ആവർത്തനപുസ്തകം 14:1
നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കള്‍ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്‍ക്കു മുന്‍ കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:2
നിന്‍റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ[46] നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:3
മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:4
നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:5
കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:6
മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:7
എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍: ഒട്ടകം, മുയല്‍ , കുഴി മുയല്‍ , അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:8
പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:9
വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:10
എന്നാല്‍ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:11
ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:12
പക്ഷികളില്‍ തിന്നരുതാത്തവ: കടല്‍റാഞ്ചന്‍ , ചെമ്പരുന്തു, കഴുകന്‍ ,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:13
ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:14
അതതുവിധം കാക്ക,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:15
ഒട്ടകപക്ഷി, പുള്ളു, കടല്‍ക്കാക്ക, അതതുവിധം പ്രാപ്പിടിയന്‍ ,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:16
നത്തു, ക്കുമന്‍ മൂങ്ങാ, വേഴാമ്പല്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:17
കുടുമ്മച്ചാത്തന്‍ , നീര്‍കാക്ക,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:18
പെരുഞാറ, അതതുവിധം കൊക്കു , കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:19
ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയെ തിന്നരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:20
ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:21
താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാം: അല്ലെങ്കില്‍ അന്യജാതിക്കാരന്നു വില്‍ക്കാം; നിന്‍റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിന്‍ കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:22
ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:23
നിന്‍റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്‍റെ ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും എണ്ണയുടെയും ദശാംശവും നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്‍റെ സന്നിധയില്‍വെച്ചു തിന്നേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:24
നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള്‍ നിന്‍റെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാന്‍ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:25
അതു വിറ്റു പണമാക്കി പണം കയ്യില്‍ എടുത്തു നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:26
നിന്‍റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു തിന്നു നീയും നിന്‍റെ കുടുംബവും സന്തോഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:27
നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:28
മുമ്മൂന്നു ആണ്ടു കൂടുമ്പോള്‍ മൂന്നാം സംവത്സരത്തില്‍ നിനക്കുള്ള വിളവിന്‍റെ ദശാംശം ഒക്കെയും; വേര്‍തിരിച്ചു നിന്‍റെ പട്ടണങ്ങളില്‍ സംഗ്രഹിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 14:29
നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.(Add Ref)|(Add Notes)