📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 21 >>

ആവർത്തനപുസ്തകം 21:1
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു അവകാശമായി തരുന്ന ദേശത്തു വയലില്‍ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന്‍ ആരെന്നു അറിയാതിരിക്കയും ചെയ്താല്‍ നിന്‍റെ മൂപ്പന്മാരും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:2
ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്‍റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:3
കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്‍ , വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:4
ആ പട്ടണത്തിലെ മൂപ്പന്മാര്‍ ഉഴവും വിതയും ഇല്ലാത്തതും നിരൊഴുകൂള്ളതുമായ ഒരു താഴ്വരയില്‍ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്‍റെ കഴുത്തു ഒടിച്ചുകളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:5
പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്‍റെ ദൈവമായ യഹോവ[46] തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തില്‍ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിന്‍ പ്രകാരം സകലവ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:6
കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയില്‍വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല്‍ തങ്ങളുടെ കൈ കഴുകി:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:7
ഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:8
യഹോവ[46], നീ വീണ്ടെടുത്തിട്ടുള്ള നിന്‍റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്‍റെ ജനമായ യിസ്രായേലിന്‍റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാല്‍ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:9
ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:10
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:11
ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:12
നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:13
നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:14
എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:15
ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:16
അവന്‍ തന്‍റെ സ്വത്തു പുത്രന്മാര്‍ക്കും ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:17
തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്‍റെ ബലത്തിന്‍റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:18
അപ്പന്‍റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:19
മകന്‍ ഒരുത്തന്നു ഉണ്ടെങ്കില്‍ അമ്മയപ്പന്മാര്‍ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കലേക്കു കൊണ്ടുപോയി:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:20
ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:21
പിന്നെ അവന്‍റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:22
ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്‍റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്‍റെ ദൈവമായ യഹോവ[46] നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 21:23
(Not Available)(Add Ref)|(Add Notes)