ആവർത്തനപുസ്തകം 22:1
സഹോദരന്‍റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാല്‍ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്‍റെ അടുക്കല്‍ എത്തിച്ചുകൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:2
സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില്‍ അതിനെ നിന്‍റെ വീട്ടില്‍ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്‍റെ അടുക്കല്‍ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:3
അങ്ങനെ തന്നേ അവന്‍റെ കഴുതയുടെയും വസ്ത്രത്തിന്‍റെയും സഹോദരന്‍റെ പക്കല്‍നിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്‍റെയും കാര്യത്തില്‍ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:4
സഹോദരന്‍റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു നീ കണ്ടാല്‍ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:5
പുരുഷന്‍റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്‍റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:6
മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയില്‍വെച്ചു കണ്ടാല്‍ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കില്‍ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:7
നിനക്കു നന്നായിരിപ്പാനും ദീര്‍ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:8
ഒരു പുതിയ വീടു പണിതാല്‍ നിന്‍റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:9
നിന്‍റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്‍റെ വിളവും മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്‍ന്നുപോകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:10
കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:11
ആട്ടുരോമവും ചണയും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:12
നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:13
ഒരു പുരുഷന്‍ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നശേഷം അവളെ വെറുത്തു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:14
ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നാറെ അവളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല്‍ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:15
യുവതിയുടെ അമ്മയപ്പന്മാര്‍ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്‍ക്കല്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:16
യുവതിയുടെ അപ്പന്‍ മൂപ്പന്മാരോടു: ഞാന്‍ എന്‍റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാല്‍ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:17
ഞാന്‍ നിന്‍റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു; എന്നാല്‍ എന്‍റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:18
അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര്‍ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:19
അവന്‍ യിസ്രായേലില്‍ ഒരു കന്യകയുടെമേല്‍ അപവാദം പറഞ്ഞുണ്ടാക്കിയതിനാല്‍ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള്‍ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:20
എന്നാല്‍ യുവതിയില്‍ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:21
അവര്‍ യുവതിയെ അവളുടെ അപ്പന്‍റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്‍റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:22
ഒരു പുരുഷന്‍റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:23
വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ പട്ടണത്തില്‍വെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:24
യുവതി പട്ടണത്തില്‍ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്‍റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:25
എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലില്‍ വെച്ചു കണ്ടു ബലാല്‍ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല്‍ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:26
യുവതിയോടോ ഒന്നും ചെയ്യരുതു; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്‍റെ നേരെ കയര്‍ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:27
വയലില്‍വെച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:28
വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:29
അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്‍റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 22:30
അപ്പന്‍റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്‍റെ വസ്ത്രം നീക്കുകയും അരുതു.(Add Ref)|(Add Notes)