നു പറഞ്ഞു ഞാന്‍ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 9:24
വെപ്പുകാരന്‍ കൈക്കുറകും അതിന്മേല്‍ ഉള്ളതും കൊണ്ടുവന്നു ശൌലിന്‍റെ മുമ്പില്‍വെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊള്‍ക; ഞാന്‍ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേല്‍ പറഞ്ഞു. അങ്ങനെ ശൌല്‍ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:25
അവര്‍ പൂജാഗിരിയില്‍നിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവന്‍ വീട്ടിന്‍റെ മുകളില്‍ വെച്ചു ശൌലുമായി സംസാരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 9:26
അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു; ശമൂവേല്‍ മുകളില്‍നിന്നു ശൌലിനെ വിളിച്ചു: എഴുന്നേശ്‍ക്ക, ഞാന്‍ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 9:27
പട്ടണത്തിന്‍റെ അറ്റത്തു എത്തിയപ്പോള്‍ ശമൂവേല്‍ ശൌലിനോടു: ഭൃത്യന്‍ മുമ്പെ കടന്നു പോകുവാന്‍ പറക; - അവന്‍ കടന്നുപോയി;-- ഞാന്‍ നിന്നോടു ദൈവത്തിന്‍റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്‍ക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)