📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 18 >>

1 ശമൂവേൽ 18:1
അവന്‍ ശൌലിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ യോനാഥാന്‍റെ മനസ്സു ദാവീദിന്‍റെ മനസ്സോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:2
ശൌല്‍ അന്നു അവനെ ചേര്‍ത്തു കൊണ്ടു; അവന്‍റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍ പിന്നെ അനുവദിച്ചതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 18:3
യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 18:4
യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്‍റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 18:5
ശൌല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌല്‍ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സര്‍വ്വജനത്തിന്നും ശൌലിന്‍റെ ഭൃത്യന്മാര്‍ക്കും ബോധിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:6
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളില്‍നിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്‍രാജാവിനെ എതിരേറ്റുചെന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:7
സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.(Add Ref)|(Add Notes)
1 ശമൂവേൽ 18:8
അപ്പോള്‍ ശൌല്‍ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവര്‍ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന്‍ എന്തുള്ളു എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 18:9
അന്നുമുതല്‍ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 18:10
പിറ്റെന്നാള്‍ ദൈവത്തിന്‍റെ പക്കല്‍ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്‍റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:11
ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്‍റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 18:12
യഹോവ[46] ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല്‍ ദാവീദിനെ ഭയപ്പെട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 18:13
അതുകൊണ്ടു ശൌല്‍ അവനെ തന്‍റെ അടുക്കല്‍നിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:14
ദാവീദ് തന്‍റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ[46] അവനോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:15
അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല്‍ കണ്ടിട്ടു അവങ്കല്‍ ആശങ്കിതനായ്തീര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:16
എന്നാല്‍ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:17
അനന്തരം ശൌല്‍ ദാവീദിനോടു: എന്‍റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാല്‍ മതി എന്നു പറഞ്ഞു. എന്‍റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്‍റെമേല്‍ വീഴുവാന്‍ സംഗതിവരട്ടെ എന്നു ശൌല്‍ വിചാരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:18
ദാവീദ്, ശൌലിനോടു: രാജാവിന്‍റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍ ? യിസ്രായേലില്‍ എന്‍റെ അസ്മാദികളും എന്‍റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 18:19
ശൌലിന്‍റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 18:20
ശൌലിന്‍റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.(Add Ref)|(Add Notes)
1 ശമൂവേൽ 18:21
അവള്‍ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്‍റെമേല്‍ വീഴേണ്ടതിന്നും ഞാന്‍ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 18:22
പിന്നെ ശൌല്‍ തന്‍റെ ഭൃത്യന്മാരോടു: നിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്‍റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്‍റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:23
ശൌലിന്‍റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്‍റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 18:24
ശൌലിന്‍റെ ദൃത്യന്മാര്‍ : ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 18:25
അതിന്നു ശൌല്‍ : രാജാവിന്‍റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:26
ഭൃത്യന്മാര്‍ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍ രാജാവിന്‍റെ മരുമകനാകുവാന്‍ ദാവീദിന്നു സന്തോഷമായി;(Add Ref)|(Add Notes)
1 ശമൂവേൽ 18:27
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്‍റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നു താന്‍ രാജാവിന്‍റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ തന്‍റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 18:28
യഹോവ[46] ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്‍റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൌല്‍ കണ്ടറിഞ്ഞപ്പോള്‍ :(Add Ref)|(Add Notes)
1 ശമൂവേൽ 18:29
ശൌല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല്‍ ദാവീദിന്‍റെ നിത്യശത്രുവായ്തീര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 18:30
എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്‍റെ സകലഭൃത്യന്മാരെക്കാളും കൃതാര്‍ത്ഥനായിരുന്നു; അവന്‍റെ പേ‍ര്‍ വിശ്രുതമായ്തീര്‍ന്നു.(Add Ref)|(Add Notes)