📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 12 >>

ആവർത്തനപുസ്തകം 12:1
നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:2
നിങ്ങള്‍ ദേശം കൈവശമാക്കുവാന്‍ പോകുന്ന ജാതികള്‍ ഉയര്‍ന്ന പര്‍വ്വതങ്ങളിന്‍ മേലും കുന്നുകളിന്‍ മേലും എല്ലാപച്ചമരത്തിന്‍ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള്‍ അശേഷം നശിപ്പിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:3
അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേ‍ര്‍ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:4
നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തില്‍ സേവിക്കേണ്ടതല്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:5
നിങ്ങളുടെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ തിരുനിവാസദര്‍ശനത്തിന്നായി ചെല്ലേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:6
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍ , ഹനന യാഗങ്ങള്‍ , ദശാംശങ്ങള്‍ , നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ , നിങ്ങളുടെ നേര്‍ച്ചകള്‍ , സ്വമേധാദാനങ്ങള്‍ , നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:7
അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:8
നാം ഇന്നു ഇവിടെ ഓ‍രോരുത്തന്‍ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:9
നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങള്‍ക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങള്‍ ഇതുവരെ എത്തീട്ടില്ലല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:10
എന്നാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവന്‍ നീക്കി നിങ്ങള്‍ക്കു സ്വസ്ഥത തരികയും നിങ്ങള്‍ നിര്‍ഭയമായി വസിക്കയും ചെയ്യുമ്പോള്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:11
നിങ്ങളുടെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങള്‍ , ഹനനയാഗങ്ങള്‍ , ദശാംശങ്ങള്‍ , നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങള്‍ യഹോവേക്കു നേരുന്ന വിശേഷമായ നേര്‍ച്ചകള്‍ എല്ലാം എന്നിങ്ങനെ ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:12
നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളില്‍ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:13
നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:14
യഹോവ[46] നിന്‍റെ ഗോത്രങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:15
എന്നാല്‍ നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്‍റെ ഏതു പട്ടണത്തില്‍വെച്ചും നിന്‍റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങള്‍ തിന്നരുതു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:16
അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:17
എന്നാല്‍ നിന്‍റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ , നീ നേരുന്ന എല്ലാ നേര്‍ച്ചകള്‍ , നിന്‍റെ സ്വമേധാദാനങ്ങള്‍ നിന്‍റെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ എന്നിവയെ നിന്‍റെ പട്ടണങ്ങളില്‍വെച്ചു തിന്നുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:18
അവയെ നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നീയും നിന്‍റെ മകനും മകളും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളില്‍ ഉള്ള ലേവ്യനും തിന്നു, നിന്‍റെ സകലപ്രയത്നത്തെക്കുറിച്ചും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ സന്തോഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:19
നീ ഭൂമിയില്‍ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:20
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന്‍ നിന്‍റെ അതിര്‍ വിശാലമാക്കുമ്പോള്‍ നീ മാംസം തിന്മാന്‍ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാല്‍ നിന്‍റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:21
നിന്‍റെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കില്‍ യഹോവ[46] നിനക്കു തന്നിട്ടുള്ള നിന്‍റെ ആടുമാടുകളില്‍ ഏതിനെ എങ്കിലും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്‍റെ പട്ടണങ്ങളില്‍വെച്ചു നിന്‍റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:22
കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:23
രക്തം മാത്രം തിന്നാതിരിപ്പാന്‍ നിഷ്ഠയായിരിക്ക; രക്തം ജീവന്‍ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:24
അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:25
യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:26
നിന്‍റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്‍റെ നേര്‍ച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:27
അവിടെ നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ നിന്‍റെ ഹോമയാഗങ്ങള്‍ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണം; നിന്‍റെ ഹനനയാഗങ്ങളുടെ രക്തം നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ ഒഴിക്കേണം; അതിന്‍റെ മാംസം നിനക്കു തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:28
നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:29
നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുമ്പോഴും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:30
അവര്‍ നിന്‍റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:31
നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ[46] വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 12:32
(Not Available)(Add Ref)|(Add Notes)