📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 34

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 34

ആവർത്തനപുസ്തകം 34:1
അനന്തരം മോശെ മോവാബ് സമഭൂമിയില്‍നിന്നു യെരീഹോവിന്നെതിരെയുള്ള നെബോപര്‍വ്വതത്തില്‍ ‌പിസ്ഗാമുകളില്‍ കയറി; യഹോവ ദാന്‍വരെ ഗിലെയാദ് ദേശം ഒക്കെയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:2
നഫ്താലിദേശമൊക്കെയും എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടല്‍വരെ യെഹൂദാദേശം ഒക്കെയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:3
തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്‍റെ താഴ്വീതിമുതല്‍ , സോവാര്‍വരെയുള്ള സമഭൂമിയും അവനെ കാണിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:4
അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാന്‍ അതു നിന്‍റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:5
അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:6
അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:7
മോശെ മരിക്കുമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നുന്ന അവന്‍റെ കണ്ണു മങ്ങാതെയും അന്‍റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:8
യിസ്രായേല്‍മക്കള്‍ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:9
നൂന്‍റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‍ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:10
എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്‍റെ സകല ഭൃത്യന്മാരോടും അവന്‍റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:11
എല്ലായിസ്രായേലും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 34:12
യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.(Add Ref)|(Add Notes)