📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 3 >>

ആവർത്തനപുസ്തകം 3:1
അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍ രാജാവായ ഔഗും അവന്‍റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:2
എന്നാറെ യഹോവ[46] എന്നോടു: അവനെ ഭയപ്പെടരുതു; ഞാന്‍ അവനെയും അവന്‍റെ സര്‍വ്വജനത്തെയും ദേശത്തെയും നിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:3
അങ്ങനെ നമ്മുടെ ദൈവമായ യഹോവ[46] ബാശാന്‍ രാജാവായ ഓഗിനെയും അവന്‍റെ സകല ജനത്തെയും നമ്മുടെ കയ്യില്‍ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:4
അക്കാലത്തു നാം അവന്‍റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്‍നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്‍റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:5
നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഓ‍ടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:6
ഹെശ്ബോന്‍ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:7
എന്നാല്‍ നാല്‍ക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:8
ഇങ്ങനെ അക്കാലത്തു അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്‍നിന്നു യോര്‍ദ്ദാന്നക്കരെ അര്‍ന്നോന്‍ താഴ്വര തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള ദേശവും -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:9
സീദോന്യര്‍ ഹെര്‍മ്മോന്നു സീര്യോന്‍ എന്നും അമോര്‍യ്യരോ അതിന്നു സെനീര്‍ എന്നു പേ‍ര്‍ പറയുന്നു -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:10
സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓ‍ഗിന്‍റെ രാജ്യത്തുള്‍പ്പെട്ട സല്‍ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും ന പിടിച്ചു. -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:11
ബാശാന്‍ രാജാവായ ഓ‍ഗ് മാത്രമേ മല്ലന്മാരില്‍ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്‍റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില്‍ ഉണ്ടല്ലോ? അതിന്നു പുരുഷന്‍റെ കൈക്കു ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:12
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്‍റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:13
ശേഷം ഗിലെയാദും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേ‍ര്‍ പറയുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:14
മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്‍റെ പേരിന്‍ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍ എന്നു പേ‍ര്‍ ഇട്ടു; ഇന്നുവരെ ആ പേ‍ര്‍ തന്നേ പറഞ്ഞു വരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:15
മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:16
രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഗിലെയാദ് മുതല്‍ അര്‍ന്നോന്‍ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്‍ തോടുവരെയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:17
കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടല്‍വരെ അരാബയും യോര്‍ദ്ദാന്‍ പ്രദേശവും ഞാന്‍ കൊടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:18
അക്കാലത്തു ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങള്‍ക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:19
നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:20
യഹോവ[46] നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും യോര്‍ദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ[46] അവര്‍ക്കും കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള്‍ ഓ‍രോരുത്തന്‍ ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:21
അക്കാലത്തു ഞാന്‍ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ[46] ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ[46] അങ്ങനെ തന്നേ ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:22
നിങ്ങള്‍ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:23
അക്കാലത്തു ഞാന്‍ യഹോവയോടു അപേക്ഷിച്ചു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:24
കര്‍ത്താവായ യഹോവേ, നിന്‍റെ മഹത്വവും നിന്‍റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്‍റെ ക്രിയകള്‍പോലെയും നിന്‍റെ വീര്യപ്രവൃത്തികള്‍പോലെയും ചെയ്‍വാന്‍ കഴിയുന്ന ദൈവം സ്വര്‍ഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:25
ഞാന്‍ കടന്നുചെന്നു യോര്‍ദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:26
എന്നാല്‍ യഹോവ[46] നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്‍റെ അപേക്ഷ കേട്ടതുമില്ല. യഹോവ[46] എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:27
പിസ്ഗയുടെ മുകളില്‍ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍ക;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:28
ഈ യോര്‍ദ്ദാന്‍ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന്‍ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന്‍ അവര്‍ക്കും അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 3:29
അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയില്‍ പാര്‍ത്തു.(Add Ref)|(Add Notes)