📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 18 >>

ആവർത്തനപുസ്തകം 18:1
ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്‍റെ അവകാശവുംകൊണ്ടു അവര്‍ ഉപജീവനം കഴിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:2
ആകയാല്‍ അവരുടെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം ഉണ്ടാകരുതു; യഹോവ[46] അവരോടു അരുളിച്ചെയ്തതുപോലെ അവന്‍ തന്നേ അവരുടെ അവകാശം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:3
ജനത്തില്‍നിന്നു പുരോഹിതന്മാര്‍ക്കും ചെല്ലേണ്ടുന്ന അവകാശം എന്തെന്നാല്‍ : മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവന്‍ കൈക്കുറകും കവിള്‍ രണ്ടും ആമാശയവും കൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:4
ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്‍റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:5
യഹോവയുടെ നാമത്തില്‍ ശുശ്രൂഷിപ്പാന്‍ എപ്പോഴും നില്‍ക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ സകലഗോത്രങ്ങളില്‍നിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:6
ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ അവിടെനിന്നു യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാല്‍ ‍--അവന്നു മനസ്സുപോലെ വരാം--(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:7
അവിടെ യഹോവയുടെ സന്നിധിയില്‍ നില്ക്കുന്ന ലേവ്യരായ തന്‍റെ സകല സഹോദരന്മാരെയുംപോലെ അവന്നും തന്‍റെ ദൈവമായ യഹോവയുടെ നാമത്തില്‍ ശുശ്രൂഷ ചെയ്യാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:8
അവന്‍റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നു പുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:9
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:10
തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍ , പ്രശ്നക്കാരന്‍ , മുഹൂര്‍ത്തക്കാരന്‍ , ആഭിചാരകന്‍ , ക്ഷുദ്രക്കാരന്‍ ,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:11
മന്ത്രവാദി, വെളിച്ചപ്പാടന്‍ , ലക്ഷണം പറയുന്നവന്‍ , അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:12
ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:13
നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:14
നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ[46] അനുവദിച്ചിട്ടില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:15
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്ധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:16
ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്‍റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്‍വെച്ചു മഹായോഗം കൂടിയ നാളില്‍ നിന്‍റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:17
അന്നു യഹോവ[46] എന്നോടു അരുളിച്ചെയ്തതു എന്തെന്നാല്‍ : അവര്‍ പറഞ്ഞതു ശരി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:18
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:19
അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:20
എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:21
അതു യഹോവ[46] അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 18:22
ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ[46] അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.(Add Ref)|(Add Notes)