📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

ആവർത്തനപുസ്തകം : അധ്യായം 1 >>

ആവർത്തനപുസ്തകം 1:1
സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:2
സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:3
നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേല്‍മക്കളോടു യഹോവ[46] അവര്‍ക്കുംവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:4
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തില്‍ പാര്‍ത്തിരുന്ന ബാശാന്‍ രാജാവായ ഓഗിനെയും എദ്രെയില്‍വെച്ചു സംഹരിച്ചശേഷം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:5
യോര്‍ദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാല്‍ :(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:6
ഹോരേബില്‍വെച്ചു നമ്മുടെ ദൈവമായ യഹോവ[46] നമ്മോടു കല്പിച്ചതു: നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ പാര്‍ത്തതു മതി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:7
തിരിഞ്ഞു യാത്രചെയ്തു അമോര്യരുടെ പര്‍വ്വതത്തിലേക്കും അതിന്‍റെ അയല്‍പ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടല്‍ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:8
ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ[46] നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:9
അക്കാലത്തു ഞാന്‍ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാന്‍ കഴികയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:10
നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങള്‍ ഇന്നു പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ഇരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:11
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള്‍ ഇനിയും ആയിരം ഇരട്ടിയാക്കി, താന്‍ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:12
ഞാന്‍ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:13
അതതു ഗോത്രത്തില്‍നിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിന്‍ ; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരാക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:14
അതിന്നു നിങ്ങള്‍ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:15
ആകയാല്‍ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേ‍ര്‍ക്കും അധിപതിമാര്‍ , നൂറുപേ‍ര്‍ക്കും അധിപതിമാര്‍ ,അമ്പതുപേ‍ര്‍ക്കും അധിപതിമാര്‍ , പത്തുപേ‍ര്‍ക്കും അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:16
അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാര്‍ക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാല്‍ അതു നീതിയോടെ വിധിപ്പിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:17
ന്യായവിസ്താരത്തില്‍ മുഖം നോക്കാതെ ചെറിയവന്‍റെ കാര്യവും വലിയവന്‍റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങള്‍ക്കു അധികം പ്രയാസമുള്ള കാര്യം എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതു ഞാന്‍ തീര്‍ക്കും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:18
അങ്ങനെ നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാന്‍ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:19
പിന്നെ നമ്മുടെ ദൈവമായ യഹോവ[46] നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്‍നിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ടഭയങ്കരമായ മഹാമരുഭൂമിയില്‍കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്‍ന്നേയയില്‍ എത്തി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:20
അപ്പോള്‍ ഞാന്‍ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ[46] നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങള്‍ എത്തിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:21
ഇതാ, നിന്‍റെ ദൈവമായ യഹോവ[46] ആ ദേശം നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു; നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊള്‍ക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:22
എന്നാറെ നിങ്ങള്‍ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവര്‍ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വര്‍ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:23
ആ വാക്കു എനിക്കു ബോധിച്ചു; ഞാന്‍ ഓ‍രോ ഗോത്രത്തില്‍നിന്നു ഓ‍രോ ആള്‍ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു തിരഞ്ഞെടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:24
അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ കയറി എസ്കോല്‍താഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:25
ദേശത്തിലെ ഫലവും ചിലതു അവര്‍ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കല്‍ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ[46] നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:26
എന്നാല്‍ കയറിപ്പോകുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങള്‍ മറുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:27
യഹോവ[46] നമ്മെ പകെക്കയാല്‍ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:28
എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങള്‍ നമ്മെക്കാള്‍ വലിയവരും ദീര്‍ഘകായന്മാരും പട്ടണങ്ങള്‍ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങള്‍ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ നിങ്ങളുടെ കൂടാരങ്ങളില്‍ വെച്ചു പിറുപിറുത്തു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:29
അപ്പോള്‍ ഞാന്‍ നിങ്ങളോടു: നിങ്ങള്‍ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:30
നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളുടെ മുമ്പില്‍ നടക്കുന്നു നിങ്ങള്‍ കാണ്‍കെ അവന്‍ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:31
ഒരു മനുഷ്യന്‍ തന്‍റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള്‍ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:32
ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങള്‍ക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ക്കു കാണിച്ചുതരുവാനും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:33
രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ വിശ്വസിച്ചില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:34
ആകയാല്‍ യഹോവ[46] നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:35
ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാര്‍ ആരും കാണുകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:36
യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവന്‍ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്‍റെ പുത്രന്മാര്‍ക്കും അവന്‍ ചവിട്ടിയ ദേശം ഞാന്‍ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:37
യഹോവ[46] നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:38
നിന്‍റെ ശുശ്രൂഷകനായ നൂന്‍റെ മകന്‍ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:39
കൊള്ളയാകുമെന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവര്‍ക്കും ഞാന്‍ അതു കൊടുക്കും; അവര്‍ അതു കൈവശമാക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:40
നിങ്ങള്‍ തിരിഞ്ഞു ചെങ്കടല്‍വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:41
അതിന്നു നിങ്ങള്‍ എന്നോടു: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ[46] ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങള്‍ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ യുദ്ധായുധം ധരിച്ചു പര്‍വ്വതത്തില്‍ കയറുവാന്‍ തുനിഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:42
എന്നാല്‍ യഹോവ[46] എന്നോടു: നിങ്ങള്‍ പോകരുതു; യുദ്ധം ചെയ്യരുതു; ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:43
അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നാല്‍ നിങ്ങള്‍ കേള്‍ക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പര്‍വ്വതത്തില്‍ കയറി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:44
ആ പര്‍വ്വതത്തില്‍ കുടിയിരുന്ന അമോര്യര്‍ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടര്‍ന്നു സേയീരില്‍ ഹൊര്‍മ്മാവരെ ഛിന്നിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:45
നിങ്ങള്‍ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാല്‍ യഹോവ[46] നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 1:46
അങ്ങനെ നിങ്ങള്‍ കാദേശില്‍ പാര്‍ത്ത ദീര്‍ഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.(Add Ref)|(Add Notes)