ആവർത്തനപുസ്തകം 28:1
നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍ നിന്‍റെ ദൈവമായ യഹോവ[46] നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കും മീതെ ഉന്നതമാക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:2
നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:3
വയലില്‍ നീ അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:4
നിന്‍റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:5
നിന്‍റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:6
അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:7
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ[46] നിന്‍റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്‍റെ നേരെ വരും; ഏഴു വഴിയായി നിന്‍റെ മുമ്പില്‍ നിന്നു ഓടിപ്പോകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:8
യഹോവ[46] നിന്‍റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:9
നിന്‍റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ചു അവന്‍റെ വഴികളില്‍ നടന്നാല്‍ യഹോവ[46] നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:10
യഹോവയുടെ നാമം നിന്‍റെ മേല്‍ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:11
നിനക്കു തരുമെന്നു യഹോവ[46] നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ[46] നിന്‍റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്‍റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:12
തക്കസമയത്തു നിന്‍റെ ദേശത്തിന്നു മഴ തരുവാനും നിന്‍റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ[46] നിനക്കു തന്‍റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:13
ഞാന്‍ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്‍റെ ദൈവമായ യഹോവയുടെ കല്പനകള്‍ കേട്ടു പ്രമാണിച്ചുനടന്നാല്‍ യഹോവ[46] നിന്നെ വാലല്ല, തല ആക്കും; നീ ഉയര്‍ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:14
ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:15
എന്നാല്‍ നീ നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:16
പട്ടണത്തില്‍ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:17
നിന്‍റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:18
നിന്‍റെ ഗര്‍ഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:19
അകത്തു വരുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:20
എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ നിമിത്തം നീ വേഗത്തില്‍ മുടിഞ്ഞുപേകുംവരെ നിന്‍റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ[46] ശാപവും പരിഭ്രമവും പ്രാക്കും അയക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:21
നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ[46] നിനക്കു മഹാമാരി പിടിപ്പിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:22
ക്ഷയരോഗം, ജ്വരം, പുകച്ചല്‍ , അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍ , വിഷമഞ്ഞു എന്നിവയാല്‍ യഹോവ[46] നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:23
നിന്‍റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:24
യഹോവ[46] നിന്‍റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തില്‍നിന്നു നിന്‍റെമേല്‍ പെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:25
ശത്രുക്കളുടെ മുമ്പില്‍ യഹോവ[46] നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:26
നിന്‍റെ ശവം ആകാശത്തിലെ സകലപക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇര ആകും; അവയെ ആട്ടികളവാന്‍ ആരും ഉണ്ടാകയില്ല. യഹോവ[46] നിന്നെ മിസ്രയീമിലെ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:27
പരുക്കള്‍ , മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:28
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ[46] നിന്നെ ബാധിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:29
കുരുടന്‍ അന്ധതമസ്സില്‍ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍ ആരുമുണ്ടാകയുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:30
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില്‍ പാര്‍ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:31
നിന്‍റെ കാളയെ നിന്‍റെ മുമ്പില്‍വെച്ചു അറുക്കും; എന്നാല്‍ നീ അതിന്‍റെ മാംസം തിന്നുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുമ്പില്‍ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്‍റെ ആടുകള്‍ ശത്രുക്കള്‍ക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:32
നിന്‍റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്‍റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാല്‍ ഒന്നും സാധിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:33
നിന്‍റെ കൃഷിഫലവും നിന്‍റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാര്‍ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:34
നിന്‍റെ കാണ്ണാലെ കാണുന്ന കാഴ്ചയാല്‍ നിനക്കു ഭ്രാന്തു പിടിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:35
സൌഖ്യമാകാത്ത പരുക്കളാല്‍ യഹോവ[46] നിന്നെ ഉള്ളങ്കാല്‍ തുടങ്ങി നെറുകവരെ ബാധിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:36
യഹോവ[46] നിന്നെയും നീ നിന്‍റെ മേല്‍ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്‍റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കല്‍ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:37
യഹോവ[46] നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:38
നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാല്‍ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:39
നീ മുന്തിരിത്തോട്ടങ്ങള്‍ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:40
ഒലിവുവൃക്ഷങ്ങള്‍ നിന്‍റെ നാട്ടില്‍ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്‍റെ പിഞ്ചു പൊഴിഞ്ഞുപോകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:41
നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവര്‍ നിനക്കു ഇരിക്കയില്ല; അവര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:42
നിന്‍റെ വൃക്ഷങ്ങളും നിന്‍റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:43
നിന്‍റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയര്‍ന്നുയര്‍ന്നു വരും; നീയോ താണുതാണുപോകും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:44
അവര്‍ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാന്‍ നിനക്കു ഉണ്ടാകയില്ല; അവന്‍ തലയും നീ വാലുമായിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:45
നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവന്‍ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്‍റെ മേല്‍ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുര്‍ന്നുപിടിക്കയും ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:46
അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്‍റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:47
സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്‍റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:48
യഹോവ[46] നിന്‍റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍ നിന്‍റെ കഴുത്തില്‍ ഒരു ഇരിമ്പുനുകം വേക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:49
യഹോവ[46] ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നു, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്‍റെമേല്‍ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:50
വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:51
നീ നശിക്കുംവരെ അവര്‍ നിന്‍റെ മൃഗഫലവും നിന്‍റെ കൃഷിഫലവും തിന്നും; അവര്‍ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്‍റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:52
നിന്‍റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള്‍ വീഴുംവരെ അവര്‍ നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തന്ന നിന്‍റെ ദേശത്തു എല്ലാടുവുമുള്ള നിന്‍റെ എല്ലാ പട്ടണങ്ങളിലും അവര്‍ നിന്നെ നിരോധിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:53
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തന്നിരിക്കുന്ന നിന്‍റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:54
നിന്‍റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്‍റെ സഹോദരനോടും തന്‍റെ മാര്‍വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:55
ലുബ്ധനായി അവരില്‍ ആര്‍ക്കും താന്‍ തിന്നുന്ന തന്‍റെ മക്കളുടെ മാംസത്തില്‍ ഒട്ടും കൊടുക്കയില്ല; ശത്രു നിന്‍റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:56
ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്‍റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്‍റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്‍റെ മകന്നും മകള്‍ക്കും തന്‍റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:57
ശത്രു നിന്‍റെ പട്ടണങ്ങളില്‍ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:58
നിന്‍റെ ദൈവമായ യഹോവ[46] എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:59
യഹോവ[46] നിന്‍റെ മേലും നിന്‍റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂര്‍വ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:60
നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവന്‍ നിന്‍റെമേല്‍ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:61
ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗവും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:62
ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ[46] നിന്‍റെമേല്‍ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങള്‍ നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേള്‍ക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:63
നിങ്ങള്‍ക്കു ഗുണംചെയ്‍വാനും നിങ്ങളെ വര്‍ദ്ധിപ്പിപ്പാനും യഹോവ[46] നിങ്ങളുടെമേല്‍ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനും യഹോവ[46] പ്രസാദിച്ചു, നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:64
യഹോവ[46] നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയും ഇടയില്‍ ചിതറിക്കും; അവിടെ നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:65
ആ ജാതികളുടെ ഇടയില്‍ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്‍റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ[46] നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:66
നിന്‍റെ ജീവന്‍ നിന്‍റെ മുമ്പില്‍ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്‍ക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:67
നിന്‍റെ ഹൃദയത്തില്‍ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍ : സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നു എന്നും നീ പറയും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 28:68
നീ ഇനി കാണുകയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞ വഴിയായി യഹോവ[46] നിന്നെ കപ്പല്‍ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്‍ക്കു അടിയാരും അടിയാട്ടികളുമായി വില്പാന്‍ നിര്‍ത്തും; എന്നാല്‍ നിങ്ങളെ വാങ്ങുവാന്‍ ആരും ഉണ്ടാകയില്ല. ഹോരേബില്‍വെച്ചു യിസ്രായേല്‍മക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്‍വാന്‍ യഹോവ[46] മോശെയോടു കല്പിച്ച നിയമത്തിന്‍റെ വചനങ്ങള്‍ ഇവ തന്നേ.(Add Ref)|(Add Notes)