1 ശമൂവേൽ 10:1
അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്‍റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ[46] തന്‍റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 10:2
നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്‍റെ അതിരിങ്കലെ സെല്‍സഹില്‍ റാഹേലിന്‍റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്‍റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്‍റെ മകന്നുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍ നിന്നോടു പറയും.(Add Ref)|(Add Notes)
1 ശമൂവേൽ 10:3
അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.(Add Ref)|(Add Notes)
1 ശമൂവേൽ 10:4
അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്‍നിന്നു വാങ്ങിക്കൊള്ളേണം.(Add Ref)|(Add Notes)
1 ശമൂവേൽ 10:5
അതിന്‍റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില്‍ കടക്കുമ്പോള്‍ മുമ്പില്‍ വീണ, തപ്പു, കുഴല്‍ , കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്‍നിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 10:6
യഹോവയുടെ ആത്മാവു ശക്തിയോടെ നിന്‍റെമേല്‍ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.(Add Ref)|(Add Notes)
1 ശമൂവേൽ 10:7
ഈ അടയാളങ്ങള്‍ നിനക്കു സംഭവിക്കുമ്പോള്‍ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 10:8
എന്നാല്‍ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വരും; ഞാന്‍ നിന്‍റെ അടുക്കല്‍ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.(Add Ref)|(Add Notes)
1 ശമൂവേൽ 10:9
ഇങ്ങനെ അവന്‍ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 10:10
അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്‍റെ ആത്മാവു ശക്തിയോടെ അവന്‍റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 10:11
അവനെ മുമ്പെ അറിഞ്ഞവര്‍ ഒക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍ : കീശിന്‍റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില്‍ ആയോ എന്നു ജനം തമ്മില്‍ തമ്മില്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 10:12
അതിന്നു അവിടത്തുകാരില്‍ ഒരുത്തന്‍ : ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നുള്ളതു പഴഞ്ചൊല്ലായി തീര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 10:13
അവന്‍ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയില്‍ എത്തി.(Add Ref)|(Add Notes)
1 ശമൂവേൽ 10:14
ശൌലിന്‍റെ ഇളയപ്പന്‍ അവനോടും അവന്‍റെ ഭൃത്യനോടും: നിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 10:15
ശമൂവേല്‍ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്‍റെ ഇളയപ്പന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 10:16
ശൌല്‍ തന്‍റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല്‍ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന്‍ അവനോടു അറിയിച്ചില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 10:17
അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി,(Add Ref)|(Add Notes)
1 ശമൂവേൽ 10:18
യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍ : യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യില്‍നിന്നും നിങ്ങളെ വിടുവിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 10:19
നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍നിന്നും കഷ്ടങ്ങളില്‍നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്പിന്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 10:20
അങ്ങനെ ശമൂവേല്‍ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ ഗോത്രത്തിന്നു ചീട്ടു വീണു.(Add Ref)|(Add Notes)
1 ശമൂവേൽ 10:21
അവന്‍ ബെന്യാമീന്‍ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്‍റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 10:22
അവര്‍ പിന്നെയും യഹോവയോടു: ആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ[46]: അവന്‍ സാമാനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 10:23
അവര്‍ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 10:24
അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടും: യഹോവ[46] തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആര്‍ത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 10:25
അതിന്‍റെ ശേഷം ശമൂവേല്‍ രാജധര്‍മ്മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; അതു ഒരു പുസ്തകത്തില്‍ എഴുതി യഹോവയുടെ സന്നിധിയില്‍ വെച്ചു. പിന്നെ ശമൂവേല്‍ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 10:26
ശൌലും ഗിബെയയില്‍ തന്‍റെ വീട്ടിലേക്കു പോയി; ദൈവം മനസ്സില്‍ തോന്നിച്ച ഒരു ആള്‍ക്കൂട്ടവും അവനോടുകൂടെ പോയി.(Add Ref)|(Add Notes)
1 ശമൂവേൽ 10:27
എന്നാല്‍ ചില നീചന്മാര്‍ : ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല .(Add Ref)|(Add Notes)