📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 32

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 32 >>

ആവർത്തനപുസ്തകം 32:1
ആകശാമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്‍റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:2
മഴപോലെ എന്‍റെ ഉപദേശം പൊഴിയും; എന്‍റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:3
ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:4
അവന്‍ പാറ; അവന്‍റെ പ്രവൃത്തി അത്യുത്തമം. അവന്‍റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:5
അവര്‍ അവനോടു വഷളത്വം കാണിച്ചു: അവര്‍ അവന്‍റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:6
ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്‍റെ പിതാവു, നിന്‍റെ ഉടയവന്‍ . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:7
പൂര്‍വ്വദിവസങ്ങളെ ഓ‍ര്‍ക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്‍റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്‍റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:8
മഹോന്നതന്‍ ജാതികള്‍ക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേല്‍മക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:9
യഹോവയുടെ അംശം അവന്‍റെ ജനവും യാക്കോബ് അവന്‍റെ അവകാശവും ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:10
താന്‍ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:11
കഴുകന്‍ തന്‍റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ചു അവനെ എടുത്തു തന്‍റെ ചിറകിന്മേല്‍ അവനെ വഹിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:12
യഹോവ[46] തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:13
അവന്‍ ഭൂമിയുടെ ഉന്നതങ്ങളില്‍ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍ ഉപജീവിച്ചു. അവനെ പാറയില്‍നിന്നു തേനും തീക്കല്ലില്‍നിന്നു എണ്ണയും കുടിപ്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:14
പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:15
യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്‍റെ രക്ഷയുടെ പാറയെ നിരസിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:16
അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍ അവനെ കോപിപ്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:17
അവര്‍ ദുര്‍ഭൂതങ്ങള്‍ക്കു, ദൈവമല്ലാത്തവെക്കു, തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്‍ത്തികള്‍ അത്രേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:18
നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:19
യഹോവ[46] കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്‍റെ പുത്രീപുത്രന്മാരോടുള്ള നീരസത്താല്‍ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:20
അവന്‍ അരുളിച്ചെയ്തതു: ഞാന്‍ എന്‍റെ മുഖം അവര്‍ക്കും മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാന്‍ നോക്കും. അവര്‍ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കല്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:21
ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:22
എന്‍റെ കോപത്താല്‍ തീ ജ്വലിച്ചു പാതാളത്തിന്‍റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:23
ഞാന്‍ അനര്‍ത്ഥങ്ങള്‍ അവരുടെമേല്‍ കുന്നിക്കും; എന്‍റെ അസ്ത്രങ്ങള്‍ അവരുടെ നേരെ ചെലവിടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:24
അവര്‍ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ അവരുടെ ഇടയില്‍ അയക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:25
വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:26
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍ :(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:27
ഞാന്‍ അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്‍നിന്നു അവരുടെ ഓ‍ര്‍മ്മ ഇല്ലാതാക്കുമായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:28
അവര്‍ ആലോചനയില്ലാത്ത ജാതി; അവര്‍ക്കും വിവേകബുദ്ധിയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:29
ഹാ, അവര്‍ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:30
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ[46] അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഓടിക്കുന്നതുമെങ്ങനെ?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:31
അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കള്‍ തന്നേ സാക്ഷികള്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:32
അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്‍നിന്നും ഗൊമോരനിലങ്ങളില്‍നിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:33
അവരുടെ വീഞ്ഞു മഹാസര്‍പ്പത്തിന്‍ വിഷവും മൂര്‍ഖന്‍റെ കാളകൂടവും ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:34
ഇതു എന്‍റെ അടുക്കല്‍ സംഗ്രഹിച്ചും എന്‍ ഭണ്ഡാരത്തില്‍ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:35
അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്‍റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:36
യഹോവ[46] തന്‍റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:37
അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:38
അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:39
ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്‍റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:40
ഞാന്‍ ആകശത്തേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:41
എന്‍റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍ , ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:42
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നു ഒലിക്കുന്നതിനാലും ഞാന്‍ എന്‍റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്‍റെ വാള്‍ മാംസം തിന്നുകയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:43
ജാതികളേ, അവന്‍റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍ ; അവന്‍ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്‍റെ ശത്രുക്കളോടു അവന്‍ പകരം വീട്ടും; തന്‍റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:44
അനന്തരം മോശെയും നൂന്‍റെ മകനായ യോശുവയും വന്നു ഈ പാട്ടിന്‍റെ വചനങ്ങള്‍ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:45
മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:46
ഈ ന്യായപ്രാമണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങള്‍ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാന്‍ ഇന്നു നിങ്ങള്‍ക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സില്‍ വെച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:47
ഇതു നിങ്ങള്‍ക്കു വ്യര്‍ത്ഥകാര്യമല്ല, നിങ്ങളുടെ ജീവന്‍ തന്നേ ആകുന്നു; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നു ചെല്ലുന്നദേശത്തു നിങ്ങള്‍ക്കു ഇതിനാല്‍ ദീര്‍ഘായുസ്സുണ്ടാകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:48
അന്നു തന്നേ യഹോവ[46] മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:49
നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കനാന്‍ ദേശത്തെ നോക്കി കാണ്‍ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:50
നിന്‍റെ സഹോദരനായ അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍ വെച്ചു മരിച്ചു തന്‍റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചു നീയും മരിച്ചു നിന്‍റെ ജനത്തോടു ചേരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:51
നിങ്ങള്‍ സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കല്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 32:52
നീ ദേശത്തെ നിന്‍റെ മുമ്പില്‍ കാണും; എങ്കിലും ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.(Add Ref)|(Add Notes)