📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 30 >>

ആവർത്തനപുസ്തകം 30:1
ഞാന്‍ നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങള്‍ ഒക്കെയും നിന്‍റെമേല്‍ നിവൃത്തിയായി വന്നിട്ടു നിന്‍റെ ദൈവമായ യഹോവ[46] നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയില്‍വെച്ചു നീ അവയെ നിന്‍റെ ഹൃദയത്തില്‍ ഓ‍ര്‍ത്തു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:2
നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്‍റെ മക്കളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്‍റെ വാക്കു കേട്ടനുസരിച്ചാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:3
നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ ചിതറിച്ചിരുന്ന സകലജാതികളില്‍നിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുംകയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:4
നിനക്കുള്ളവര്‍ ആകാശത്തിന്‍റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്‍റെ ദൈവമായ യഹോവ[46] അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും; അവിടെനിന്നു അവന്‍ നിന്നെ കൊണ്ടുവരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:5
നിന്‍റെ പിതാക്കന്മാര്‍ക്കും കൈവശമായിരുന്ന ദേശത്തേക്കു നിന്‍റെ ദൈവമായ യഹോവ[46] നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവന്‍ നിനക്കു ഗുണംചെയ്തു നിന്‍റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ദ്ധിപ്പിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:6
നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:7
ഈ ശാപങ്ങളെ ഒക്കെയും നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ ശത്രുക്കളുടെ മേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:8
നീ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്‍റെ സകലകല്പനകളും അനുസരിച്ചു നടക്കയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:9
നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്‍റെ ഗര്‍ഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നലകുകയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:10
നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്താല്‍ യഹോവ[46] നിന്‍റെ പിതാക്കന്മാരില്‍ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:11
ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:12
ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:13
ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:14
നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:15
ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:16
എങ്ങനെയെന്നാല്‍ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളില്‍ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:17
എന്നാല്‍ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:18
നീ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്നദേശത്തു ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:19
ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 30:20
യഹോവ[46] നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ ്തദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു.(Add Ref)|(Add Notes)