📚 എല്ലാ പുസ്തകങ്ങളും

📖 1 ശമൂവേൽ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ശമൂവേൽ : അധ്യായം 3 >>

1 ശമൂവേൽ 3:1
ശമൂവേല്‍ബാലന്‍ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:2
ആ കാലത്തു ഒരിക്കല്‍ ഏലി തന്‍റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാ൯ വഹിയാതവണ്ണം അവന്‍റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:3
ശമൂവേല്‍ ദൈവത്തിന്‍റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തില്‍ ദൈവത്തിന്‍റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:4
യഹോവ[46] ശമൂവേലിനെ വിളിച്ചു: അടിയന്‍ എന്നു അവന്‍ വിളികേട്ടു ഏലിയുടെ അടുക്കല്‍ ഓടിച്ചെന്നു: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:5
ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു; അവന്‍ പോയി കിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:6
യഹോവ[46] പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേല്‍ എഴന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നു: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:7
ശമൂവേല്‍ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 3:8
യഹോവ[46] ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍ എഴുന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നു: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.(Add Ref)|(Add Notes)
1 ശമൂവേൽ 3:9
ഏലി ശമൂവേലിനോടു: പോയി കിടന്നുകൊള്‍ക; ഇനിയും നിന്നെ വിളിച്ചാല്‍ : യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല്‍ തന്‍റെ സ്ഥലത്തു ചെന്നുകിടന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:10
അപ്പോള്‍ യഹോവ[46] വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്‍ : അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:11
യഹോവ[46] ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാന്‍ യിസ്രായേലില്‍ ഒരു കാര്യം ചെയ്യും; അതു കേള്‍ക്കുന്നവന്‍റെ ചെവി രണ്ടും മുഴങ്ങും.(Add Ref)|(Add Notes)
1 ശമൂവേൽ 3:12
ഞാന്‍ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന്‍ അന്നു അവന്‍റെമേല്‍ ആദ്യന്തം നിവര്‍ത്തിക്കും.(Add Ref)|(Add Notes)
1 ശമൂവേൽ 3:13
അവന്‍റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്‍റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:14
ഏലിയുടെ ഭവനത്തിന്‍റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാന്‍ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ശമൂവേൽ 3:15
പിന്നെ ശമൂവേല്‍ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്‍റെ വാതിലുകളെ തുറന്നു. എന്നാല്‍ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേല്‍ ശങ്കിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 3:16
ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:17
അപ്പോള്‍ അവന്‍ : നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:18
അങ്ങനെ ശമൂവേല്‍ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന്‍ : യഹോവയല്ലോ; തന്‍റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ശമൂവേൽ 3:19
എന്നാല്‍ ശമൂവേല്‍ വളര്‍ന്നു, യഹോവ[46] അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍റെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകുവാന്‍ ഇടവരുത്തിയില്ല.(Add Ref)|(Add Notes)
1 ശമൂവേൽ 3:20
ദാന്‍ മുതല്‍ ബേര്‍ -ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല്‍ യഹോവയുടെ വിശ്വസ്തപ്രവാചകന്‍ എന്നു ഗ്രഹിച്ചു.(Add Ref)|(Add Notes)
1 ശമൂവേൽ 3:21
ഇങ്ങനെ യഹോവ[46] ശീലോവില്‍ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല്‍ വെളിപ്പെട്ടശേഷം യഹോവ[46] വീണ്ടും വീണ്ടും ശീലോവില്‍വെച്ചു പ്രത്യക്ഷനായി.(Add Ref)|(Add Notes)