1 ശമൂവേൽ 29:1
എന്നാല്‍ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.(Add Ref)|(Add Notes)
1 ശമൂവേൽ 29:2
അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍ ദാവീദും അവന്‍റെ ആളുകളും പിന്‍ പടയില്‍ ആഖീശിനോടുകൂടെ കടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 29:3
ഫെലിസ്ത്യപ്രഭുക്കന്മാര്‍ : ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്‍റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 29:4
എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില്‍ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്‍റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?(Add Ref)|(Add Notes)
1 ശമൂവേൽ 29:5
ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തില്‍ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 29:6
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്‍റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.(Add Ref)|(Add Notes)
1 ശമൂവേൽ 29:7
ആകയാല്‍ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 29:8
ദാവീദ് ആഖീശിനോടു: എന്നാല്‍ ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരെ ഞാന്‍ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍ ഇന്നുവരെ നീ അടിയനില്‍ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 29:9
ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍ ഫെലിസ്ത്യ പ്രഭുക്കന്മാര്‍ : അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 29:10
ആകയാല്‍ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്‍റെ യജമാനന്‍റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്തു എഴുന്നേറ്റു വെളിച്ചം[50] ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 29:11
ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.(Add Ref)|(Add Notes)