📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 31 >>

ആവർത്തനപുസ്തകം 31:1
മോശെ ചെന്നു ഈ വചനങ്ങള്‍ എല്ലാ യിസ്രായേലിനെയും കേള്‍പ്പിച്ചു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:2
പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍ : എനിക്കു ഇപ്പോള്‍ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ[46] എന്നോടു: ഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:3
നിന്‍റെ ദൈവമായ യഹോവ[46] തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്‍റെ മുമ്പില്‍നിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ[46] അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:4
താന്‍ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ[46] ഇവരോടും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:5
യഹോവ[46] അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:6
ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്‍റെ ദൈവമായ യഹോവ[46] തന്നേ നിന്നോടുകൂടെ പോരുന്നു; അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:7
പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാണ്‍കെ അവനോടു പറഞ്ഞതു എന്തെന്നാല്‍ : ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ[46] ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്തദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവര്‍ക്കും വിഭാഗിച്ചുകൊടുക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:8
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:9
അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്‍റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:10
മോശെ അവരോടു കല്പിച്ചതു എന്തെന്നാല്‍ : ഏഴേഴു സംവത്സരം കൂടുമ്പോള്‍ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളില്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:11
യിസ്രായേല്‍ മുഴുവനും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അവന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോള്‍ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേള്‍ക്കെ അവരുടെ മുമ്പാകെ വായിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:12
പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്‍റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:13
അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കള്‍ കേള്‍ക്കേണ്ടതിന്നും നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചു കൂട്ടേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:14
അനന്തരം യഹോവ[46] മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ യോശുവേക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങള്‍ സമാഗമനക്കുടാരത്തിങ്കല്‍ വന്നുനില്പിന്‍ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കല്‍ നിന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:15
അപ്പോള്‍ യഹോവ[46] മേഘസ്തംഭത്തില്‍ കൂടാരത്തിങ്കല്‍ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:16
യഹോവ[46] മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ : നീ നിന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:17
എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്‍റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു എന്നു അവര്‍ അന്നു പറയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:18
എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്‍റെ മുഖം മറെച്ചുകളയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:19
ആകയാല്‍ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കും വായ്പാഠമാക്കിക്കൊടുക്കുക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:20
ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്‍റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:21
എന്നാല്‍ അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കുമ്പോള്‍ അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്‍ഷ്യം പറയും; ഞാന്‍ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവര്‍ക്കുംള്ള നിരൂപണങ്ങളെ ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:22
ആകയാല്‍ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:23
പിന്നെ അവന്‍ നൂന്‍റെ മകനായ യോശുവയോടു: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേല്‍മക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:24
മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തില്‍ എഴുതിത്തീര്‍ന്നപ്പോള്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:25
യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:26
ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിന്‍ ; അവിടെ അതു നിന്‍റെ നേരെ സാക്ഷിയായിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:27
നിന്‍റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാന്‍ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നേ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്‍റെ മരണശേഷം എത്ര അധികം?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:28
നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രാമണികളെയും എന്‍റെ അടുക്കല്‍ വിളിച്ചുകൂട്ടുവിന്‍ ; എന്നാല്‍ ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:29
എന്‍റെ മരണശേഷം നിങ്ങള്‍ വഷളത്വം പ്രവൃത്തിക്കും എന്നും ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങള്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാല്‍ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങള്‍ക്കു അനര്‍ത്ഥം ഭവിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 31:30
അങ്ങനെ മോശെ യിസ്രായേലിന്‍റെ സര്‍വ്വസഭയെയും ഈ പാട്ടിന്‍റെ വചനങ്ങളൊക്കെയും ചൊല്ലിക്കേള്‍പ്പിച്ചു.(Add Ref)|(Add Notes)