📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 15 >>

1 ശമൂവേൽ 15:1
അനന്തരം ശമൂവേല്‍ ശൌലിനോടു പറഞ്ഞതെന്തെന്നാല്‍ : യഹോവ[46] നിന്നെ തന്‍റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാന്‍ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോള്‍ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍ക.(Add Ref)|(Add Notes)
1 ശമൂവേൽ 15:2
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവെച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:3
ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.(Add Ref)|(Add Notes)
1 ശമൂവേൽ 15:4
എന്നാറെ ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില്‍ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേ‍ര്‍ ഒഴികെ രണ്ടുലക്ഷം കാലാള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:5
പിന്നെ ശൌല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 15:6
എന്നാല്‍ ശൌല്‍ കേന്യരോടു: ഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോകുവിന്‍ ; യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 15:7
പിന്നെ ശൌല്‍ ഹവീലാമുതല്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അമാലേക്യരെ സംഹരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:8
അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്‍റെ വായ്ത്തലയാല്‍ നിര്‍മ്മൂലമാക്കി.(Add Ref)|(Add Notes)
1 ശമൂവേൽ 15:9
എന്നാല്‍ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:10
അപ്പോള്‍ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാല്‍ :(Add Ref)|(Add Notes)
1 ശമൂവേൽ 15:11
ഞാന്‍ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്‍റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ ശമൂവേലിന്നു വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:12
ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.(Add Ref)|(Add Notes)
1 ശമൂവേൽ 15:13
പിന്നെ ശമൂവേല്‍ ശൌലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ ശൌല്‍ അവനോടു: യഹോവയാല്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:14
അതിന്നു ശമൂവേല്‍ : എന്‍റെ ചെവിയില്‍ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ കേള്‍ക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:15
അവയെ അമാലേക്യരുടെ പക്കല്‍നിന്നു അവര്‍ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്‍റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാന്‍ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു എന്നു ശൌല്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:16
ശമൂവേല്‍ ശൌലിനോടു: നില്‍ക്ക; യഹോവ[46] ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:17
അപ്പോള്‍ ശമൂവേല്‍ പറഞ്ഞതു: നിന്‍റെ സ്വന്തകാഴ്ചയില്‍ നീ ചെറിയവനായിരുന്നിട്ടും യഹോവ[46] നിന്നെ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?(Add Ref)|(Add Notes)
1 ശമൂവേൽ 15:18
പിന്നെ യഹോവ[46] നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:19
അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു?(Add Ref)|(Add Notes)
1 ശമൂവേൽ 15:20
ശൌല്‍ ശമൂവേലിനോടു: ഞാന്‍ യഹോവയുടെ കല്പന അനുസരിച്ചു യഹോവ[46] എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:21
എന്നാല്‍ ജനം ശപഥാര്‍പ്പിതവസ്തുക്കളില്‍ വിശേഷമായ ആടുമാടുകളെ കൊള്ളയില്‍നിന്നു എടുത്തു ഗില്ഗാലില്‍ നിന്‍റെ ദൈവമായ യഹോവെക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:22
ശമൂവേല്‍ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്഼ിനെക്കാളും നല്ലതു.(Add Ref)|(Add Notes)
1 ശമൂവേൽ 15:23
മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന്‍ നിന്നെയും രാജസ്ഥാനത്തില്‍നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:24
ശൌല്‍ ശമൂവേലിനോടു: ഞാന്‍ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍ യഹോവയുടെ കല്പനയും നിന്‍റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:25
എങ്കിലും എന്‍റെ പാപം ക്ഷമിച്ചു ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:26
ശമൂവേല്‍ ശൌലിനോടു: ഞാന്‍ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ[46] നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:27
പിന്നെ ശമൂവേല്‍ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്‍റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 15:28
ശമൂവേല്‍ അവനോടു: യഹോവ[46] ഇന്നു യിസ്രായേലിന്‍റെ രാജത്വം നിങ്കല്‍ നിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്‍റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 15:29
യിസ്രായേലിന്‍റെ മഹത്വമായവന്‍ ഭോഷ്ക്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:30
അപ്പോള്‍ അവന്‍ : ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്‍റെ മൂപ്പന്മാരുടെയും യിസ്രായേലിന്‍റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്‍റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:31
അങ്ങനെ ശമൂവേല്‍ ശൌലിന്‍റെ പിന്നാലെ ചെന്നു; ശൌല്‍ യഹോവയെ നമസ്കരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 15:32
അനന്തരം ശമൂവേല്‍ : അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്‍റെ അടുക്കല്‍ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:33
നിന്‍റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്‍റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ പറഞ്ഞു, ഗില്ഗാലില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 15:34
പിന്നെ ശമൂവേല്‍ രാമയിലേക്കു പോയി; ശൌലും ശൌലിന്‍റെ ഗിബെയയില്‍ അരമനയിലേക്കു പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 15:35
ശമൂവേല്‍ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേല്‍ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.(Add Ref)|(Add Notes)