📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 25 >>

1 ശമൂവേൽ 25:1
ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 25:2
കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:3
അവന്നു നാബാല്‍ എന്നും അവന്‍റെ ഭാര്യക്കു അബീഗയില്‍എന്നും പേ‍ര്‍ : അവള്‍ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കര്‍മ്മിയും ആയിരുന്നു. അവന്‍ കാലേബ് വംശക്കാരന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:4
നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയില്‍ കേട്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 25:5
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്‍റെ അടുക്കല്‍ ചെന്നു എന്‍റെ പേരില്‍ അവന്നു വന്ദനം ചൊല്ലി:(Add Ref)|(Add Notes)
1 ശമൂവേൽ 25:6
നന്നായിരിക്കട്ടെ; നിനക്കും നിന്‍റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 25:7
നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്‍റെ ഇടയന്മാര്‍ ഞങ്ങളോടു കൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലില്‍ ഇരുന്ന കാലത്തൊക്കെയും അവര്‍ക്കും ഒന്നും കാണാതെ പോയതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 25:8
നിന്‍റെ ബാല്യക്കാരോടു ചോദിച്ചാല്‍ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നതു; നിന്‍റെ കയ്യില്‍ വരുന്നതു അടിയങ്ങള്‍ക്കും നിന്‍റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 25:9
ദാവീദിന്‍റെ ബാല്യക്കാര്‍ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്‍റെ പേരില്‍ അറിയിച്ചു കാത്തുനിന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:10
നാബാല്‍ ദാവീദിന്‍റെ ഭൃത്യന്മാരോടു: ദാവീദ് ആര്‍ ? യിശ്ശായിയുടെ മകന്‍ ആര്‍ ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര്‍ ഇക്കാലത്തു വളരെ ഉണ്ടു.(Add Ref)|(Add Notes)
1 ശമൂവേൽ 25:11
ഞാന്‍ എന്‍റെ അപ്പവും വെള്ളവും എന്‍റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍ എന്നു അറിയാത്തവര്‍ക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 25:12
ദാവീദിന്‍റെ ബാല്യക്കാര്‍ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 25:13
അപ്പോള്‍ ദാവീദ് തന്‍റെ ആളുകളോടു: എല്ലാവരും വാള്‍ അരെക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരെക്കു കെട്ടി; ദാവീദും വാള്‍ അരെക്കു കെട്ടി; ഏകദേശം നാനൂറുപേ‍ര്‍ ദാവീദിന്‍റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേ‍ര്‍ സാമാനങ്ങളുടെ അടുക്കല്‍ പാര്‍ത്തു.(Add Ref)|(Add Notes)
1 ശമൂവേൽ 25:14
എന്നാല്‍ ബാല്യക്കാരില്‍ ഒരുത്തന്‍ നാബാലിന്‍റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാല്‍ : ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാന്‍ മരുഭൂമിയില്‍നിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 25:15
എന്നാല്‍ ആ പുരുഷന്മാര്‍ ഞങ്ങള്‍ക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ വയലില്‍ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്കു ഒന്നും കാണാതെ പോയതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 25:16
ഞങ്ങള്‍ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍ ഞങ്ങള്‍ക്കു ഒരു മതില്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:17
ആകയാല്‍ ഇപ്പോള്‍ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്‍റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.(Add Ref)|(Add Notes)
1 ശമൂവേൽ 25:18
ഉടനെ അബീഗയില്‍ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;(Add Ref)|(Add Notes)
1 ശമൂവേൽ 25:19
നിങ്ങള്‍ എനിക്കു മുമ്പായി പോകുവിന്‍ ; ഞാന്‍ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്‍റെ ഭര്‍ത്താവായ നാബാലിനോടു അവള്‍ ഒന്നും അറിയിച്ചില്ലതാനും.(Add Ref)|(Add Notes)
1 ശമൂവേൽ 25:20
അവള്‍ കഴുതപ്പുറത്തു കയറി മലയുടെ മറവില്‍കൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ ഇതാ, ദാവീദും അവന്‍റെ ആളുകളും അവളുടെ നേരെ വരുന്നു; അവള്‍ അവരെ എതിരേറ്റു.(Add Ref)|(Add Notes)
1 ശമൂവേൽ 25:21
എന്നാല്‍ ദാവീദ്: മരുഭൂമിയില്‍ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തതു; അവന്‍റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.(Add Ref)|(Add Notes)
1 ശമൂവേൽ 25:22
അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വെച്ചേച്ചാല്‍ ദൈവം ദാവീദിന്‍റെ ശത്രുക്കള്‍ക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:23
അബീഗയില്‍ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തില്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 25:24
അവള്‍ അവന്‍റെ കാല്‍ക്കല്‍ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്‍റെമേല്‍ ഇരിക്കട്ടെ; അടിയന്‍ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്‍റെ വാക്കുകളെ കേള്‍ക്കേണമേ.(Add Ref)|(Add Notes)
1 ശമൂവേൽ 25:25
ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ; അവന്‍ തന്‍റെ പേ‍ര്‍പോലെ തന്നെ ആകുന്നു; നാബാല്‍ എന്നല്ലോ അവന്‍റെ പേ‍ര്‍ ; ഭോഷത്വം അത്രേ അവന്‍റെ പക്കല്‍ ഉള്ളതു. അടിയനോ, യജമാനന്‍ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 25:26
ആകയാല്‍ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം യഹോവ[46] നിന്നെ തടുത്തിരിക്കുന്നു; നിന്‍റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 25:27
ഇപ്പോള്‍ യജമാനന്‍റെ അടുക്കല്‍ അടിയന്‍ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്‍റെ പരിചാരകരായ ബാല്യക്കാര്‍ക്കും ഇരിക്കട്ടെ.(Add Ref)|(Add Notes)
1 ശമൂവേൽ 25:28
അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ, യഹോവ[46] യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില്‍ ദോഷം കാണുകയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 25:29
മനുഷ്യന്‍ നിന്നെ പിന്തുര്‍ന്നു നിനക്കു ജീവഹാനി വരുത്തുവാന്‍ എഴുന്നേറ്റാലും യജമാനന്‍റെ പ്രാണന്‍ നിന്‍റെ ദൈവമായ യഹോവയുടെ പക്കല്‍ ജീവഭാണ്ഡത്തില്‍ കെട്ടപ്പെട്ടിരിക്കും; നിന്‍റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍ കവിണയുടെ തടത്തില്‍നിന്നു എന്നപോലെ എറിഞ്ഞുകളയും.(Add Ref)|(Add Notes)
1 ശമൂവേൽ 25:30
എന്നാല്‍ യഹോവ[46] യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വേക്കുമ്പോള്‍(Add Ref)|(Add Notes)
1 ശമൂവേൽ 25:31
അകാരണമായി രക്തം ചിന്നുകയും യജമാനന്‍ താന്‍ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാല്‍ യഹോവ[46] യജമാനന്നു നന്മ ചെയ്യുമ്പോള്‍ അടിയനെയും ഓര്‍ത്തുകൊള്ളേണമേ.(Add Ref)|(Add Notes)
1 ശമൂവേൽ 25:32
ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാന്‍ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു സ്തോത്രം.(Add Ref)|(Add Notes)
1 ശമൂവേൽ 25:33
നിന്‍റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍ .(Add Ref)|(Add Notes)
1 ശമൂവേൽ 25:34
നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:35
പിന്നെ അവള്‍ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്‍നിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ നിന്‍റെ വാക്കു കേട്ടു നിന്‍റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 25:36
അബീഗയില്‍ നാബാലിന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍ തന്‍റെ വീട്ടില്‍ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്‍റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 25:37
എന്നാല്‍ രാവിലെ നാബാലിന്‍റെ വീഞ്ഞു ഇറങ്ങിയശേഷം അവന്‍റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്‍റെ ഹൃദയം അവന്‍റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 25:38
പത്തുദിവസം കഴിഞ്ഞശേഷം യഹോവ[46] നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍ മരിച്ചുപോയി.(Add Ref)|(Add Notes)
1 ശമൂവേൽ 25:39
നാബാല്‍ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍ : എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്‍റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവെക്കു സ്തോത്രം. നാബാലിന്‍റെ ദുഷ്ടത യഹോവ[46] അവന്‍റെ തലയില്‍ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍ ആളയച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 25:40
ദാവീദിന്‍റെ ഭൃത്യന്മാര്‍ കര്‍മ്മേലില്‍ അബീഗയിലിന്‍റെ അടുക്കല്‍ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാന്‍ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവന്‍ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 25:41
അവള്‍ എഴുന്നേറ്റു നിലംവരെ തലകുനിച്ചു: ഇതാ, അടിയന്‍ യജമാനന്‍റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 25:42
ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്‍റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്‍റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:43
യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 25:44
ശൌലോ തന്‍റെ മകളും ദാവീദിന്‍റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്‍റെ മകന്‍ ഫല്തിക്കു കൊടുത്തിരുന്നു.(Add Ref)|(Add Notes)