📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 9

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 9 >>

ആവർത്തനപുസ്തകം 9:1
യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:2
വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:3
എന്നാല്‍ നിന്‍റെ ദൈവമായ യഹോവ[46] ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്‍റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ[46] നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:4
നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം: എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ[46] എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ[46] അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:5
നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്‍റെ നീതിനിമിത്തവും നിന്‍റെ ഹൃദയപരമാര്‍ത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു യഹോവ[46] സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:6
ആകയാല്‍ നിന്‍റെ ദൈവമായ യഹോവ[46] നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്‍റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:7
നീ മരുഭൂമിയില്‍വെച്ചു നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:8
ഹോരേബിലും നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ[46] നിങ്ങളെ നശിപ്പിപ്പാന്‍ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:9
യഹോവ[46] നിങ്ങളോടു ചെയ്ത നിയമത്തിന്‍റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍ ഞാന്‍ പര്‍വ്വതത്തില്‍കയറി നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചു: ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:10
ദൈവത്തിന്‍റെ വിരല്‍കൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ[46] എന്‍റെ പക്കല്‍ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ[46] പര്‍വ്വതത്തില്‍വെച്ചു തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില്‍ എഴുതിയിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:11
നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ[46] എന്‍റെ പക്കല്‍ നിയമത്തിന്‍റെ പലകകളായ ആ രണ്ടു കല്പലക തന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:12
അപ്പോള്‍ യഹോവ[46] എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തില്‍ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാന്‍ അവരോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:13
ഞാന്‍ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:14
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ചു അവരുടെ പേ‍ര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ[46] എന്നോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:15
അങ്ങനെ ഞാന്‍ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നു ഇറങ്ങി; പര്‍വ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്‍റെ പലക രണ്ടും എന്‍റെ രണ്ടു കയ്യിലും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:16
ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ[46] നിങ്ങളോടു കല്പിച്ച വഴി വേഗത്തില്‍ വിട്ടുമാറിയിരുന്നതു കണ്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:17
അപ്പോള്‍ ഞാന്‍ പലക രണ്ടും എന്‍റെ രണ്ടുകയ്യില്‍നിന്നു നിങ്ങള്‍ കാണ്‍കെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:18
പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയില്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:19
യഹോവ[46] നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാന്‍ ഭയപ്പെട്ടു; എന്നാല്‍ യഹോവ[46] ആ പ്രാവശ്യവും എന്‍റെ അപേക്ഷ കേട്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:20
അഹരോനെ നശിപ്പിക്കുമാറു അവന്‍റെ നേരെയും യഹോവ[46] ഏറ്റവും കോപിച്ചു; എന്നാല്‍ ഞാന്‍ അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:21
നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്‍വ്വതത്തില്‍നിന്നു ഇറങ്ങുന്ന തോട്ടില്‍ ഇട്ടുകളഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:22
തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലുംവെച്ചു നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:23
നിങ്ങള്‍ ചെന്നു ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന്‍ എന്നു കല്പിച്ചു യഹോവ[46] നിങ്ങളെ കാദേശ്--ബര്‍ന്നേയയില്‍നിന്നു അയച്ചപ്പോഴും നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്‍റെ വാക്കു അനുസരിച്ചതുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:24
ഞാന്‍ നിങ്ങളെ അറിഞ്ഞ നാള്‍മുതല്‍ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:25
യഹോവ[46] നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:26
ഞാന്‍ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കര്‍ത്താവായ യഹോവേ, നിന്‍റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാല്‍ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്‍റെ ജനത്തെയും നിന്‍റെ അവകാശത്തെയും നശിപ്പിക്കരുതേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:27
അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ ദാസന്മാരെ ഔര്‍ക്കേണമേ; താന്‍ അവര്‍ക്കും വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാന്‍ യഹോവേക്കു കഴിയായ്കകൊണ്ടും അവന്‍ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയില്‍വെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാര്‍ പറയാതിരിപ്പാന്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:28
ഈ ജനത്തിന്‍റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 9:29
അവര്‍ നിന്‍റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്‍റെ ജനവും നിന്‍റെ അവകാശവും അല്ലോ.(Add Ref)|(Add Notes)